തയ്യാറാക്കിയത്: മീനാക്ഷി സജി, കുമാരനല്ലൂർ
ചേരുവകൾ.
എല്ലോടു കൂടിയ ബീഫ് -1 കിലോഗ്രാം
സവാള അരിഞ്ഞത് -3 എണ്ണം
പച്ചമുളക്-4 എണ്ണം
വെളുത്തുള്ളി-5 എണ്ണം
ഇഞ്ചി-1
വെളിച്ചെണ്ണ – ആവശ്യത്തിന്
മുളകുപൊടി-2 ടേബിൾസ്പൂൺ
മല്ലിപ്പൊടി- 1 ടേബിൾസ്പൂൺ
കുരുമുളകുപൊടി-2 ടീസ്പൂൺ
മീറ്റ് മസാല-2 ടീസ്പൂൺ
ഉപ്പ് –
ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
എല്ലോടുകൂടിയ ബീഫ് നന്നായി കഴുകി ആവശ്യത്തിനു ഉപ്പിട്ട് വേവിക്കുക. അതിനു ശേഷം വെളിച്ചെണ്ണയിൽ കടുക് താളിച്ചശേഷം അതിലേക്ക് സവാള ഇട്ടു വഴറ്റുക. ഇഞ്ചി. പച്ചമുളക്. വെളുത്തുള്ളി (പേസ്റ്റാക്കുക) എന്നിവ യോജിപ്പിക്കുക. കുരുമുളകുപൊടി. മുളകുപൊടി. മല്ലിപ്പൊടി എന്നിവയുടെ മിശ്രിതം നന്നായി യോജിപ്പിക്കുക. അതിനുശേഷം ആവശ്യത്തിന് ഉപ്പ്ണ്ടോ എന്ന് നോക്കണം, വേവിച്ച ബീഫ് ഇതിലേക്ക് ഇടുക നല്ലവണ്ണം ഇളക്കിയ ശേഷം രണ്ട് ടീസ്പൂൺ മീറ്റ് മസാല ഇടുക. അതിനു ശേഷം വേവിച്ച കപ്പ ചേർത്ത് നല്ലോണം മിക്സ് ചെയ്യണം. മൂടിവച്ച് ഒന്നു കൂടി വേവിച്ച് ആവി കയറ്റി എടുക്കണം. അതിനുശേഷം കപ്പ ബിരിയാണി ചെറുചൂടോടെ കഴിക്കാം..