17.1 C
New York
Monday, September 20, 2021
Home Taste സ്പെഷ്യൽ ചോളം പുട്ടും കടലക്കറിയും

സ്പെഷ്യൽ ചോളം പുട്ടും കടലക്കറിയും

ദീപ നായർ (deepz)ബാംഗ്ലൂർ

പ്രഭാതം. ഒരു ദിവസത്തിന്റെ ആരംഭം. . വെള്ളിവെളിച്ചത്തിന് വഴിമാറി നീലനിശീഥിനി. നേർത്ത മഞ്ഞിൻകമ്പളം നീക്കി ആലസ്യത്തോടെ ഉണരുന്ന പ്രകൃതി. കിളികളുടെ കളകളാരവം കൊണ്ട് ശബ്ദമുഖരിതമന്തരീക്ഷം. ശാന്തമായൊഴുകും നിളയെ തഴുകിയൊഴുകി വരുന്നഇളംകാറ്റിൽ അലയടിക്കുന്ന പച്ചവിരിച്ച പാടം. കിഴക്കുദിച്ചുയരുന്ന ബാലഭാസ്കരൻ. അർക്കപ്രഭയിൽ തിളങ്ങി ഹിമകണം. വിടരാൻ വെമ്പി നിൽക്കുന്ന സുന്ദരസൂനങ്ങൾ. എങ്ങും കണ്ണിനും മനസ്സിനും കുളിരേകുന്ന കാഴ്ചകൾ.
കാണുന്ന കാഴ്ചകൾ പോലെ തന്നെ നല്ല പോഷകസമൃദ്ധമായ പ്രാതൽ കഴിച്ചാൽ മുഴുവൻ ദിവസവും സുന്ദരമാകും. അപ്പോൾ ഇന്നത്തെ പ്രാതൽ എന്താണെന്ന് നോക്കാൻ അടുക്കളയിലേക്ക് പോയാലോ. ആഹാ!

ഇന്നത്തെ സ്പെഷൽ ..

ചോളം പുട്ടും കടലക്കറിയും

💮ചോളപ്പൊടി-2 കപ്പ്
💮ഉപ്പ്-പാകത്തിന്
💮വെള്ളം-ആവശ്യത്തിന്
💮നാളികേരം-ആവശ്യത്തിന്

🌼പാകം ചെയ്യുന്ന വിധം

💮ചോളപ്പൊടി നന്നായി വറുത്ത് ചൂടാറാൻ മാറ്റി വയ്ക്കുക

💮ആറിക്കഴിഞ്ഞ് കുറേശ്ശ വെള്ളം തളിച്ചു പതുക്കെ മാവ് തയ്യാറാക്കുക.

💮കുറച്ചു നേരം കഴിഞ്ഞു പുട്ട് ഉണ്ടക്കുക.

💮ചൂടോടെ കടലക്കറിയും കൂട്ടി കഴിക്കാൻ എന്താ രസം

എന്നാപ്പിന്നെ കടലക്കറിയുടെ പാചകക്കുറിപ്പു നോക്കാം.

🌼കടലക്കൂട്ടാൻ

ആവശ്യമായ സാധനങ്ങൾ

കടല-150 ഗ്രാം
വെള്ളം ആവശ്യത്തിന്
ഉപ്പ് പാകത്തിന്
മഞ്ഞൾപ്പൊടി-1/4 ടീസ്പൂൺ

🌼വറുത്തരയ്ക്കാൻ

💮പാചകയെണ്ണ-4ടീസ്പൂൺ
💮ചെറിയ ഉള്ളി-6 എണ്ണം
💮വെളുത്തുള്ളി-2 അല്ലി
💮നാളികേരം-1 കപ്പ്
💮മല്ലിപ്പൊടി-1ടീസ്പൂൺ
💮മുളകുപൊടി-1ടീസ്പൂൺ
💮ജീരകം-ഒരു നുള്ള്
💮വെള്ളം പാകത്തിന്

🌼വറുത്തു കൊട്ടാൻ

💮വെളിച്ചെണ്ണ-4ടീസ്പൂൺ
💮കടുക്-1ടീസ്പൂൺ
💮ഉള്ളി ചെറുതായരിഞ്ഞത്-1ടീ സ്പൂൺ
💮കറിവേപ്പില-1തണ്ട്

🌼പാകംചെയ്യുന്ന വിധം

ഒരു രാത്രി കുതിർത്ത കടല ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് കുതിർത്ത വെള്ളത്തിൽ പ്രഷർ കുക്ക് ചെയ്യുക.

എണ്ണ ചൂടാക്കി ഉള്ളി, വെളുത്തുള്ളി ഇട്ടു വഴറ്റുക. രണ്ട് മിനിറ്റ് കഴിഞ്ഞു തേങ്ങ ചേർത്ത് നല്ല ഗോൾഡൻ കളറാവുന്നതുവരെ വറുത്ത് മല്ലിപ്പൊടി, മുളകുപൊടി ചേർത്തിളക്കി സ്റ്റൗവിൽ നിന്നും മാറ്റുക. ചൂടാറിക്കഴിഞ്ഞ് നല്ല മയത്തിൽ അരച്ചെടുക്കുക.

വെന്ത കടലയിലേക്ക് അരച്ചതും അല്പം വെള്ളവും ഒഴിച്ച് നന്നായി തിളപ്പിക്കുക. കറിവേപ്പില ചേർത്ത് സ്റ്റൗവ് ഓഫ് ചെയ്യുക.

വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് ഉള്ളി വട്ടത്തിൽ അരിഞ്ഞതും കറിവേപ്പിലയും ചേർത്ത് വഴറ്റി സ്വർണവർണമാകുമ്പോൾ കൂട്ടാനിൽ ചേർക്കുക.

പുട്ടിന്റെ കൂടെ കഴിക്കാൻ അടിപൊളി കടലക്കൂട്ടാൻ റെഡി.

🌼ഒരു രസത്തിനു വേണ്ടി അരി+ചോളം പുട്ട് ഉണ്ടാക്കിയതാണ്🙂

ദീപ നായർ (deepz)ബാംഗ്ലൂർ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികളിൽ കോവിഡ് -19 വാക്സിൻ കൊടുക്കുവാനുള്ള അനുമതി തേടി ഫൈസർ.

പെൻസിൽവാനിയ: ഫൈസർ കോവിഡ് -19 വാക്സിൻ 5 മുതൽ 11 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്കായി നൽകുന്നതിനുള്ള യുഎസ് അംഗീകാരം ഉടൻ തേടുമെന്ന് ഫൈസർ അധികൃതർ തിങ്കളാഴ്ച പറഞ്ഞു- ഫൈസറും അതിന്റെ ജർമ്മൻ പങ്കാളിയായ ബയോഎൻടെക്കും...

കള്ളപ്പണം വെളുപ്പിക്കല്‍; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്. ബിസിനസിന്റെ മറവിൽ ബിനീഷ് കോടിയേരി ലഹരി കടത്തിനായി സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നും ലഹരിയിടപാടിലെ ലാഭത്തുകയാണ്...

തന്റെതായ കാരണത്താൽ (കഥ)

വൈകിട്ടത്തേക്കുള്ള ചപ്പാത്തിയും കറിയും പാത്രത്തിലാക്കി അടച്ചു വച്ചു. രാവിലെ ദോശക്കു കറി എന്താണാവോ ഫ്രിഡ്ജ് തുറന്നു നോക്കി. കുറച്ചു പച്ചക്കറി ഇരിപ്പുണ്ട്. സാമ്പാറിനുള്ള കഷണങ്ങൾ മനസ്സിൽ തിളച്ചു മറിഞ്ഞു.. ഷീനയും എബിയും വരും...

ചിരി മറക്കുന്നവർ (ലേഖനം)

2006 ൽ ജോലിക്ക് കയറിയ ആദ്യ ദിനങ്ങളിലൊന്നിൽ മോർണിംഗ് ഷിഫ്റ്റിലേക്ക് എത്തുന്ന എന്നെ കണ്ട പ്രിയപ്പെട്ട സെയിൽസ് മാനേജർ ജാനകി മാഡം പറഞ്ഞ വാക്കുകളാണ് ഓർമ്മയിലേക്ക് വരുന്നത്. രാവിലെ നല്ലൊരു ചിരി സമ്മാനിച്ച്...
WP2Social Auto Publish Powered By : XYZScripts.com
error: