17.1 C
New York
Saturday, October 16, 2021
Home Taste സ്പെഷ്യൽ ചമ്മന്തി

സ്പെഷ്യൽ ചമ്മന്തി

✍ദീപ നായർ (deepz) ബാംഗ്ലൂർ

എല്ലാവർക്കും നമസ്‌കാരം

കഞ്ഞി കുടിക്കാൻ പലർക്കും ഇഷ്ടമല്ല. പനിയോ മറ്റസുഖങ്ങളോ വന്നാൽ മാത്രം കഴിക്കുന്നതാണ് കഞ്ഞി എന്നൊരു തെറ്റായ ധാരണയുണ്ട് ചിലർക്കെങ്കിലും. കഞ്ഞി കുടിക്കേണ്ട രീതിയിൽ കുടിച്ചാൽ ആരും ഇഷ്ടപ്പെട്ടു പോകും. ചോറു വേവുന്നതിനേക്കാളും കൂടുതൽ വെന്തിരിക്കണം അരി, കോരിക്കുടിക്കാൻ പാകത്തിൽ വെള്ളമുണ്ടായിരിക്കണം, പാകത്തിന് ഉപ്പും ഒരു ടീസ്പൂൺ നറുനെയ്യൊഴിച്ച് നന്നായിളക്കി പുഴുക്ക്/ഉപ്പേരി/ മെഴുക്കുപെരട്ടി, പപ്പടം, കൊണ്ടാട്ടം, മുളകു വറുത്തത്, സ്പെഷ്യൽ ചമ്മന്തി ഒക്കെ കൂട്ടി കഴിച്ചാലുണ്ടല്ലോ ഇഷ്ടപ്പെടാത്തവനും പറയും ഇനിയും കൊണ്ടുവാന്ന്. ശരീരത്തിനാവശ്യമായ അന്നജവും വെള്ളവും ലഭിക്കും, ലൈറ്റാണ്. അപ്പോ കഞ്ഞി കുടിക്ക്യല്ലേ. പലതരം കഞ്ഞിയുണ്ടാക്കാം. സാധാരണ കഞ്ഞി, മട്ടയരി കഞ്ഞി, പൊടിയരി കഞ്ഞി, ഞവരയരി കഞ്ഞി, ഓട്സ് കഞ്ഞി, റാഗി കഞ്ഞി, ഗോതമ്പ് കഞ്ഞി അങ്ങനെ പോകുന്നോ ലിസ്റ്റ്.

🏵️സ്പെഷ്യൽ ചമ്മന്തി

🍁ആവശ്യമായ സാധനങ്ങൾ

🏵️തേങ്ങ ചിരവിയത്-അര കപ്പ്
🏵️തുവരപ്പരിപ്പ്-1 ടീസ്പൂൺ
🏵️ഉഴുന്നുപരിപ്പ്-1ടീസ്പൂൺ
🏵️കായപ്പൊടി-1/4 ടീസ്പൂൺ
🏵️ഉണക്കമുളക്-10 എണ്ണം
🏵️കറിവേപ്പില-1 തണ്ട്
🏵️നാരകത്തിന്റില-1 എണ്ണം
🏵️പുളി-ആവശ്യത്തിന്
🏵️ഉപ്പ്-പാകത്തിന്
🏵️വെളിച്ചെണ്ണ-1/2 ടീസ്പൂൺ

🍁തയ്യാറാക്കുന്ന വിധം👇

🏵️1/2 ടീസ്പൂൺ എണ്ണ ചൂടാക്കി ഉണക്കമുളക് വറുത്തു കോരുക.

🏵️അതേ എണ്ണയിൽ രണ്ടു വിധം പരിപ്പിട്ട് മൂത്തുവരുമ്പോൾ കായപ്പൊടി ചേർത്തിളക്കി സ്റ്റൗ ഓഫ് ചെയ്യുക. അതിലേക്ക് തേങ്ങ, ഉപ്പ്, പുളി, കറിവേപ്പില, നാരകത്തിന്റില ചേർത്തിളക്കി ആറാൻ വയ്ക്കുക.

🏵️വെള്ളം തളിച്ച് അരച്ചെടുക്കുക.

🏵️കഞ്ഞി, ചോറ് ഇവയുടെ കൂടെ കഴിക്കാൻ പറ്റുന്ന സൂപർ ടേസ്റ്റി ചമ്മന്തി തയ്യാർ.

✍ദീപ നായർ (deepz) ബാംഗ്ലൂർ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കാഞ്ഞിരപ്പള്ളി പട്ടണത്തിൽ വലിയ വെള്ളപ്പൊക്കം.

കോട്ടയം: കാഞ്ഞിരപ്പള്ളി പട്ടണത്തിൽ വൻ വെള്ളപ്പൊക്കം കാഞ്ഞിരപ്പള്ളി ടൗണിലെ കടകളിൽ എല്ലാം വെള്ളം കയറി. ഉച്ചയായപ്പോഴേക്കും ജലനിരപ്പ് വീണ്ടും ഉയർന്നു. ടൗണിൽ ഗതാഗത തടസ്സം നേരിടുന്നു. ഇത്തരത്തിൽ വെള്ളപ്പൊക്കം ഇതാദ്യമെന്ന് പ്രദേശവാസികൾ പറയുന്നു.

പൂഞ്ഞാറില്‍ കെഎസ്ആര്‍ടിസി ബസ് റോഡിലെ വെള്ളത്തിൽ മുങ്ങി.

കോട്ടയം : പൂഞ്ഞാറില്‍ കെഎസ്ആര്‍ടിസി ബസ് മുങ്ങി പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിയ്ക്ക് മുന്നില്‍ കെഎസ്ആര്‍ടിസി ബസ് മുങ്ങി. ഈരാറ്റുപേട്ടയ്ക്ക് പോയ ബസ് പള്ളിയ്ക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പകുതിയോളം വെള്ളത്തില്‍ മുങ്ങിയത്. ഇവിടെ...

പത്തനംതിട്ട ഉൾപ്പടെ അഞ്ചു ജില്ലകളിൽ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.

പത്തനംതിട്ട : സംസ്ഥാനത്ത് അടുത്ത 24 മണിക്കൂര്‍  ജാഗ്രതാനിര്‍ദേശം. സംസ്ഥാനത്ത് അടുത്ത 24 മണിക്കൂര്‍  ജാഗ്രതാനിര്‍ദേശം.സംസ്ഥാനത്ത് അഞ്ചു ജില്ലകളിൽ റെഡ് അലേര്‍ട്ട്. ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ...

കൊട്ടിയൂർക്കാരുടെ കണ്ണിലുണ്ണി; ചന്ദ്രശേഖരൻ ചെരിഞ്ഞു.

കൊട്ടിയൂർ : നാലു പതിറ്റാണ്ടുകൾക്കു മുൻപ് ചന്ദ്രശേഖരൻ എന്ന ഇരുപത്തിയഞ്ചുകാരൻ ആന കൊട്ടിയൂരിൽ എത്തുമ്പോൾ നാട്ടുകാർക്കു പ്രത്യേക കൗതുകമൊന്നും തോന്നിയിരുന്നില്ല. എന്നാൽ വളരെപ്പെട്ടെന്നുതന്നെ കൊട്ടിയൂരിന്റെ കണ്ണിലുണ്ണിയായി ചന്ദ്രശേഖരൻ മാറി. പ്രസിദ്ധമായ വൈശാഖ ഉത്സവത്തിനും ക്ഷേത്രത്തിലെ...
WP2Social Auto Publish Powered By : XYZScripts.com
error: