17.1 C
New York
Tuesday, May 17, 2022
Home Taste ശ്രീമതി നസീറ കമർ അവതരിപ്പിക്കുന്നു.. "പാചകപ്പുര" - ഇന്നത്തെ ഇഷ്ടവിഭവം 'ഓയിസ്റ്റർ പ്രോൺസ് '

ശ്രീമതി നസീറ കമർ അവതരിപ്പിക്കുന്നു.. “പാചകപ്പുര” – ഇന്നത്തെ ഇഷ്ടവിഭവം ‘ഓയിസ്റ്റർ പ്രോൺസ് ‘

ശ്രീമതി നസീറ കമർ:-

ബി കോം ബിരുദധാരിയായ നസീറ, കഴിഞ്ഞ 26 വർഷമായി ദുബായിൽ കുടുംബമായി താമസിക്കുന്നു. തൃശൂർ ജില്ലയിലെ കാട്ടൂർ സ്വദേശിയാണ്. കേച്ചേരി സ്വദേശി കമർ ബക്കർ ആണ് ജീവിത പങ്കാളി. ഹരിത ഫർസാന മകൾ, ഗസാലി ബക്കർ മകൻ. ദുബായി ആസ്ഥാനമായി നടക്കുന്ന പാചക മത്സരങ്ങളിൽ നിരവതി തവണ പങ്കുടുക്കുകയും സമ്മാനങ്ങൾ നേടുകയുമുണ്ടായി.

യാത്രകൾ, സിനിമ, വായന, പാചക ക്ലാസുകൾ, സൗഹൃദം, ഭക്ഷണവിഭവങ്ങൾ,
തുടങ്ങി ഒട്ടനവധി കാര്യങ്ങൾ ഇഷ്ടങ്ങളായി മനസ്സിലേറ്റിയ നസീറ പാചകപ്രിയർക്കായി തയ്യാറാക്കുന്നനാടൻ, ചൈനീസ്, അറബിക് വിഭവങ്ങളുടെ രുചിക്കൂട്ടുകളുമായ് ആരംഭിക്കുന്ന “പാചകപ്പുര” ഏവർക്കും പ്രിയങ്കരമാവും എന്നതിൽ സംശയമില്ല.

പാചകപ്പുരയിൽ ഇന്നത്തെ സ്‌പെഷ്യൽ ..: “ഓയിസ്റ്റർ പ്രോൺസ്” (Oyster Prawns )

ചേരുവകൾ

ഒന്ന്:
ചെമ്മീൻ 250 ഗ്രാം
കുരുമുളക് പൊടി 1/2 ടീസ്പൂൺ
ഉപ്പ് :ആവശ്യത്തിന്ന്
മുട്ടയുടെ വെള്ള :1
സോയ സോസ്: 1 ടാബിൾ സ്പൂൺ
കോൺഫ്ലവർ: 2 ടാബിൾ സ്പൂൺ

രണ്ട്:
സവാള : 1 ചതുരക്കഷ്ണങ്ങൾ ആക്കിയത്
കാപ്സിക്കം: 1 ചതുരക്കഷ്ണങ്ങൾ ആക്കിയത്
ഇഞ്ചി/വെളുത്തുള്ളി : ചെറുതായി അരിഞ്ഞത് 2 ടീസ്പൂൺ
പച്ചമുളക് : 3 എണ്ണം നുറുക്കിയത്
കുരുമുളക് പൊടി : 1 ടീസ്പൂൺ
സൺ ഫ്ലവർ ഓയിൽ : 150 മില്ലി
ഓയിസ്റ്റർ സോസ്: 30 മില്ലി
സോയ സോസ്: 15 മില്ലി
ടുമാട്ടോ സോസ്: 15 മില്ലി
കോൺഫ്ലവർ : 1/2 ടീസ്പൂൺ
സ്പ്രിങ്ങ് ഓണിയൻ : ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം :-
ചെമ്മീൻ മുകളിൽ പറഞ്ഞ ഒന്നാമത്തെ ചേരുവകൾ ചേർത്ത് നന്നായി മറിനേറ്റ് ചെയ്ത് അര മണിക്കൂർ വെയ്ക്കുക.
ശേഷം, രണ്ടാമത് ചേരുകളിൽ പറഞ്ഞ ഓയിൽ ഒരു പാനിലേക്ക് ഒഴിച്ച് ചൂടാക്കിയ ശേഷം ചെമ്മീൻ വറുത്തു കോരുക.
വറുത്തെടുത്ത ഓയിലിൽ നിന്നും രണ്ടും ടാബിൾ സ്പൂൺ ഓയിൽ എടുത്ത് മറ്റൊരു പാൻ ചൂടാക്കുക.
ഇഞ്ചി, വെളുത്തുള്ളി പച്ചമുളക് എന്നിവ ചേർത്ത് ഇളക്കുക.
ഇവയുടെ പച്ചമണം മാറുമ്പോൾ സവാളയും കാപ്സിക്കവും ചേർത്ത് ചെറുതായി വാടുന്നവരെ വഴറ്റുക. ശേഷം സോസുകൾ എല്ലാം ചേർത്ത് നന്നായി ഇളക്കി ഇതിലേക്ക് വറുത്തെടുത്ത ചെമ്മീൻ ചേർക്കുക.
കോൺഫ്ലവർ 50 മില്ലി വെള്ളത്തിൽ ലയിപ്പിച്ചത് ഇതിലേക്ക് ഒഴിക്കുക.
തിളച്ച ശേഷം തീ ഓഫാക്കി ആവശ്യത്തിന് കുരുമുളക് പൊടിയും. സ്പ്രിങ്ങ് ഓണിയനും ചേർത്ത് വിളമ്പുക.

(പാചകം തയ്യാറാക്കിയത് )

നസി കമർ
ദുബായ്

Facebook Comments

COMMENTS

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ലൈഫ് പദ്ധതി; 20,808 വീടുകളുടെ താക്കോൽദാനം ഇന്ന്; ഉദ്ഘാടനം മുഖ്യമന്ത്രി.

ലൈഫ് ഭവനപദ്ധതിയില്‍ നിര്‍മിച്ച വീടുകളുടെ താക്കോല്‍ദാനം ഇന്ന്. പുതുതായി നിര്‍മിച്ച 20,808 വീടുകളുടെ താക്കോല്‍ദാനത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കഠിനംകുളത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വൈകുന്നേരം നാലു മണിക്ക് നടക്കുന്ന ചടങ്ങില്‍...

യുക്രെയിനിൽ നിന്ന് മടങ്ങിയ വിദ്യാ‍ര്‍ത്ഥികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാകില്ലെന്ന് കേന്ദ്രം.

യുക്രൈനിൽ നിന്നും നാട്ടിലെത്തിയ വിദ്യാർഥ‌ികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. വിദ്യാർത്ഥികർക്ക് മെഡിക്കൽ കോളേജുകളിൽ പഠനം അനുവദിച്ച പശ്ചിമ ബംഗാളിൻറെ നീക്കം കേന്ദ്രം തടഞ്ഞു. വിദേശത്ത് പഠനം നടത്തുന്നവര്‍ക്ക് ഇന്ത്യയിൽ തുടര്‍ പഠനം...

ഡെങ്കിപ്പനി, എലിപ്പനി വര്‍ധിക്കാന്‍ സാധ്യത അതീവ ജാഗ്രത: മന്ത്രി വീണാ ജോര്‍ജ്.

സംസ്ഥാനത്ത് കാലാവസ്ഥാ വ്യതിയാനം കാരണം ഡെങ്കിപ്പനി, എലിപ്പനി വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇനിയുള്ള 4 മാസങ്ങള്‍ വളരെ ശ്രദ്ധിക്കണം. പകര്‍ച്ച വ്യാധികള്‍ക്കെതിരെ ശക്തമായ...

മീന്‍എണ്ണ കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗ സാദ്ധ്യത കുറവായിരിക്കുമെന്ന് പഠനം

മീന്‍എണ്ണ ഗുളിക അഥവാഫിഷ് ഓയില്‍സപ്ലിമെന്റുകളെക്കുറിച്ച് നാമെല്ലാം സുപരിചിതരാണ്. എണ്ണമയമുളള മത്സ്യങ്ങളായ സാല്‍മോണ്‍, വെളുത്ത മത്സ്യം, മത്തി എന്നിവയില്‍നിന്നും അവയുടെ തോലുകളില്‍നിന്നുമാണ് മീന്‍ എണ്ണ എടുക്കുന്നത്. ഇതിലൂടെ നമുക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ ഏറെയാണ്....
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: