17.1 C
New York
Thursday, June 30, 2022
Home Taste വിഷു സ്‌പെഷ്യൽ 'അടപ്രഥമൻ'

വിഷു സ്‌പെഷ്യൽ ‘അടപ്രഥമൻ’

കൃഷ്ണ സജി, കുമാരനല്ലൂർ✍

ചേരുവകൾ

1) അട – 250 ഗ്രാം
2) ശർക്കര- 200 ഗ്രാം
3) തേങ്ങാക്കൊത്ത്-1/2 കപ്പ്
4) നെയ്യ് -രണ്ടര ടേബിൾ സ്പൂൺ
5) തേങ്ങയുടെ ഒന്നാം പാൽ -1 കപ്പ്
6) തേങ്ങയുടെ രണ്ടാം പാൽ -2 കപ്പ്
7) അണ്ടിപ്പരിപ്പ്, മുന്തിരി – ആവശ്യത്തിന്
8) ഏലയ്ക്കാപ്പൊടി-1 ടീസ്പൂൺ
9) ചുക്കുപൊടി-1/2 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

ആദ്യം ശർക്കരപ്പാവ് റെഡിയാക്കി എടുക്കാം. അര ഗ്ലാസ് വെള്ളത്തിൽ 200 ഗ്രാം ശർക്കര ഉരുക്കി അരിച്ചെടുത്ത് മാറ്റിവയ്ക്കാം. അതിനുശേഷം ഒരു പാത്രത്തിൽ 5 ഗ്ലാസ് വെള്ളമെടുത്ത് നന്നായി തിളപ്പിക്കുക. അതിലേക്ക് അട ചേർത്ത് വേവിച്ചെടുക്കാം. അടവെന്തശേഷം പച്ചവെള്ളത്തിൽ രണ്ടുപ്രാവശ്യം ഊറ്റി എടുക്കാം. ശേഷം വേറെ ഒരു പാൻ വെച്ച് അതിൽ ഒരു ടേബിൾ സ്പൂൺ നെയ്യ് ഇട്ട് അതിലേക്ക് അട ചേർത്തു കൊടുത്ത് നന്നായി വഴറ്റിയെടുക്കുക. ശേഷം ഉരുക്കി മാറ്റി വച്ചിരിക്കുന്ന ശർക്കര പാനി ഒഴിച്ചു കൊടുത്ത് നന്നായി യോജിപ്പിക്കുക. ഇവയെല്ലാം നന്നായി കുറുകി വരുമ്പോൾ ഒരു ടീസ്പൂൺ നെയ്യ് ചേർത്ത് കൊടുക്കുക. ശേഷം ഇതിലേക്ക് രണ്ടാം പാൽ ചേർത്ത് കൊടുത്ത് നല്ലപോലെ കുറുക്കിയെടുക്കുക. ശേഷം ഒന്നാം പാൽ ചേർത്ത് കൊടുത്ത് പാലൊന്ന് ചൂടായതിനു ശേഷം ഗ്യാസ് ഓഫ് ചെയ്യാം. ശേഷം പായസത്തിന് രുചി കൂട്ടാൻ ഏലയ്ക്കാപ്പൊടിയും ചുക്കുപൊടിയും ചേർത്ത് കൊടുക്കുക. ശേഷം ഒരു പാനിൽ ഒരു ടീസ്പൂൺ നെയ്യ് ചേർത്ത് തേങ്ങാക്കൊത്ത് മൂപ്പിച്ചെടുക്കുക. ശേഷം അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തെടുക്കുക. ശേഷം ഈ ചേരുവകളെല്ലാം പായസത്തിൽ ചേർത്തു കൊടുക്കാം…
സ്വാദിഷ്ടമായ അട പ്രഥമൻ റെഡി

കൃഷ്ണ സജി, കുമാരനല്ലൂർ✍

Facebook Comments

COMMENTS

- Advertisment -

Most Popular

മൃഗങ്ങളില്‍ ആന്ത്രാക്‌സ് സ്ഥിരീകരിച്ചതിനാല്‍ പ്രതിരോധത്തിന് അടിയന്തര നടപടികള്‍: മന്ത്രി വീണാ ജോര്‍ജ്.

തിരുവനന്തപുരം: മൃഗങ്ങളില്‍ ആന്ത്രാക്‌സ് രോഗബാധ സ്ഥിരീകരിച്ചതിനാല്‍ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തൃശൂര്‍ ആതിരപ്പള്ളി വനമേഖലയിലെ കാട്ടു പന്നികളിലാണ് ആന്ത്രാക്‌സ് രോഗബാധ...

ആന്ധ്രയിൽ ഓട്ടോയ്ക്ക് മേൽ വൈദ്യുതികമ്പി പൊട്ടിവീണു; 5 മരണം.

ആന്ധ്രാപ്രദേശില്‍ വൈദ്യുതികമ്പി ഓട്ടോറിക്ഷയുടെ മുകളിലേക്ക് പൊട്ടിവീണ് അഞ്ചു പേർ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ആന്ധ്രയിലെ സത്യസായ് ജില്ലയിലാണ് അപകടമുണ്ടായത്. യാത്രക്കാരുമായി പോയ ഓട്ടോറിക്ഷ വൈദ്യുത പോസ്റ്റിലിടിച്ചതിന് പിന്നാലെയാണ് വൈദ്യുത കമ്പികൾ...

സ്ത്രീകളുള്ള വാട്സ്ആപ് ഗ്രൂപ്പിലേക്ക് അശ്ളീല വീഡിയോ;വൈദികനെതിരെ പരാതി.

വീട്ടമ്മമാരും കന്യാസ്ത്രീകളും ഉള്ള വാട്സ്ആപ് ഗ്രൂപ്പിലേക്ക് വൈദികന്‍ അശ്ളീല വീഡിയോ അയച്ചതായി പരാതി. കണ്ണൂർ അടയ്ക്കാത്തോട് പള്ളി വികാരി ഫാദർ സബാസ്റ്റ്യൻ കീഴേത്തിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. മാതൃവേദി സംഘടനയുടെ ഡയറക്ടർ കൂടിയായ പുരോഹിതനെതിരെയാണ്...

സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷ വിജ്ഞാപനം; തിയറി പരീക്ഷകൾ ജൂലൈ 25 മുതൽ 30 വരെ.

ഹയർ സെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം ജൂലൈയിൽ നടത്തുന്ന സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ വിജ്ഞാപനമായി. തിയറി പരീക്ഷകൾ ജൂലൈ 25ന് ആരംഭിച്ച് 30ന് അവസാനിക്കും. അപേക്ഷകൾ പിഴകൂടാതെ ജൂലൈ 4നും 600 രൂപയോടെ 7 വരെയും...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: