17.1 C
New York
Saturday, October 16, 2021
Home Taste വറുത്തരച്ച സാമ്പാർ

വറുത്തരച്ച സാമ്പാർ

✍ദീപ നായർ (deepz) ബാംഗ്ലൂർ

എല്ലാവർക്കും നമസ്‌കാരം

കുറച്ചു ദിവസങ്ങളായി വിശേഷങ്ങൾ അന്വേഷിച്ചിട്ട്. എല്ലാവരും സുഖമായിരിക്കുന്നു എന്നു വിശ്വസിക്കുന്നു. നിങ്ങളൊക്കെ ബ്രേക്ഫാസ്റ്റ് കഴിച്ച്വോ. സാമ്പാർ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാവില്ലെന്നു തോന്നുന്നു. ദക്ഷിണേന്ത്യക്കാർക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു കറിയാണ് സാമ്പാർ. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുള്ളവർ കോരിക്കുടിക്കും, അവർക്ക് അത്രയ്ക്ക് ഇഷ്ടമാണ്. നോർത്തും ഈസ്റ്റും വെസ്റ്റും സൗത്തും അടക്കിവാഴുന്ന നമ്മുടെ സ്വന്തം സാമ്പാർ. വർഷങ്ങൾക്ക് മുമ്പ് ബട്ടിണ്ട (പഞ്ചാബ്) യിലെ ധാബയിൽ സമൂസയോടൊപ്പം സാമ്പാർ സെർവ്വ് ചെയ്തതോർക്കുന്നു. പല സർക്കാർ സ്ഥലങ്ങളിലും വ്യത്യസ്തമായ രീതിയിലാണ് ഉണ്ടാക്കാറുള്ളത്. ഇവിടെ ഞാനുണ്ടാക്കുന്ന രീതി പരിചയപ്പെടാം. മക്കളുടെ താൽപര്യം കണക്കിലെടുത്ത് പച്ചക്കറികളിലും വ്യത്യസ്തത ഉണ്ട്.

🌺വറുത്തരച്ച സാമ്പാർ

🌿ആവശ്യമായ സാധനങ്ങൾ

🌻വറുത്തരയ്ക്കാൻ

🌺ഉലുവ-1/4 ടീസ്പൂൺ
🌺ഉഴുന്നുപരിപ്പ്-1 ടീസ്പൂൺ
🌺കടലപ്പരിപ്പ്-1 ടീസ്പൂൺ
🌺നാളികേരം-1കപ്പ്
🌺കറിവേപ്പില-2തണ്ട്
🌺മല്ലിപ്പൊടി-1ടീസ്പൂൺ
🌺മുളകുപൊടി-1 ടീസ്പൂൺ
🌺വെളിച്ചെണ്ണ-2ടീസ്പൂൺ
🌺വെള്ളം-പാകത്തിന്

🌺തുവരപ്പരിപ്പ്-1/2 കപ്പ്
🌺കായപ്പൊടി-1/4 ടീസ്പൂൺ
🌺വെളിച്ചെണ്ണ-1 ടീസ്പൂൺ
🌺വെള്ളം-ആവശ്യത്തിന്

🌺വെളിച്ചെണ്ണ-1 ടീസ്പൂൺ
🌺കാപ്സിക്കം-1
🌺കാരറ്റ്-1
🌺ബീൻസ്-4
🌺മത്തൻ-ഒരു ചെറിയ കഷണം
🌺മുരിങ്ങക്കായ-1
🌺മല്ലിയില-കുറച്ച്
🌺ഉപ്പ്-പാകത്തിന്
🌺മഞ്ഞൾപ്പൊടി-1/2 ടീസ്പൂൺ
🌺കായപ്പൊടി-1/4 ടീസ്പൂൺ
🌺വെള്ളം-11/2 കപ്പ്

🌺പുളി-ആവശ്യത്തിന്
🌺വെള്ളം-1/4 കപ്പ്

🌺കറിവേപ്പില-2 തണ്ട്
🌺മല്ലിയില-കുറച്ച്

🌺വെളിച്ചെണ്ണ-3 ടീസ്പൂൺ
🌺കടുക്-1ടീസ്പൂൺ
🌺ഉണക്കമുളക്-2

🌿പാചകവിധി

🌺കഷണങ്ങൾ വൃത്തിയായി കഴുകി തൊലി കളഞ്ഞ് ചെറിയ കഷണങ്ങൾ ആക്കി മുറിച്ചു വയ്ക്കുക.

🌺പരിപ്പ് പാകത്തിന് വെള്ളമൊഴിച്ച് ഒരു ടീസ്പൂൺ വെളിച്ചെണ്ണയും കാൽ ടീസ്പൂൺ കായവും ചേർത്ത് വേവിക്കുക.

🌺2 ടീസ്പൂൺ വെളിച്ചെണ്ണ ചൂടാക്കി ഉലുവ,ഉഴുന്നുപരിപ്പ്, കടലപ്പരിപ്പ് ഇവയിട്ട് മൂപ്പിച്ച് നാളികേരവും കറിവേപ്പിലയും ഇട്ട് സ്വർണ്ണനിറമാകുന്നതു വരെ വറുത്ത് മല്ലിപ്പൊടി, മുളകുപൊടി ഇവ ചേർത്തിളക്കി സ്റ്റൗവ് ഓഫ് ചെയ്യുക. ചൂടാറിയതിനു ശേഷം പാകത്തിന് വെള്ളമൊഴിച്ച് മയത്തിൽ അരച്ചു വയ്ക്കുക.

🌺പുളി പാകത്തിന് വെള്ളത്തിൽ കുതിർത്തു പിഴിഞ്ഞു വയ്ക്കുക.

🌺ഒരു ടീസ്പൂൺ വെളിച്ചെണ്ണ ചൂടാക്കി പച്ചക്കറിക്കഷണങ്ങൾ ഇട്ട് വഴറ്റുക. അഞ്ചാറു മിനിറ്റ് കഴിഞ്ഞു കുറച്ചു മല്ലിയിലയും, ഉപ്പും, മഞ്ഞൾപ്പൊടിയും, കായപ്പൊടിയും ചേർത്ത് ഒരു മിനിറ്റ് വഴറ്റി ഒന്നര കപ്പ് വെള്ളം ചേർത്ത് നന്നായി വേവിക്കുക.

🌺വെന്ത കഷണങ്ങളിലേക്ക് വേവിച്ചു വച്ചിരിക്കുന്ന പരിപ്പ് ചേർത്തിളക്കി തിളപ്പിക്കുക.

🌺പുളിവെള്ളം ചേർത്തിളക്കി നന്നായി തിളപ്പിക്കുക.

🌺അരച്ചത് ചേർത്തിളക്കി നന്നായി തിള വരുമ്പോൾ ഉപ്പ്, പുളി പാകം നോക്കി കറിവേപ്പില താഴ്ത്തി മല്ലിയില ചേർത്ത് സ്റ്റൗവ് ഓഫ് ചെയ്യുക.

🌺വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് മുളകും കറിവേപ്പിലയും ചേർത്തിളക്കി സാമ്പാറിലേയ്ക്ക് ചേർത്ത് പാത്രഭാഗം വരാൻ അടച്ചു വയ്ക്കുക.

🌺പത്തു മിനിറ്റു കഴിഞ്ഞു അടപ്പു തുറക്കുമ്പോൾ നല്ല മണവും നിറവും രുചിയുമുള്ള വറുത്തരച്ച സാമ്പാർ തയ്യാർ.

🌺ചോറ്, ഇഡ്ഡലി, ദോശ, വട, പൊങ്കൽ എന്നിവയുടെ കഴിക്കാൻ പറ്റുന്ന സൂപ്പർ ടേസ്റ്റി സാമ്പാർ.

🌺അപ്പോ വറുത്തരച്ച സാമ്പാറും എരിശ്ശേരിയും മുരിങ്ങയില ഉപ്പേരിയും പപ്പടവും മുളകു വറുത്തതും തൈരും ഒക്കെ കൂട്ടി ഒരൂണു കഴിച്ചാലോ…🙂

ദീപ നായർ (deepz) ബാംഗ്ലൂർ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഈശോ ജേക്കബിന്റെ വിയോഗത്തിൽ ഇന്ത്യ പ്രസ്സ് ക്ലബ് ഹൂസ്റ്റൺ ചാപ്റ്റർ അനുശോചിച്ചു.

ഹ്യൂസ്റ്റൺ: ഹൂസ്റ്റണിലെ സാഹിത്യ സാമൂഹ്യ സാംസ്കാരിക മാദ്ധ്യമ രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന ഈശോ ജേക്കബിന്റെ അകാല വേർപാടിൽ ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോർത് അമേരിക്ക ഹൂസ്റ്റൺ ചാപ്റ്റർ അനുശോചിച്ചു. . ഹ്യൂസ്റ്റനിൽ നിന്ന് 1988...

പത്തനംതിട്ടയിൽ ദുരിതാശ്വാസ ക്യാംപ് തുടങ്ങി.

പത്തനംതിട്ട: ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ പമ്ബ, അച്ചന്‍കോവില്‍ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു...

ഫിയക്കോന വെബിനാര്‍ ഒക്ടോ 18നു, മുഖ്യ പ്രഭാഷണം ഡോ സോണി മാത്യു

ന്യൂയോര്‍ക്ക്: ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (FIACONA) ഒക്ടോ 18'-ന് തിങ്കൾ (ഈസ്റ്റേണ്‍ സ്റ്റാൻഡേർഡ് സമയം ) (EST)രാത്രി 8 മണിക്ക് "ദി റോൾ ഓഫ്...

കാഞ്ഞിരപ്പള്ളി പട്ടണത്തിൽ വലിയ വെള്ളപ്പൊക്കം.

കോട്ടയം: കാഞ്ഞിരപ്പള്ളി പട്ടണത്തിൽ വൻ വെള്ളപ്പൊക്കം കാഞ്ഞിരപ്പള്ളി ടൗണിലെ കടകളിൽ എല്ലാം വെള്ളം കയറി. ഉച്ചയായപ്പോഴേക്കും ജലനിരപ്പ് വീണ്ടും ഉയർന്നു. ടൗണിൽ ഗതാഗത തടസ്സം നേരിടുന്നു. ഇത്തരത്തിൽ വെള്ളപ്പൊക്കം ഇതാദ്യമെന്ന് പ്രദേശവാസികൾ പറയുന്നു.
WP2Social Auto Publish Powered By : XYZScripts.com
error: