17.1 C
New York
Saturday, January 22, 2022
Home Taste റൈസ്-ജോവർ നെയ്പത്തിരി 🍁🍁റൈസ്-ഗാർലിക് ചട്നി🍁

റൈസ്-ജോവർ നെയ്പത്തിരി 🍁🍁റൈസ്-ഗാർലിക് ചട്നി🍁

തയ്യാറാക്കിയത്: ദീപ നായർ (deepz) ബാംഗ്ലൂർ

എല്ലാവർക്കും നമസ്കാരം

ഓരോ പാചകമത്സരങ്ങളിൽ പങ്കെടുക്കുമ്പോളും ഒന്നോ അതിലധികമോ വിഭവങ്ങൾ എന്റെ സ്വന്തം പാചകക്കുറിപ്പിലൂടെ തയ്യാറാക്കാറുണ്ട്. കഴിഞ്ഞ ഓണത്തോടനുബന്ധിച്ച് നടന്ന ഒരു മത്സരത്തിലെ ഇന്നവേറ്റീവ് റൗണ്ടിൽ ഞാനുണ്ടാക്കിയ ടേസ്റ്റി വിഭവമാണ് ഇന്നത്തെ താരം. ഇതുവരെ ആരും ഉണ്ടാക്കാത്തതും കൂലംകഷമായി ചിന്തിച്ചുണ്ടാക്കിയതുമായ എന്റെ സ്വന്തം പാചകക്കുറിപ്പു കൊണ്ടുണ്ടാക്കിയ വിഭവമാണിത്. പാചകക്കുറിപ്പിലൂടെ പോയി വരാം👇

🌻🌻റൈസ്-ജോവർ നെയ്പത്തിരി

🌿ആവശ്യമായ സാധനങ്ങൾ

🌻പത്തിരിപ്പൊടി-1കപ്പ്
🌻ജോവർ പൊടി-1കപ്പ് (millet)
🌻മുളകുപൊടി-1/2 ടീസ്പൂൺ
🌻ജീരകപ്പൊടി-1/2 ടീസ്പൂൺ
🌻ഉപ്പ്-പാകത്തിന്
🌻തിളച്ചവെള്ളം-ആവശ്യത്തിന്

🌿പാചകവിധി

🌻 പത്തിരിപ്പൊടിയും ജോവർ പൊടിയും ഒന്നിച്ചാക്കി ഇളക്കി അതിലേക്ക് ഉപ്പും മുളകുപൊടിയും ജീരകപ്പൊടിയും ചേർത്ത് നന്നായി യോജിപ്പിക്കുക. തിളച്ചവെള്ളം അല്പാല്പമായി ഒഴിച്ചു സ്പൂൺ കൊണ്ട് ഇളക്കി യോജിപ്പിക്കുക. വെള്ളം കൂടാതെ നോക്കണം. കൈകൊണ്ട് കുഴക്കാൻ പറ്റുന്ന ചൂടായാൽ നന്നായി കുഴച്ചെടുക്കുക. നല്ല സോഫ്റ്റ് ആയിട്ടുള്ള മാവായിരിക്കും. കുറേശ്ശ മാവെടുത്ത് നാരങ്ങ വലുപ്പത്തിലുരുട്ടി ഓയിൽ പേപ്പറിൽ വച്ച് കൈകൊണ്ട് പരത്തിയെടുക്കുക.

🌻ചപ്പാത്തിക്കല്ല്/തവ ചൂടാക്കി പരത്തിയ പത്തിരി ഇട്ട് ചുറ്റും നെയ്യ് തൂവി തിരിച്ചും മറിച്ചുമിട്ട് ചുട്ടെടുക്കുക. ടേസ്റ്റി റൈസ്-ജോവർ നെയ്യ്പത്തിരി തയ്യാർ. ചൂടോടെ റൈസ്-ഗാർലിക് ചട്നി കൂട്ടിക്കഴിക്കാം.

🍁🍁റൈസ്-ഗാർലിക് ചട്നി

🌿ആവശ്യമായ സാധനങ്ങൾ

🍁മട്ട പൊടിയരി-2 ടീസ്പൂൺ
🍁വെളുത്തുള്ളി-1കുടം
🍁തേങ്ങ-5 ടീസ്പൂൺ
🍁ഉണക്കമുളക്-12 എണ്ണം
🍁പുളി-ഒരു നെല്ലിക്ക വലുപ്പത്തിൽ
🍁ഉപ്പ്-പാകത്തിന്
🍁എണ്ണ-1 ടീസ്പൂൺ

🌿പാചകവിധി

🍁പാനിൽ 1/2 ടീസ്പൂൺ എണ്ണ ചൂടാക്കി മുളക് വറുത്തെടുക്കുക, പുളിയും ഒന്നു ചൂടാക്കിയെടുക്കുക.

🍁1/2 ടീസ്പൂൺ എണ്ണ ചൂടാക്കി പൊടിയരി ചേർത്ത് ചൂടായിക്കഴിഞ്ഞാൽ തൊലി കളഞ്ഞ് കഴുകി വൃത്തിയാക്കിയ വെളുത്തുള്ളി അല്ലികൾ ചേർത്തു നന്നായി മൂപ്പിക്കുക. അപ്പോഴേക്കും അരി നന്നായി മൊരിഞ്ഞിട്ടുണ്ടാവും. അതിലേക്ക് തേങ്ങ ചിരവിയതും ഉപ്പും ചേർത്ത് നന്നായി ഇളക്കി സ്റ്റൗ ഓഫ് ചെയ്ത് ചൂടാറിയതിനു ശേഷം വറുത്തുവച്ചിരിക്കുന്ന മുളകും പുളിയും ചേർത്ത് ഒരു സ്പൂൺ വെള്ളം ചേർത്ത് തരുതരുപ്പായി അരച്ചെടുക്കുക. റൈസ്-ജോവർ നെയ്യ്പത്തിരിയുടെ കൂടെ കഴിക്കാനുള്ള ഛട്പടാ ചട്നി തയ്യാർ.

തയ്യാറാക്കിയത്: ദീപ നായർ (deepz)
ബാംഗ്ലൂർ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഫൊക്കാന നാഷണൽ സ്പെല്ലിംഗ് ബീ മത്സരത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. റീജിയണൽ സ്പെല്ലിംഗ് ബീ മത്സരങ്ങൾ ഏപ്രിൽ 2 നകം പൂർത്തിയാക്കണം

ന്യൂജേഴ്‌സി: ഫൊക്കാന കൺവെൻഷനിലെ ഏറ്റവും ആകർഷണീയമായ സ്പെല്ലിംഗ് -ബീ (Spelling -Bee ) മത്സരത്തിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു. ജൂലൈ 7 മുതൽ 10 വരെ ഒർലാണ്ടോയിലെ ഒർലാണ്ടോയിലെ ഹിൽട്ടൺ ഡബിൾ ട്രീ...

ഫോക്കാനയുടെ 2022-2024 ഭരണസമിതിയിലേക്ക് ന്യൂജേഴ്‌സിയിൽ നിന്ന് ജോയി ചാക്കപ്പൻ അസോസിയേറ്റ് സെക്രെട്ടറിയായി മത്സരിക്കുന്നു

ന്യൂജേഴ്‌സി: ഫൊക്കാനയുടെ 2022 - 2024 വർഷത്തെ ഭരണസമിതിയിൽ അസോസിയേറ്റ്‌ സെക്രെട്ടറിയായി ന്യൂജേഴ്‌സിയിൽ നിന്നുള്ള പ്രമുഖ സംഘടനാ- സാംസ്കാരിക നേതാവ് ജോയി ചാക്കപ്പൻ മത്സരിക്കുന്നു. ന്യൂജേഴ്സിയിലെ ആദ്യകാല മലയാളി സംഘടനകളിലൊന്നായ കേരള കൾച്ചറൽ ഫോറത്തെ...

കേരളാ കോൺഗ്രസ് നേതാവ് ജോസ് പി തേനേത്തിന്റെ പിതാവ് അന്തരിച്ചു.

കേരളാ കോൺഗ്രസ് കോഴിക്കോട് ജില്ലാ സെക്രട്ടറിയും തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹൈസ്കൂൾ റിട്ടയേർഡ് അദ്ധ്യാപകനുമായ പി ജോസ് മാസ്റ്ററുടെ പിതാവ് തേനേത്ത് പൈലി(99) എറണാകുളം ജില്ലയിലെ പിറവത്ത് അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച (24-01-2022) രാവിലെ...

വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ ആണോ? ഈ 5 കാര്യങ്ങള്‍ ചെയ്താല്‍ നിങ്ങള്‍ക്ക് ജയിലിലായേക്കാം.

വാട്ട്സ്ആപ്പ് ഗ്രൂപ്പുകളുടെ അഡ്മിന്‍മാര്‍ക്ക് ചില അധിക ആനുകൂല്യങ്ങളും ബാധ്യതകളും ഉണ്ട്. ഈ സാഹചര്യത്തില്‍ ഏതെങ്കിലും ഗ്രൂപ്പില്‍ നിയമവിരുദ്ധമായ പ്രവൃത്തികള്‍ നടന്നാല്‍, അത് തടയുകയും നിയന്ത്രിക്കുകയും ചെയ്യേണ്ടത് ഗ്രൂപ്പ് അഡ്മിന്റെ ഉത്തരവാദിത്തമാണ്. നിങ്ങള്‍ ഒരു...
WP2Social Auto Publish Powered By : XYZScripts.com
error: