ചേരുവകൾ
അരിപ്പൊടി – ഒരു
കി.ഗ്രാം ( അരി മൂന്നു മണിക്കൂർ കുതിർത്തുപൊടിച്ച് അരിക്കണം ),
അരിപ്പൊടിയുടെ തരി – 50 ഗ്രാം
തേങ്ങാപ്പാൽ – ഒരു തേങ്ങയുടേത് ( തേങ്ങ അധികം മൂപ്പെത്താത്ത താണെങ്കിൽ നന്ന് )
ഈസ്റ്റ് – 1/2 ടീസ്പൂൺ
പഞ്ചസാര – ഒരു ടേബിൾ സ്പൂൺ
ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
അരിപ്പൊടി ചെറുതായി വറുത്തെടുക്കുക . അരിപ്പൊടിത്തരി ഒന്നര കപ്പ് വെള്ളത്തിൽ പഞ്ചസാര ചേർത്ത് കാച്ചി കുറുക്കി വെയ്ക്കുക . അര കപ്പ് ചെറു ചൂടുവെള്ളത്തിൽ രണ്ട് നുള്ള് പഞ്ചസാര, ഈസ്റ്റ് ഇവ കലക്കി പൊങ്ങാൻ വെയ്ക്കുക . ഈസ്റ്റ് പൊങ്ങിയതും കുറുക്കി കൊടുത്തതും അരിപ്പൊടിയിൽ ചേർത്ത് നന്നായി കുഴയ്ക്കുക . തേങ്ങാപ്പാൽ ചേർത്തു കലക്കുക . 6 മുതൽ 8 മണിക്കൂർവരെ മാവ് പുളിക്കാൻ വയ്ക്കണം . അതിനുശേഷം ആവശ്യത്തിന് ഉപ്പ് ചേർത്ത് അപ്പം ചുട്ടെടുക്കുക .