17.1 C
New York
Friday, September 17, 2021
Home Taste രസകാളൻ - ദീപാ നായർ (deepz) ബാഗ്ലൂർ

രസകാളൻ – ദീപാ നായർ (deepz) ബാഗ്ലൂർ

ദീപാ നായർ (deepz) ബാഗ്ലൂർ

ഗുരുവായൂരപ്പനെ വർണ്ണിക്കാൻ വാക്കുകൾ മതിയാവില്ല. ഈ ജന്മം മുഴുവൻ വിവരിച്ചാൽ തീരില്ല ഭഗവാന്റെ ലീലാവിലാസങ്ങൾ. കുസൃതിക്കുടുക്കയായും കളിക്കൂട്ടുകാരനായും
കമിതാവായും കാന്തനായും
സങ്കൽപ്പിച്ചുപോരുന്ന ഒരേയൊരു ഭഗവദ് രൂപം. കണ്ണനു വെണ്ണയോടുള്ള പ്രിയവും രാധയോടുള്ള പ്രേമവും ഇത്തിരി കൂടുതലാണെന്ന് ഗോപികമാർക്കിടയിൽ പാട്ടാണ്. അതുപോലെ പാൽപ്പായസവും കദളിപ്പഴവും ഉണ്ണിയപ്പവും ഉപ്പുമാങ്ങയും ഒക്കെ കണ്ണനു പ്രിയമാണ്. നമുക്ക് കണ്ണനു നേദിച്ചു കിട്ടുന്ന പ്രസാദവും.

കുറച്ചു പേരെങ്കിലും എന്താണ് രസകാളൻ എന്നു വിചാരിച്ചിട്ടുണ്ടാവും അല്ലേ. ഗുരുവായൂർ അമ്പലത്തിൽ പ്രസാദ ഊട്ട് കഴിച്ചവരുണ്ടാവ്വല്ലോ അവർക്കറിയായിരിക്കും. ഗുരുവായൂരിലെ പ്രസാദം, അതിനി എന്തായാലും ഒരിത്തിരി വെള്ളമാണെങ്കിൽ കൂടി പ്രത്യേക രുചിയായിരിക്കും.
സംഭവം നമ്മുടെ മോരൊഴിച്ച കൂട്ടാൻ/പുളിശ്ശേരി തന്നെയാണ്. ഉണ്ടാക്കുന്ന വിധത്തിൽ ചെറിയ വ്യത്യാസം അത്രേയുള്ളൂ. അപ്പോ പാചകവിധിയിലേക്ക് കടന്നാലോ.

🌻രസകാളൻ

🌻ആവശ്യമായ സാധനങ്ങൾ

🌻കുമ്പളങ്ങ-ഒരു ചെറിയ കഷണം
🌻മത്തങ്ങ-ഒരു ചെറിയ കഷണം
🌻തക്കാളി-ഒരെണ്ണം
🌻പച്ചമുളക്-രണ്ടെണ്ണം
🌻കറിവേപ്പില-കുറച്ച്
🌻ഉപ്പ്-പാകത്തിന്
🌻മഞ്ഞൾപ്പൊടി-1/4 ടീസ്പൂൺ
🌻ഉണക്കമുളക് ചതച്ചത്-1/2 ടീസ്പൂൺ
🌻കുരുമുളക് ചതച്ചത്-ഒരു ടീസ്പൂൺ
🌻ജീരകപ്പൊടി-അര ടീസ്പൂൺ
🌻ഉലുവപ്പൊടി-1/4 ടീസ്പൂൺ
🌻തൈര്-300 ഗ്രാം
🌻നാളികേരം-അര മുറി
🌻പച്ചമുളക്-രണ്ടെണ്ണം
🌻ജീരകം-1/4 ടീസ്പൂൺ
🌻വെള്ളം-ആവശ്യത്തിന്
🌻വെണ്ണ-രണ്ടു ടീസ്പൂൺ
🌻വെളിച്ചെണ്ണ-രണ്ടു ടീസ്പൂൺ
🌻കടുക്-ഒരു ടീസ്പൂൺ
🌻ഉണക്കമുളക്-രണ്ടെണ്ണം
🌻കറിവേപ്പില-കുറച്ച്
🌻മുളകു ചതച്ചത്-അര ടീസ്പൂൺ
🌻ഉലുവപ്പൊടി-കാൽ ടീസ്പൂൺ

ഉണ്ടാക്കുന്ന വിധം

🌻കഷണങ്ങൾ ചെറുതായി മുറിച്ച് ഉപ്പ്, മഞ്ഞൾപ്പൊടി, ജീരകപ്പൊടി,ഉലുവപ്പൊടി, മുളകു ചതച്ചത്, കുരുമുളക് ചതച്ചത്, കറിവേപ്പില, 100 ഗ്രാം തൈര്, കുറച്ചു വെള്ളം ഇവ ചേർത്ത് വേവിക്കുക.

🌻നാളികേരം, ജീരകം, പച്ചമുളക്, 50 ഗ്രാം തൈര്, കുറച്ചു വെള്ളം ചേർത്ത് നന്നായി അരയ്ക്കുക.

🌻വെന്ത കഷണങ്ങൾ സ്പൂൺ കൊണ്ട് നന്നായി ഉടയ്ക്കണം. അതിലേക്ക് അരപ്പും ബാക്കി തൈരും കുറച്ചു കറിവേപ്പിലയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ചൂടായി വരുമ്പോൾ സ്റ്റൗവ് ഓഫ് ചെയ്യുക.

🌻ചീനച്ചട്ടിയിൽ വെണ്ണയും വെളിച്ചെണ്ണയും ചൂടാക്കി കടുക് പൊട്ടിച്ച്, ഉണക്കമുളക്, ഉലുവപ്പൊടി, മുളക് ചതച്ചത്, കറിവേപ്പില ഇവ ചേർത്തിളക്കി കറിയിലേക്ക് ഒഴിക്കുക. രസകാളൻ തയ്യാർ.

🌻വറുത്തു പൊടിച്ച ജീരകവും ഉലുവയും ഉപയോഗിച്ചാൽ രുചി കൂടും.

✍ദീപാ നായർ (deepz) ബാഗ്ലൂർ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (15)

അത്തം പത്തോണം.അത്തം തുടങ്ങി തിരുവോണ നാളുവരയും ചാണകംമെഴുകിയ മുറ്റത്തു പൂക്കളം തീർക്കുകയാണ് കുട്ടികൾ.ചിലയിടത്ത് തിരുവോണ നാളാകുമ്പോഴേക്കും പൂക്കളുടെ നിരയിൽ വെള്ള നിറത്തിലുള്ള പൂക്കൾക്കാണ് പ്രാധാന്യം; തുമ്പ പൂവിനു തന്നെ എന്നും പറയാം.എന്നാൽ ഇവിടെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (14)

ഓർമ്മകളിലെ വസന്തമാണ് ഓണം. "മാവേലി നാട് വാണീടും കാലം മാനുഷരെല്ലാരും ഒന്ന് പോലെ " എന്ന് പാടി പതിഞ്ഞ ഗാന ശീലുകളിലൂടെ ഓരോ ഓണവും സമത്വ സുന്ദരമായ ഒരു കാലഘട്ടത്തെ സങ്കൽപ്പത്തിൽ കാണുകയും...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (13)

ചിങ്ങ പുലരിയുടെ തേരിലേറി പൊന്നോണം വരവായി. കള്ളം ഇല്ലാത്ത, ചതിയില്ലാത്ത, അക്രമവും, പീഡനങ്ങളും ഇല്ലാത്ത, എല്ലാവരിലും സമത്വം കളിയാടിയിരുന്ന ഒരു നല്ല നാളിന്റെ സ്മരണകൂടിയാണ് പൊന്നോണം. കഥയിൽ മഹാബലി ചക്രവർത്തി ആദർശപുരുഷനും, ശ്രീ...

മീര പിന്നെയും… (കഥ) അമ്പിളി ദിലീപ്

കടലിൽ മഴ പെയ്യുകയാണ്. കരയിലേക്ക് വീശിയടിക്കുന്ന പിശറൻ കാറ്റിൽ അവളുടെ ഉടൽ വിറകൊണ്ടു. കറുപ്പിൽ വെളുത്ത പൂക്കൾ ചിതറിക്കിടക്കുന്ന നനുത്ത സാരിയുടെ തല പെടുത്തു അവൾ ചുമലിലൂടെ പുതച്ചു. ഏറെക്കുറെ വിജനമായ കടൽതീരത്തെ...
WP2Social Auto Publish Powered By : XYZScripts.com