ചേരുവകൾ
ദോശമാവ് – 2കപ്പ്
കറിവേപ്പില – ഒരു കൈപ്പിടി
ഇഞ്ചി – ഒരു ചെറിയ കഷണം
പച്ചമുളക് -3 എണ്ണം
ജീരകം -1/2 ടീസ്പൂൺ
റവ – 1(1/2) ടേബിൾ സ്പൂൺ
നല്ലെണ്ണ , നെയ്യ് , ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കറിവേപ്പില ,ഇഞ്ചി ,പച്ചമുളക്, ജീരകം , റവ എന്നിവ മിക്സിയിലിട്ട് കുറച്ച് വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക. ശേഷം ദോശ മാവിലേക്ക് അരച്ചെടുത്ത കൂട്ടും ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ദോശകല്ല് ചൂടാക്കി അതിൽ എണ്ണ തേച്ച് ദോശ മാവ് ഒഴിച്ചു കനംകുറച്ച് പരത്തി അതിൽ അല്പം നെയ്യ് തുത്തുകൊടുത്തു നല്ലപോലെ മൊരിച്ചെടുക്കുക.
സ്വാദിഷ്ടമായ കരിവേപ്പില ദോശ റെഡി