17.1 C
New York
Wednesday, September 22, 2021
Home Taste മാങ്ങാ ഇഞ്ചി ചമ്മന്തി, മാങ്ങാ ഇഞ്ചി അച്ചാർ

മാങ്ങാ ഇഞ്ചി ചമ്മന്തി, മാങ്ങാ ഇഞ്ചി അച്ചാർ

✍ദീപ നായർ (deepz) ബാംഗ്ലൂർ

എല്ലാവർക്കും നമസ്കാരം

                 പണ്ടും അവൾ പെയ്തിരുന്നു, പ്രണയമായി, വിരഹമായി, സങ്കടമായി, സന്തോഷമായി, അങ്ങനെയങ്ങനെ ഒഴുകിയിറങ്ങി ആഴ കടലിലേക്ക്. കർക്കിടകം എന്ന് പറഞ്ഞാൽ കോ രിച്ചൊരിയുന്ന മഴയാണ് ആദ്യം ഓർമ വരിക. ഒട്ടും വെയിലില്ലതെ ഇരുണ്ടു മൂടി നനഞ്ഞ് നിൽക്കുന്ന പ്രകൃതി. സ്കൂളിലും കോളേജിലും പോകുമ്പോൾ മഴയുടെ അകമ്പടി ഉണ്ടാകും. യൂണിഫോം നനയാതിരിക്കാനും കുട പറന്നു പോകാതിരിക്കാനും തത്രപെട്ട്‌ ഒരുവിധം ബസ്സ് സ്റ്റാൻഡിൽ എത്തും, അവിടെ നിന്നും ബസിൽ കയറി സ്കൂളിലും. ക്ലാസ്സ് നടക്കുമ്പോഴും 1മണിക്ക് ഊണ് കഴിക്കാൻ ബെൽ അടിക്കുമ്പോഴും മഴ പെയ്യുന്നുണ്ടായിരിക്കും.4 മണിക്ക് സ്കൂൾ വിടുമ്പോഴേക്കും മഴ വീണ്ടും എത്തിയിരിക്കും ഞങ്ങളുടെ കൂടെ വരാൻ.തിരിച്ചു വീടെത്തി മേൽ കഴുകി  ചായയും പലഹാരവും എടുത്തു ചായിപ്പിൽ ഇറങ്ങി ഇരിക്കും.കഴിക്കുന്നതിന് ഇടയിൽ ദൂരെ നിന്നും മഴയുടെ ഇരമ്പൽ ശബ്ദം കേൾക്കും.റെയിൽപാളവും,പാടങ്ങളും കൊക്കരനിയും കടന്ന് തൊടിയിലേക്കാർത്തലച്ചെത്തുന്ന മഴ.സന്ധ്യക്ക് പൂമുഖത്ത് നിലവിളക്കിന് മുമ്പിൽ നാമം ചൊല്ലാനിരിക്കുമ്പോഴും മഴ തിമിർത്തു പെയ്യുന്നുണ്ടാവും മുറ്റത്ത്.പഠിക്കുമ്പോഴും പെയ്യുന്നുണ്ടാവും ശാന്തയായി. ചില രാത്രികളിൽ അവൾ ആർത്തിരമ്പി വരും, അകമ്പടിയായി വലിയ ഇടിയും മിന്നലും. അപ്പോൾ തന്നെ കറണ്ടും പോകും. പേടിച്ചരണ്ട് അമ്മമ്മയോട് ചേർന്നിരിക്കും. റാന്തൽ  വിളക്കിന്റെ വെളിച്ചത്തിരുന്ന് ഊണ്‌ കഴിച്ചു ഉറങ്ങാൻ കിടക്കുമ്പോൾ അടച്ചിട്ട ജനലിലൂടെ മഴയുടെ ചന്നംപിന്നം നൃത്തച്ചുവടുകൾ കേൾക്കാം. പിറ്റേന്ന് ഉണരുമ്പോഴേക്കും അവൾ യാത്രയായിരിക്കും സുന്ദരമായ കാഴ്ച്ചകൾ സമ്മാനിച്ചുകൊണ്ട്.

നല്ല മഴയത്ത് അത്താഴത്തിനു ചൂടോടെ കഞ്ഞി കുടിക്കാൻ നല്ല രസമല്ലേ. കൂടെ കഴിക്കാൻ തൊടിയിൽ നിന്നും കിളച്ചെടുത്ത മാങ്ങാ ഇഞ്ചി ചമ്മന്തിയും അച്ചാറും പിന്നെ പപ്പടവും. കുശാലായില്ലേ. ചമ്മന്തിയും അച്ചാറും എങ്ങനെയാണ് ഉണ്ടാക്കുക എന്നു നോക്കാം.

മാങ്ങാ ഇഞ്ചി ചമ്മന്തി

ആവശ്യമുള്ള സാധനങ്ങൾ

🌸മാങ്ങ ഇഞ്ചി-ഒരു കഷണം
🌸നാളികേരം-ഒരു കപ്പ്
🌸പച്ചമുളക്-ആവശ്യത്തിന്
🌸പുളി-ആവശ്യത്തിന്
🌸ഉപ്പ്-പാകത്തിന്

തയ്യാറാക്കുന്ന വിധം

🌸എല്ലാ ചേരുവകളും ഒന്നിച്ചാക്കി ആവശ്യമെങ്കിൽ അല്പം വെള്ളം തളിച്ച് നല്ല മയത്തിൽ അരച്ച് ഉരുട്ടിയെടുക്കുക. കഞ്ഞിക്കും ചോറിനും പറ്റുന്ന അടിപൊളി ചമ്മന്തി റെഡി.

മാങ്ങാ ഇഞ്ചി അച്ചാർ

ആവശ്യമായ സാധനങ്ങൾ

🌼മാങ്ങാ ഇഞ്ചി-ഒരു കപ്പ് (ചെറുതായി മുറിച്ചത്)
🌼ഉപ്പ്-പാകത്തിന്
🌼വിനാഗിരി-രണ്ട് ടീസ്പൂൺ
🌼നാരങ്ങനീര്-ഒരു ടീസ്പൂൺ
🌼നല്ലെണ്ണ-5ടീസ്പൂൺ
🌼കടുക്-1/2ടീസ്പൂൺ
🌼മഞ്ഞൾപ്പൊടി-1/4ടീസ്പൂൺ
🌼മുളകുപൊടി-ഒന്നര ടീസ്പൂൺ
🌼കായപ്പൊടി-രണ്ട് നുള്ള്
🌼ഉലുവപ്പൊടി-ഒരു നുള്ള്

തയ്യാറാക്കുന്ന വിധം

🌼ആദ്യത്തെ നാലു ചേരുവകൾ ഒന്നിച്ചാക്കി നന്നായി ഇളക്കി കുറച്ചു നേരം വയ്ക്കുക.

🌼എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് സ്റ്റൗവ് ഓഫാക്കി പൊടികളും ഉപ്പും ചേർത്തിളക്കി ചൂടാറാൻ വയ്ക്കുക.

🌼ആറിക്കഴിഞ്ഞ് മാങ്ങാ ഇഞ്ചി ചേർത്തിളക്കി വയ്ക്കുക.

🌼രണ്ടു മണിക്കൂർ കഴിഞ്ഞുപയോഗിക്കാം.

ദീപ നായർ (deepz) ബാംഗ്ലൂർ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കാവ്യ മാധവന്റെ വാക്കുകൾ തന്നെ ഞെട്ടിച്ചെന്ന് അവതാരകൻ വിജയ്

മലയാളി പ്രേക്ഷകരടെ പ്രിയപ്പെട്ട താരമാണ് കാവ്യ മാധാവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് മലയാള സിനിമയുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. 1991 ൽ പുറത്ത് ഇറങ്ങിയ പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു...

നമസ്തേ പ്രിയ മിത്രമേ . . . ഹിന്ദിയില്‍ ട്വീറ്റുമായി ഫ്രഞ്ച് പ്രസിഡന്റ് ! മോദിയുമായി ചര്‍ച്ച നടത്തി

ന്യൂഡല്‍ഹി: ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവേല്‍ മാക്രോണ്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ചനടത്തി. ഇന്തോ-പസഫിക് മേഖലയിലെ സഹകരണ സാധ്യതകള്‍ തേടിയാണ് ഇരു നേതാക്കളും ഫോണിലൂടെ ചര്‍ച്ച നടത്തിയത്. അഫ്ഗാന്‍ പ്രശ്നങ്ങളടക്കം ഒട്ടേറെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായാണ്...

താലിബാന്‍ പ്രതിനിധിയെ പങ്കെടുപ്പിക്കണമെന്ന പാക് നിര്‍ദ്ദേശം തള്ളി; സാര്‍ക്ക് സമ്മേളനം റദ്ദാക്കി

ന്യൂഡല്‍ഹി: ശനിയാഴ്ച ന്യൂയോര്‍ക്കില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സാര്‍ക്ക് (സൗത്ത് ഏഷ്യന്‍ അസോസിയേഷന്‍ ഫോര്‍ റീജണല്‍ കോ ഓപ്പറേഷന്‍) വിദേശകാര്യ മന്ത്രിമാരുടെ യോഗം റദ്ദാക്കി. അഫ്ഗാനിസ്ഥാനെ പ്രതിനിധീകരിച്ച്‌ താലിബാനെ യോഗത്തില്‍ പങ്കെടുപ്പിക്കണമെന്ന പാക് നിര്‍ദ്ദേശത്തില്‍...

ശബരിമല വിമാനത്താവളത്തെ എതിർക്കുന്ന നിലപാടില്ലെന്ന്, ഡിജിസിഎ അരുൺ കുമാർ.

കേരളം നൽകിയ റിപ്പോർട്ടിലെ അപാകതകളാണ് ചൂണ്ടിക്കാണിച്ചതെന്നും സുരക്ഷ ആശങ്കയുണ്ടെന്നും ഡിജിസിഎ അരുൺ കുമാർ പ്രതികരിച്ചു. ''കേരളം സമർപ്പിച്ച റിപ്പോർട്ടിലെ അപാകതകളാണ് ഡിജിസിഎ രേഖപ്പെടുത്തിയത്. വിമാനത്താവളത്തെ എതിർക്കുന്ന നിലപാട് സ്വീകരിക്കില്ല. അപാകത പരിഹരിച്ച് നല്കിയാൽ പരിഗണിക്കും''....
WP2Social Auto Publish Powered By : XYZScripts.com
error: