17.1 C
New York
Thursday, December 2, 2021
Home Taste മസാല റൈസ്

മസാല റൈസ്

✍തയ്യാറാക്കിയത്: ദീപ നായർ (deepz) ബാംഗ്ലൂർ

എല്ലാവർക്കും നമസ്‌കാരം

റൈസ് വെറൈറ്റി കുറേയുണ്ടല്ലോ. പൊടിയരി കൊണ്ട് ഒരു വെറൈറ്റി ഉണ്ടാക്കിയാലോ എന്ന തോന്നൽ. അങ്ങനെ പരീക്ഷണം വിജയിച്ചു. പൊടിയരി മസാല റൈസ്. അപ്പോ പാചകക്കുറിപ്പിലേക്ക് പോകാം.

💥മസാല റൈസ്

🏵️ആവശ്യമായ സാധനങ്ങൾ

💥മട്ട പൊടിയരി-ഒരു കപ്പ്
💥നെയ്യ്-മൂന്നു ടീസ്പൂൺ
💥പട്ട-ഒരു കഷണം
💥ഗ്രാമ്പൂ-രണ്ടെണ്ണം
💥ഏലയ്ക്ക-ഒരെണ്ണം
💥പെരുഞ്ചീരകം-1/4 ടീസ്പൂൺ
💥ഉള്ളി-ഒരെണ്ണം(ചെറുതായി മുറിച്ചത്)
💥വെളുത്തുള്ളി ഇഞ്ചി പേസ്റ്റ്-1/2 ടീസ്പൂൺ
💥തക്കാളി-ഒരെണ്ണം (ചെറുതായി മുറിച്ചത്)
💥പച്ചമുളക്-രണ്ടെണ്ണം
💥കറിവേപ്പില-ഒരു തണ്ട്
💥മല്ലിയില-ആവശ്യത്തിന്
💥ഉപ്പ്-പാകത്തിന്
💥മുളകുപൊടി-1/2 ടീസ്പൂൺ
💥മഞ്ഞൾപ്പൊടി-1/4 ടീസ്പൂൺ
💥വെള്ളം-2 1/4 കപ്പ്

🏵️പാചകവിധി

💥അരി കഴുകി രണ്ടേകാൽ കപ്പ് വെള്ളത്തിൽ 15 മിനിറ്റ് കുതിർത്തു വയ്ക്കുക

💥പ്രഷർകുക്കറിൽ നെയ്യൊഴിച്ച് ചൂടാക്കി പട്ട, ഗ്രാമ്പൂ, ഏലയ്ക്ക, പെരുഞ്ചീരകം ഇവയിട്ട് മൂപ്പിച്ച് ഉള്ളി ചേർത്തിളക്കി വഴറ്റുക. ഒന്നു വാടുമ്പോൾ വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് ചേർത്ത് നന്നായി ഇളക്കി സ്വർണ്ണവർണ്ണമാകും വരെ വഴറ്റുക.

💥മഞ്ഞൾപ്പൊടി, മുളകുപൊടി ഇവ ചേർത്ത് കരിയാതെ ഒരു മിനിറ്റ് നന്നായി വഴറ്റുക.

💥തക്കാളി, മല്ലിയില, കറിവേപ്പില, പച്ചമുളക് ഇവ ചേർത്ത് ഇളക്കി യോജിപ്പിച്ച് കുഴഞ്ഞ പരുവമാവുന്നതുവരെ സിമ്മിലാക്കി അടച്ചുവയ്ക്കുക.

💥കുതിർത്ത അരിയും വെള്ളവും കൂടി ചേർത്ത് പാകത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി കുക്കർ അടച്ച് ഫുൾഫ്ലേമിൽ ആക്കി ഒരു വിസിൽ വന്നതിനു ശേഷം ആറു മിനിറ്റ് സിമ്മിൽ ഇട്ട് ഓഫ് ചെയ്യുക.

💥പ്രഷർ പോയിക്കഴിഞ്ഞാൽ കുക്കർ തുറന്ന് സെർവ്വിംഗ് ഡിഷിലേക്ക് മാറ്റാം.

💥ചൂടോടെ വെജിറ്റബിൾ കറിയും, റൈത്തയും ചട്നിയും കൂട്ടിക്കഴിക്കാം

തയ്യാറാക്കിയത്: ദീപ നായർ (deepz)
ബാംഗ്ലൂർ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഓർമ്മയിലെ ക്രിസ്തുമസ്:- ലേഖനമത്സരം – (2)

ആകാശത്തു മിന്നിത്തിളങ്ങുന്ന നക്ഷത്രഗണങ്ങളിൽ ക്രിസ്തുവിന്റെ വരവറിയിച്ച ദിവ്യതാരകം കൺചിമ്മി നോക്കുന്നുണ്ടോ എന്നറിയാൻ വിടർന്ന കണ്ണുകളിൽ ജിജ്ഞാസയും കൗതുകവും നിറച്ചു ഇടയ്ക്കിടെ മാനത്തെ കാഴ്ചകൾ ചികഞ്ഞു നോക്കിയിരുന്ന ബാല്യം✨️✨️✨️കേരളത്തിലെ തൃശൂരിലെ മുക്കാട്ടുകര എന്ന ഗ്രാമത്തിൽ,ഒരു...

ഓർമ്മയിലെ ക്രിസ്തുമസ്സ്:- ലേഖനമത്സരം – (1)

ഓർമ്മയിലെ ക്രിസ്തുമസിനെ കുറിച്ച് ചിന്തിക്കുമ്പോൾ.. എല്ലാ വർഷവും ക്രിസ്തുമസ് അടുക്കുമ്പോൾ എന്റെ മനസ്സിൽ ഓർക്കുന്ന ഒരു കാര്യം പറയാതിരിക്കാൻവയ്യ. അന്ന് എനിക്ക് ഏകദേശം പത്തു വയസാണ് പ്രായം. ഏതാണ്ട് നാല്പത്തിഅഞ്ചുവർഷങ്ങക്ക് മുമ്പ്....

സ്വപ്നങ്ങളേ..( ഗാനം )

സ്വപ്നങ്ങളേ..സ്വപ്നങ്ങളേ..മിഴിവാർന്ന സുന്ദര സ്വപ്നങ്ങളേ..//നിദ്രയിൽ മോഹനചിത്രങ്ങളേകിപറയാതെ പോകുവതെന്തേ..?ഒന്നും..പറയാതെ പോകുവതെന്തേ..?// ...

മോർബി ഡാം ദുരന്തം.! (ലേഖനം)

മനുഷ്യ മനഃസാക്ഷിയെ മരവിപ്പിച്ച കേരളത്തിലെ മഹാപ്രളയദുരന്തം 2018- മലയാളിക്ക് മറക്കാൻ കഴിയില്ല.. ഗുജറാത്തിലെ മോർബി അണക്കെട്ട് തകർന്നത് 1982-ൽ ഒരു നഗരത്തെ മാത്രമല്ല എത്രയോ പ്രദേശങ്ങളിലെ നിരപരാധികളേയും അനേകം വളർത്തുമൃഗങ്ങളേയും, ജനങ്ങളുടെ സർവ്വം സമ്പാദ്യത്തേയും...
WP2Social Auto Publish Powered By : XYZScripts.com
error: