17.1 C
New York
Thursday, December 2, 2021
Home Taste ബ്രഡ് ദോശയും ചട്നിയും

ബ്രഡ് ദോശയും ചട്നിയും

✍ദീപ നായർ (deepz) ബാംഗ്ലൂർ

എല്ലാവർക്കും നമസ്കാരം

അതിഥി ദേവോ ഭവ: എന്നല്ലേ നമ്മൾ ഭാരതീയർ പഠിച്ചിരിക്കുന്നതും പിൻതുടർന്നു പോരുന്നതും. വീട്ടിൽ പെട്ടെന്ന് ഒരതിഥി വന്നാൽ അയാളെ വേണ്ടവിധം സൽക്കരിക്കാനും അയാളോട് നന്നായി പെരുമാറാനും കഴിയുക എന്നത് ചില്ലറക്കാര്യമല്ല. ഓർമ്മ വച്ചതു മുതൽ ഇന്നുവരെ എന്റെ വീട്ടിൽ (നാട്ടിൽ) അതിഥികളില്ലാത്ത ദിവസങ്ങൾ വിരളമാണ്. അതുകൊണ്ടാവാം എനിക്കും അതിഥികളെ സൽക്കരിക്കാൻ ഭയങ്കര താൽപര്യമാണ്. കുഞ്ഞൻകൊറോണ കാരണം ഇപ്പോൾ അതിഥികളാരും വരാറുമില്ലല്ലോ. എങ്ങോട്ടും പോകാനും പറ്റുന്നില്ല. മുന്നറിയിപ്പില്ലാതെ ആരെങ്കിലും കാലത്ത് തന്നെ വീട്ടിലേക്ക് വന്നാൽ ബ്രേക്ഫാസ്റ്റ് കൊടുക്കാൻ കൂടുതലായി ആലോചിച്ചു വിഷമിക്കേണ്ട. വീട്ടിൽ എപ്പോഴും ഉണ്ടാവാറുള്ള സാധനങ്ങൾ കൊണ്ടുണ്ടാക്കാൻ പറ്റുന്ന ഒരു അടിപൊളി ദോശ റെസീപ്പി പറഞ്ഞുതരാം. ഒന്നു ട്രൈ ചെയ്തു നോക്കൂ. അപ്പോ റെസീപ്പിയിലേക്കു കടക്കാം.

🌸ബ്രഡ് ദോശ🌸

🌸ആവശ്യമായ സാധനങ്ങൾ

🌸ബ്രഡ്-8 സ്ലൈസ്
🌸അരിപ്പൊടി-1/2 കപ്പ്
🌸റവ-1 1/2 കപ്പ്
🌸ഉപ്പ്-പാകത്തിന്
🌸തൈര്-1/2 കപ്പ്
🌸പഞ്ചസാര-3 ടീസ്പൂൺ
🌸കുക്കിംഗ് സോഡ-1/2 ടീസ്പൂൺ
🌸വെള്ളം-ആവശ്യത്തിന്
🌸നെയ്യ്/എണ്ണ ദോശയുണ്ടാക്കാൻ ആവശ്യമായത്.

🌸ഉണ്ടാക്കുന്ന വിധം

🌸ഒരു ബൗളിൽ ബ്രഡ് കഷണങ്ങൾ ആക്കിയതും, റവയും,അരിപ്പൊടിയും,തൈരും,ഉപ്പും,പഞ്ചസാരയും ഇട്ട് ആവശ്യത്തിന് വെള്ളമൊഴിച്ച് അരമണിക്കൂർ വയ്ക്കുക.

🌸കുതിർന്ന മിക്സ്‌ മയത്തിൽ അരച്ചെടുക്കുക.

🌸അര ടീസ്പൂൺ സോഡ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

🌸ദോശക്കല്ല്/നോൺസ്റ്റിക് പാൻ ചൂടാക്കി കനം കുറച്ചു പരത്തി നെയ്യോ എണ്ണയോ തൂവി മൊരിഞ്ഞ ദോശയുണ്ടാക്കിയെടുക്കാം.

🌸ചൂടുള്ള ദോശ ചട്നിയും വറുത്തരച്ച സാമ്പാറും കൂട്ടിക്കഴിക്കാം. കൂടെ ഒരു ഫിൽറ്റർ കോഫിയുമാവാം.

🌺ചട്നി🌺

🌺1.തേങ്ങ-ഒരു മുറി
🌺2.പൊരികടല-4 ടീസ്പൂൺ
🌺3.പച്ചമുളക്-ആവശ്യത്തിന്
🌺4.മല്ലിയില-കുറച്ച്
🌺പുതിനയില-അഞ്ചാറെണ്ണം
🌺5.ഉപ്പ്-പാകത്തിന്
🌺6.തൈര്-രണ്ട് ടേബിൾ സ്പൂൺ
🌺7.വെള്ളം-ആവശ്യത്തിന്
🌺8.വെളിച്ചെണ്ണ-2 ടീസ്പൂൺ
🌺9.കടുക്-1 ടീസ്പൂൺ
🌺10.ഉഴുന്നുപരിപ്പ്-1 ടീസ്പൂൺ
🌺11.കറിവേപ്പില-1 തണ്ട്
🌺12.ഉണക്കമുളക്-1

🌺ഉണ്ടാക്കുന്ന വിധം

🌺1-6 ചേരുവകൾ ഒന്നിച്ചാക്കി ആവശ്യത്തിന് വെള്ളമൊഴിച്ച് നല്ല മയത്തിൽ അരച്ചെടുക്കുക.

🌺വെളിച്ചെണ്ണ ചൂടാക്കി, കടുക് പൊട്ടിച്ച്, ഉഴുന്നുപരിപ്പ്, മുളക് ഇട്ട് മൂപ്പിച്ച് കറിവേപ്പില ചേർത്തിളക്കി ചട്നിയിലേക്കു ചേർക്കുക.

🌺ബ്രഡ് ദോശയുടെ കൂടെക്കഴിക്കാൻ അടിപൊളി ചട്നി തയ്യാർ.

🌺 വറുത്തരച്ച സാമ്പാർ ഉണ്ടാക്കുന്ന വിധം നേരത്തെ ഇട്ടിരുന്നു.

✍ദീപ നായർ (deepz) ബാംഗ്ലൂർ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഓർമ്മയിലെ ക്രിസ്തുമസ്:- ലേഖനമത്സരം – (2)

ആകാശത്തു മിന്നിത്തിളങ്ങുന്ന നക്ഷത്രഗണങ്ങളിൽ ക്രിസ്തുവിന്റെ വരവറിയിച്ച ദിവ്യതാരകം കൺചിമ്മി നോക്കുന്നുണ്ടോ എന്നറിയാൻ വിടർന്ന കണ്ണുകളിൽ ജിജ്ഞാസയും കൗതുകവും നിറച്ചു ഇടയ്ക്കിടെ മാനത്തെ കാഴ്ചകൾ ചികഞ്ഞു നോക്കിയിരുന്ന ബാല്യം✨️✨️✨️കേരളത്തിലെ തൃശൂരിലെ മുക്കാട്ടുകര എന്ന ഗ്രാമത്തിൽ,ഒരു...

ഓർമ്മയിലെ ക്രിസ്തുമസ്സ്:- ലേഖനമത്സരം – (1)

ഓർമ്മയിലെ ക്രിസ്തുമസിനെ കുറിച്ച് ചിന്തിക്കുമ്പോൾ.. എല്ലാ വർഷവും ക്രിസ്തുമസ് അടുക്കുമ്പോൾ എന്റെ മനസ്സിൽ ഓർക്കുന്ന ഒരു കാര്യം പറയാതിരിക്കാൻവയ്യ. അന്ന് എനിക്ക് ഏകദേശം പത്തു വയസാണ് പ്രായം. ഏതാണ്ട് നാല്പത്തിഅഞ്ചുവർഷങ്ങക്ക് മുമ്പ്....

സ്വപ്നങ്ങളേ..( ഗാനം )

സ്വപ്നങ്ങളേ..സ്വപ്നങ്ങളേ..മിഴിവാർന്ന സുന്ദര സ്വപ്നങ്ങളേ..//നിദ്രയിൽ മോഹനചിത്രങ്ങളേകിപറയാതെ പോകുവതെന്തേ..?ഒന്നും..പറയാതെ പോകുവതെന്തേ..?// ...

മോർബി ഡാം ദുരന്തം.! (ലേഖനം)

മനുഷ്യ മനഃസാക്ഷിയെ മരവിപ്പിച്ച കേരളത്തിലെ മഹാപ്രളയദുരന്തം 2018- മലയാളിക്ക് മറക്കാൻ കഴിയില്ല.. ഗുജറാത്തിലെ മോർബി അണക്കെട്ട് തകർന്നത് 1982-ൽ ഒരു നഗരത്തെ മാത്രമല്ല എത്രയോ പ്രദേശങ്ങളിലെ നിരപരാധികളേയും അനേകം വളർത്തുമൃഗങ്ങളേയും, ജനങ്ങളുടെ സർവ്വം സമ്പാദ്യത്തേയും...
WP2Social Auto Publish Powered By : XYZScripts.com
error: