17.1 C
New York
Monday, September 20, 2021
Home Taste ബേബി പൊട്ടറ്റോ പിക്കിൾ Baby potato pickle

ബേബി പൊട്ടറ്റോ പിക്കിൾ Baby potato pickle

തയ്യാറാക്കിയത്: (ദീപ നായർ (deepz) ബാംഗ്ലൂർ

ലോകമാകെ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോകുന്ന ഒരു കാലം. ഇപ്പോഴാണ് കഴിഞ്ഞ കാലമത്രയും എത്ര സുന്ദരമായിരുന്നുവെന്ന് നാമെല്ലാവരുമോർക്കുന്നത്. അടുത്ത നിമിഷമെന്തെന്ന് ആർക്കുമറിയില്ല. നല്ല നാളേക്കായി പ്രാർത്ഥിക്കാം. മനസ്സിലെ ദുഷ്ചിന്തകളെയെല്ലാമകറ്റി സ്നേഹത്തോടെ സാഹോദര്യത്തോടെ കഴിയാം. എത്രയും വേഗം എല്ലാം പഴയപടി ആവട്ടെയെന്നു പ്രത്യാശിക്കാം.

ബേബി പൊട്ടറ്റോ പിക്കിൾ (Baby potato pickle)

ഇന്നത്തെ വിഭവം കുഞ്ഞൻ ഉരുളക്കിഴങ്ങ് അച്ചാർ ആണ്. വ്യത്യസ്തത ആലോചിച്ചപ്പോൾ എന്റെ മനസ്സിൽ വന്നത് കുഞ്ഞനാണ്.

വേണ്ട സാധനങ്ങൾ:

കുഞ്ഞുരുളക്കിഴങ്ങ്-100ഗ്രാം

വെളുത്തുള്ളി-4 അല്ലി

നല്ലെണ്ണ-50മി.ലി.

ഉപ്പ്-പാകത്തിന്

മുളകുപൊടി-2 ടീസ്പൂൺ

ഉലുവ വറുത്തുപൊടിച്ചത്-ഒരു നുള്ള്

കായപ്പൊടി-1/4 ടീസ്പൂൺ

ഡബിൾഹോഴ്സ് പുളി-ചെറിയ നെല്ലിക്കാ വലുപ്പത്തിൽ

വെള്ളം-4 ടേബിൾ സ്പൂൺ

കടുക്-1/2ടീസ്പൂൺ

ഉണക്കമുളക്-ഒരെണ്ണം

കറിവേപ്പില-1തണ്ട്

ഉണ്ടാക്കുന്ന വിധം

ഉരുളക്കിഴങ്ങ് കഴുകി വൃത്തിയാക്കി കുക്കറിൽ ഒരു വിസിൽ വരുന്നത് വരെ വേവിക്കുക. ചൂടാറിയതിനു ശേഷം തൊലി കളയുക.

എണ്ണ ചൂടാക്കി ഉരുളക്കിഴങ്ങ് വറുത്തെടുക്കുക. വെളുത്തുള്ളി രണ്ടായി കീറിയതും വറുക്കുക.

അതേ എണ്ണയിൽ നിന്നും കുറച്ചു മാറ്റി വച്ച് കടുക് പൊട്ടിച്ച്, കറിവേപ്പിലയും മുളകും മൂപ്പിച്ച് മുളകുപൊടി,കായപ്പൊടി, ഉലുവപ്പൊടി,ഉപ്പ് ചേർത്തിളക്കി പുളി 4സ്പൂൺ വെള്ളത്തിൽ പിഴിഞ്ഞൊഴിക്കുക. നന്നായി എണ്ണ തെളിഞ്ഞു വന്നാൽ വറുത്ത ഉരുളക്കിഴങ്ങും വെളുത്തുള്ളിയും ചേർത്തിളക്കി സ്റ്റൗവിൽ നിന്നു മാറ്റാം. ചൂടാറുമ്പോൾ വായു കടക്കാത്ത കുപ്പിയിൽ ആക്കി വയ്ക്കുക. ചോറ്,ചപ്പാത്തി, ബിരിയാണി, നെയ്ചോറ് എന്നിവയുടെ കൂടെ കഴിക്കാൻ പറ്റുന്ന അടിപൊളി വെറൈറ്റി പിക്കിൾ തയ്യാർ. എന്താ ഒന്നു ട്രൈ ചെയ്യാല്ലേ.

വറുത്ത എണ്ണ ബാക്കിയുള്ളത് ദോശയുണ്ടാക്കാനെടുക്കാം.

ദീപ നായർ (deepz)

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികളിൽ കോവിഡ് -19 വാക്സിൻ കൊടുക്കുവാനുള്ള അനുമതി തേടി ഫൈസർ.

പെൻസിൽവാനിയ: ഫൈസർ കോവിഡ് -19 വാക്സിൻ 5 മുതൽ 11 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്കായി നൽകുന്നതിനുള്ള യുഎസ് അംഗീകാരം ഉടൻ തേടുമെന്ന് ഫൈസർ അധികൃതർ തിങ്കളാഴ്ച പറഞ്ഞു- ഫൈസറും അതിന്റെ ജർമ്മൻ പങ്കാളിയായ ബയോഎൻടെക്കും...

കള്ളപ്പണം വെളുപ്പിക്കല്‍; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്. ബിസിനസിന്റെ മറവിൽ ബിനീഷ് കോടിയേരി ലഹരി കടത്തിനായി സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നും ലഹരിയിടപാടിലെ ലാഭത്തുകയാണ്...

തന്റെതായ കാരണത്താൽ (കഥ)

വൈകിട്ടത്തേക്കുള്ള ചപ്പാത്തിയും കറിയും പാത്രത്തിലാക്കി അടച്ചു വച്ചു. രാവിലെ ദോശക്കു കറി എന്താണാവോ ഫ്രിഡ്ജ് തുറന്നു നോക്കി. കുറച്ചു പച്ചക്കറി ഇരിപ്പുണ്ട്. സാമ്പാറിനുള്ള കഷണങ്ങൾ മനസ്സിൽ തിളച്ചു മറിഞ്ഞു.. ഷീനയും എബിയും വരും...

ചിരി മറക്കുന്നവർ (ലേഖനം)

2006 ൽ ജോലിക്ക് കയറിയ ആദ്യ ദിനങ്ങളിലൊന്നിൽ മോർണിംഗ് ഷിഫ്റ്റിലേക്ക് എത്തുന്ന എന്നെ കണ്ട പ്രിയപ്പെട്ട സെയിൽസ് മാനേജർ ജാനകി മാഡം പറഞ്ഞ വാക്കുകളാണ് ഓർമ്മയിലേക്ക് വരുന്നത്. രാവിലെ നല്ലൊരു ചിരി സമ്മാനിച്ച്...
WP2Social Auto Publish Powered By : XYZScripts.com
error: