തയ്യാറാക്കിയത്: മീനാക്ഷി സജി, കുമാരനല്ലൂർ
ചേരുവകൾ
ബീഫ് ലിവർ-1 കി.ഗ്രാം
മല്ലിപ്പൊടി-4 ടേബിൾ സ്പൂൺ
കുരുമുളകുപൊടി-1 ടീസ്പൂൺ
ഇറച്ചി മസാല-1 ടീസ്പൂൺ
വെളുത്തുള്ളി-10 അല്ലി
ഇഞ്ചി-ഒരു ചെറിയ കഷണം
കറിവേപ്പില-2 തണ്ട്
വെളിച്ചെണ്ണ-6 ടീസ്പൂൺ
ഉപ്പ്-ആവശ്യത്തിന്
വിനാഗിരി-1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ലിവർ ചെറിയ കഷണങ്ങളാക്കി നുറുക്കുക. വെള്ളത്തിൽ മഞ്ഞൾപൊടി ചേർത്ത് നന്നായി കഴുകിയെടുക്കുക. അതിനുശേഷം ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് കുക്കറിൽ വേവിക്കുക. മൂന്നു വിസിൽ വന്നതിനുശേഷം. തീകുറച്ച് 15 മിനിറ്റോളം വേവിക്കാം. പിന്നീട് ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച്. എണ്ണ ചൂടായതിനു ശേഷം അതിൽ ഇഞ്ചി, വെളുത്തുള്ളി അരിഞ്ഞിട്ട്, കറിവേപ്പിലയും ചേർത്തു നല്ലവണ്ണം വഴറ്റുക. അതിൻ്റെ കൂടെ മല്ലിപ്പൊടി, ഇറച്ചിമസാലയും ഇട്ടതിനുശേഷം അതിൻറെ പച്ചമണം മാറുന്നതുവരെ നല്ലവണ്ണം വഴറ്റുക . അതിനുശേഷം വേവിച്ച ലിവർ ഇതിലേക്ക് ചേർത്ത് നന്നായി fry ചെയ്യാം ( ആവശ്യത്തിന് ഉപ്പ് ഉണ്ടോ എന്ന് നോക്കണം ) മസാല പിടിച്ചു എന്ന് ഉറപ്പു വരുത്തുമ്പോൾ കുരുമുളക് പൊടി വിനാഗിരി എന്നിവ ചേർത്ത് നന്നായി ഇളക്കിയതിനുശേഷം ഇറക്കി വെയ്ക്കാം.
സ്വാദിഷ്ടമായ ബീഫ് ലിവർ ഫ്രൈ ഇതാ റെഡി .