തയ്യാറാക്കിയത് : ഹേമാമി
ഇന്നു നമുക്ക് കുട്ടികുറുമ്പന്മാർക്കു വേണ്ടി ഒരു നാലുമണി പലഹാരം ഉണ്ടാക്കാം. പോഷസമൃദ്ധമായ, കുഞ്ഞുങ്ങൾ കഴിക്കാൻ മടിക്കുന്ന മുരിങ്ങഇലകൊണ്ട്. ദേ മക്കളേ കഴിക്കാൻ റെഡിയായിക്കൊള്ളൂ കിടിലൻ രുചി, ഗുണം മെച്ചം.
മുരിങ്ങയില വട.
മുരിങ്ങയില : 1കപ്പ്
സവാള : 1എണ്ണം
പച്ചമുളക് 1 എണ്ണം പൊടിയായി അരിഞ്ഞത്
ഇഞ്ചി പൊടിയായി അരിഞ്ഞത് : ഒരു ടേബിൾ സ്പൂൺ.
ഉപ്പ് : പാകത്തിന്.
കടലമാവ് : 2 ടേബിൾ സ്പൂൺ
അരിപൊടി :1ടേബിൾ സ്പൂൺ
എണ്ണ : വറുക്കാൻ ആവശ്യത്തിന്.
ഉണ്ടാക്കുന്ന വിധം.
കടലമാവ് അരിപൊടി സവാള ഇഞ്ചി പച്ചമുളക് ഉപ്പ് എന്നിവ ആവശ്യത്തിന് വെള്ളം ചേർത്ത് വടപരുവത്തിൽ കുഴക്കുക. അതിലേക്ക് മുരിങ്ങയില ചേർക്കുക. കൈയിൽ വെച്ച് ചെറിയ ഉരുളയാക്കി ഒന്നു അമർത്തി എണ്ണയിൽ വറുത്തു കോരുക. സോസുകൂട്ടി കുറുമ്പന്മാരെ കഴിപ്പിക്കാം.
വറുക്കുന്നതിനു മുൻപ് എണ്ണയിൽ രണ്ടുകതിർ കറിവേപ്പില വറുത്തു കോരുക. അതിന്റെ മണവും ഗുണവും വടയിൽ നിറയും.
അപ്പോൾ എല്ലാഅമ്മമാരും റെഡിയല്ലേ കുഞ്ഞുങ്ങളെ പോഷക സമൃദ്ധമായി നമുക്കൂട്ടാം.