17.1 C
New York
Saturday, October 16, 2021
Home Taste പേരക്ക പച്ചടി

പേരക്ക പച്ചടി

✍മേരി ജോസ്സി മലയിൽ, തിരുവനന്തപുരം

വേണ്ടുന്ന സാധനങ്ങൾ

പഴുത്ത പേരക്ക -4
തൈര് -2കപ്പ്‌
നാരങ്ങ-1
കടുക് -കാൽ ടീ സ്പൂൺ
നെയ്യ് -2സ്പൂൺ
പച്ചമുളക് -4
വറ്റൽമുളക് -2
മുളകുപൊടി-1ടീസ്പൂൺ
ജീരകം മൂപ്പിച്ച പൊടി -1ടീ സ്പൂൺ
കറിവേപ്പില, മല്ലിയില, ഉപ്പ് ആവശ്യത്തിന്.

ഉണ്ടാക്കുന്ന വിധം:-

പേരക്ക കഴുകി ചെറുതായി അരിഞ്ഞു വയ്‌ക്കുക. തൈരും നാരങ്ങാനീരും ഉപ്പും ചേർത്ത് നന്നായി പതക്കുക. പാനിൽ നെയ്യ് ചൂടാകുമ്പോൾ കടുക് , കറിവേപ്പില, വറ്റൽമുളക് ചേർത്ത് മൊരിയുമ്പോൾ വട്ടത്തിൽ അരിഞ്ഞ പച്ചമുളക് ഇടുക. അരിഞ്ഞു വച്ച പേരക്കയും പതച്ചു വച്ച തൈര്-നാരങ്ങ ചേർത്ത് ഉടനെ ഓഫ് ചെയ്യുക. ഭംഗിയുള്ള സാലഡ് ഡിഷിലേക്ക് മാറ്റി ഫ്രിഡ്ജിൽ വക്കുക. ഒരു മണിക്കൂർ കഴിഞ്ഞ് ഡിഷ്‌ പുറത്തെടുത്ത് മുളകുപൊടിയും മൂപ്പിച്ച ജീരകപൊടിയും കൊണ്ട് നെറുകേയും കുറുകെയും വരയിടുക. ഓരോ ചതുരത്തിനകത്തും മല്ലിയില ഇടുക. പേരക്ക പച്ചടി തയ്യാർ.

✍മേരി ജോസ്സി മലയിൽ, തിരുവനന്തപുരം

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പത്തനംതിട്ട ഉൾപ്പടെ അഞ്ചു ജില്ലകളിൽ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.

പത്തനംതിട്ട : സംസ്ഥാനത്ത് അടുത്ത 24 മണിക്കൂര്‍  ജാഗ്രതാനിര്‍ദേശം. സംസ്ഥാനത്ത് അടുത്ത 24 മണിക്കൂര്‍  ജാഗ്രതാനിര്‍ദേശം.സംസ്ഥാനത്ത് അഞ്ചു ജില്ലകളിൽ റെഡ് അലേര്‍ട്ട്. ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ...

കൊട്ടിയൂർക്കാരുടെ കണ്ണിലുണ്ണി; ചന്ദ്രശേഖരൻ ചെരിഞ്ഞു.

കൊട്ടിയൂർ : നാലു പതിറ്റാണ്ടുകൾക്കു മുൻപ് ചന്ദ്രശേഖരൻ എന്ന ഇരുപത്തിയഞ്ചുകാരൻ ആന കൊട്ടിയൂരിൽ എത്തുമ്പോൾ നാട്ടുകാർക്കു പ്രത്യേക കൗതുകമൊന്നും തോന്നിയിരുന്നില്ല. എന്നാൽ വളരെപ്പെട്ടെന്നുതന്നെ കൊട്ടിയൂരിന്റെ കണ്ണിലുണ്ണിയായി ചന്ദ്രശേഖരൻ മാറി. പ്രസിദ്ധമായ വൈശാഖ ഉത്സവത്തിനും ക്ഷേത്രത്തിലെ...

മഴ ശക്തമാവുകയാണ് അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം: അറബിക്കടലിലെ ന്യൂനമർദ്ദത്തിന്റെ ഫലമായി കേരളത്തിലുണ്ടായ മഴ ശക്തമാവുകയാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മഴ ശക്തമാക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെക്കൻ-മദ്ധ്യ ജില്ലകളിൽ ഇതിനോടകം...

ബ്രിട്ടീഷ് പാർലമെന്റ് അംഗം, സർ ഡേവിഡ് അമെസ് കുത്തേറ്റ് മരിച്ചു

ബ്രിട്ടീഷ് പാർലമെന്റ് അംഗം സർ ഡേവിഡ് അമെസ് കുത്തേറ്റ് മരിച്ചു. കിഴക്കൻ ഇംഗ്ലണ്ടിലെ തന്റെ മണ്ഡലത്തിലെ പൊതുയോഗത്തിനിടെയാണ് അമെസിന് കുത്തേറ്റത്. ലീ ഓൺ സീയിലെ ബെൽഫെയേഴ്‌സ് മെത്തഡിസ്റ്റ് പള്ളിയിലാണ് സംഭവം നടന്നത്. ഗുരുതരമായി...
WP2Social Auto Publish Powered By : XYZScripts.com
error: