17.1 C
New York
Saturday, October 16, 2021
Home Taste പാവയ്ക്ക തക്കാളി കറി

പാവയ്ക്ക തക്കാളി കറി

മേരി ജോസ്സി മലയിൽ, തിരുവനന്തപുരം.

പാവയ്ക്ക

കരൾരോഗങ്ങൾ, ആസ്മ, ചുമ, ജലദോഷം, മുഖക്കുരു, പ്രമേഹം അങ്ങനെ ഒരുകൂട്ടം രോഗങ്ങളെ പടിയടച്ച് പിണ്ഡം വയ്ക്കാൻ കപ്പാസിറ്റി ഉള്ള ആളാണ് നമ്മുടെ പാവയ്ക്ക. പക്ഷേ പണ്ടുമുതലേ പാവം പാവയ്ക്കയ്ക്ക് ഒരു വില്ലൻ പരിവേഷം ആണുള്ളത്. കണ്ടില്ലേ, ‘ചിത്ര’ ത്തിൽ രഞ്ജിനി 10 പാവയ്ക്കയുടെ നീരെടുത്ത് മോഹൻലാലിന് എട്ടിൻറെ പണി കൊടുക്കാൻ കുടിക്കാൻ കൊടുക്കുന്നത്? അതുപോലെ ടോംസ് ന്റെ ‘ബോബനും മോളിയും’ കാർട്ടൂൺ പരമ്പരയിൽ പപ്പാ അമ്മയോട് പറയും. “നിങ്ങൾ കാണിച്ച കുസൃതിക്ക് ശിക്ഷയായി ഇന്നിവർക്ക് രണ്ടു പേർക്കും പാവയ്ക്ക കറി കൊടുത്താൽ മതിയെന്ന്.”

മിക്കവാറും ആർക്കെങ്കിലും എട്ടിൻറെ പണി കൊടുക്കാനോ അല്ലെങ്കിൽ ഒരു ശിക്ഷാവിധി ആയോ അതും അല്ലെങ്കിൽ ഒരു ‘മരുന്നു’ പോലെയോ പാവയ്ക്ക കഴിക്കുന്നവരാണ് അധികവും. എല്ലാവർക്കും സന്തോഷത്തോടെ പാവയ്ക്ക കഴിക്കാൻ ഇതാ ഒരു കിടിലൻ പാചകക്കുറിപ്പ്.

പാവയ്ക്ക തക്കാളി കറി


വേണ്ടുന്ന സാധനങ്ങൾ:-
പാവയ്ക്ക -2.
തക്കാളി -6.
തേങ്ങാക്കൊത്ത്- അര തേങ്ങയുടേത്.
കടുക്
ഉഴുന്നുപരിപ്പ്
കറിവേപ്പില
ഉള്ളി-6
പച്ചമുളക്-6
മുളകുപൊടി-1ടീ സ്പൂൺ
മഞ്ഞൾപൊടി-അര ടീ സ്പൂൺ
ഉപ്പ് ആവശ്യത്തിന്.
വെളിച്ചെണ്ണ-

ഉണ്ടാക്കുന്ന വിധം:-

രണ്ട് പാവയ്ക്ക കനം കുറച്ച് വട്ടത്തിൽ അരിഞ്ഞു വയ്ക്കുക. അര തേങ്ങ കൊത്ത് ആയി എടുത്തു വയ്ക്കുക. രണ്ടും വെളിച്ചെണ്ണയിൽ വഴറ്റി കോരുക. ആ എണ്ണയിൽ കടുക്, ഉഴുന്നു പരിപ്പ്, കറിവേപ്പില, അരിഞ്ഞ ഉള്ളി, പച്ചമുളക്, ഇവ ഇട്ട് വഴറ്റുക. മൊരിയുമ്പോൾ മുളകുപൊടി, മഞ്ഞൾപ്പൊടി ചേർക്കുക. അത് കഴിഞ്ഞു വട്ടത്തിൽ അരിഞ്ഞ 6 തക്കാളി ചേർക്കുക. അത് നന്നായി വഴന്നു വരുമ്പോൾ നേരത്തെ വറുത്തു കോരി വെച്ച പാവയ്ക്കയും തേങ്ങാക്കൊത്തും ഉപ്പും ഇട്ട് ചെറുതീയിൽ കുറച്ചു നേരം കൂടി മൂടിവെച്ച് വേവിക്കുക. വേണമെങ്കിൽ കുറച്ചു സബോള വറുത്തുകോരിയതു കൂടി വിളമ്പുന്ന പാത്രത്തിൽ ചേർത്താൽ നന്ന്. തേങ്ങാക്കൊത്തിന്റെയും സബോളയുടെയും മധുരം പാവക്കയുടെ കയ്പ് കുറയ്ക്കും.

അപ്പൊ എങ്ങനാ? എല്ലാവരും പച്ചക്കറി ചന്തയിൽ പോകുമ്പോൾ പാവയ്ക്ക കൂടി വാങ്ങിക്കാൻ തയ്യാറാല്ലേ? ചുമ്മാ ഒന്ന് പരീക്ഷിച്ചു നോക്കെന്നേ!

മേരി ജോസ്സി മലയിൽ,
തിരുവനന്തപുരം.

COMMENTS

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പത്തനംതിട്ട ഉൾപ്പടെ അഞ്ചു ജില്ലകളിൽ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.

പത്തനംതിട്ട : സംസ്ഥാനത്ത് അടുത്ത 24 മണിക്കൂര്‍  ജാഗ്രതാനിര്‍ദേശം. സംസ്ഥാനത്ത് അടുത്ത 24 മണിക്കൂര്‍  ജാഗ്രതാനിര്‍ദേശം.സംസ്ഥാനത്ത് അഞ്ചു ജില്ലകളിൽ റെഡ് അലേര്‍ട്ട്. ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ...

കൊട്ടിയൂർക്കാരുടെ കണ്ണിലുണ്ണി; ചന്ദ്രശേഖരൻ ചെരിഞ്ഞു.

കൊട്ടിയൂർ : നാലു പതിറ്റാണ്ടുകൾക്കു മുൻപ് ചന്ദ്രശേഖരൻ എന്ന ഇരുപത്തിയഞ്ചുകാരൻ ആന കൊട്ടിയൂരിൽ എത്തുമ്പോൾ നാട്ടുകാർക്കു പ്രത്യേക കൗതുകമൊന്നും തോന്നിയിരുന്നില്ല. എന്നാൽ വളരെപ്പെട്ടെന്നുതന്നെ കൊട്ടിയൂരിന്റെ കണ്ണിലുണ്ണിയായി ചന്ദ്രശേഖരൻ മാറി. പ്രസിദ്ധമായ വൈശാഖ ഉത്സവത്തിനും ക്ഷേത്രത്തിലെ...

മഴ ശക്തമാവുകയാണ് അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം: അറബിക്കടലിലെ ന്യൂനമർദ്ദത്തിന്റെ ഫലമായി കേരളത്തിലുണ്ടായ മഴ ശക്തമാവുകയാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മഴ ശക്തമാക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെക്കൻ-മദ്ധ്യ ജില്ലകളിൽ ഇതിനോടകം...

ബ്രിട്ടീഷ് പാർലമെന്റ് അംഗം, സർ ഡേവിഡ് അമെസ് കുത്തേറ്റ് മരിച്ചു

ബ്രിട്ടീഷ് പാർലമെന്റ് അംഗം സർ ഡേവിഡ് അമെസ് കുത്തേറ്റ് മരിച്ചു. കിഴക്കൻ ഇംഗ്ലണ്ടിലെ തന്റെ മണ്ഡലത്തിലെ പൊതുയോഗത്തിനിടെയാണ് അമെസിന് കുത്തേറ്റത്. ലീ ഓൺ സീയിലെ ബെൽഫെയേഴ്‌സ് മെത്തഡിസ്റ്റ് പള്ളിയിലാണ് സംഭവം നടന്നത്. ഗുരുതരമായി...
WP2Social Auto Publish Powered By : XYZScripts.com
error: