എല്ലാവർക്കും നമസ്‌കാരം
ഇന്നാകെയൊരു ഗൃഹാതുരത. നാട്ടിലെ വീട്ടിൽ കായ്ച്ചു നിൽക്കുന്ന മാവും മധുരവും സ്വാദുമുള്ള മാമ്പഴവും എല്ലാം ഓർമ്മച്ചെപ്പ് തുറന്ന് എത്തിനോക്കുന്നു.
പച്ചമാങ്ങ കഴിക്കാനിഷ്ടമല്ലാത്തവരുണ്ടാകുമോ, അറിയില്ല. ആരെങ്കിലും തിന്നുന്നത് കണ്ടാൽ മതി നമ്മുടെ വായിലും വെള്ളമൂറും, അല്ലെ 😃. അപ്പോപ്പിന്നെ ഉപ്പും മുളകും വെളിച്ചണ്ണയിൽ ചാലിച്ച് ഒരു കഷണം മാങ്ങയെടുത്ത് അതിൽ മുക്കി നാവിൽ തൊടുമ്പോൾ 😋 ഹൊ!
ഇന്നൊരു പച്ചമാങ്ങ ലസ്സി എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം. ഉത്തരേന്ത്യയിൽ വളരെയേറെ പ്രചാരത്തിലുള്ള ഒരു പാനീയമാണ് ലസ്സി. പലവിധ രുചികളിൽ ലഭ്യമാണ്.
🍁മാങ്ങ ലസ്സി
🍁ആവശ്യമായ സാധനങ്ങൾ
പകുതി ചനഞ്ഞ മാങ്ങ-ഒരെണ്ണം
തണുത്ത പുളിക്കാത്ത തൈര്-ഒരു കപ്പ്
പഞ്ചസാര-സ്വാദനുസരിച്ച്
🍁ഉണ്ടാക്കുന്ന വിധം
മാങ്ങ തൊലി കളഞ്ഞ് കഷണങ്ങളാക്കി മിക്സിയിൽ അരക്കുക, തൈരും പഞ്ചസാരയും ചേർത്ത് വീണ്ടും നന്നായി അടിച്ചെടുക്കുക.
ഗ്ലാസുകളിലാക്കി സെർവ് ചെയ്യാം.
ദാഹശമനത്തിനായി രുചികരമായ ഒരു പാനീയം തയ്യാർ.
ദീപ നായർ (deepz) ബാംഗ്ലൂർ✍