17.1 C
New York
Friday, January 21, 2022
Home Taste പച്ചപ്പുളി ചമ്മന്തി

പച്ചപ്പുളി ചമ്മന്തി

തയ്യാറാക്കിയത്: ദീപ നായർ (deepz)ബാംഗ്ലൂർ✍

വൃശ്ചികമാസം – മണ്ഡലകാലം. മാലയിട്ടു കറപ്പുടുത്തു വാക്കിലും നോക്കിലും ചിന്തയിലും പ്രവർത്തിയിലും ഭക്തിയുടെ നിറവ്. വ്രതശുദ്ധിയുടെ നാൾവഴികൾ, ശരണംവിളിയുടെ അലയൊലികൾ. കാലാകാലങ്ങളായി നമ്മളേവരും വിശ്വസിച്ചു പോരുന്ന ആചാരാനുഷ്ഠാനങ്ങൾ. പെട്ടെന്നാർക്കോ ഒരു തോന്നലുണ്ടായി, നൈഷ്ഠികബ്രഹ്മചാരിയായ അയ്യപ്പസ്വാമിയുടെ ക്ഷേത്രസന്നിധിയിൽ സ്ത്രീകളെ എന്തുകൊണ്ട് പ്രവേശിപ്പിച്ചു കൂടാ. പിന്നങ്ങോട്ട് പ്രച്ഛന്നവേഷധാരികൾ ക്ഷേത്രത്തിനകത്തു കടന്നുവെന്നും ഇല്ലെന്നും ഭഗവാനെ ദർശിച്ചുവെന്നും ഇല്ലെന്നും വാർത്തകളങ്ങനെ ഒഴുകിയിറങ്ങി പമ്പയിലെ കലക്കവെള്ളം പോലെ. പരിപാവനമായ അയ്യപ്പ ക്ഷേത്രാങ്കണം ചവിട്ടുനാടകത്തിനും തമ്മിൽത്തല്ലിനും വേദിയായി. എന്തിനായിരുന്നു ഇതെല്ലാം. ആർക്കെങ്കിലും എന്തെങ്കിലും ഗുണമുണ്ടായോ. ആരോടും ചോദിച്ചതല്ല. മണ്ഡലകാലം ചാരെ വന്നണഞ്ഞപ്പോൾ കഴിഞ്ഞുപോയ ചില കാര്യങ്ങൾ ഓർമ്മിച്ചുവെന്നു മാത്രം. ജാതി മത രാഷ്ട്രീയ പക്ഷഭേദം മനസ്സിലൊട്ടുമില്ല.

നമുക്കെല്ലാവർക്കും ഇഷ്ടമാകുന്ന ഒരു ചമ്മന്തിയുടെ പാചകക്കുറിപ്പിലൂടെ ഒന്നു പോയി വരാം.

🍀പച്ചപ്പുളി ചമ്മന്തി

🌱ആവശ്യമായ സാധനങ്ങൾ

🍀പച്ചപ്പുളി- ഒരെണ്ണം വലുത്
🍀തേങ്ങ ചിരവിയത്-കാൽ കപ്പ്
🍀പച്ചമുളക്-4-5
🍀ഉപ്പ് പാകത്തിന്

🌱തയ്യാറാക്കുന്ന വിധം

🍀വൃത്തിയായി കഴുകി ഞെട്ടും നാരും കളഞ്ഞ് ചെറുതായി മുറിച്ച് ബാക്കി ചേരുവകൾ ചേർത്ത് ആവശ്യമെങ്കിൽ മാത്രം വെള്ളം തളിച്ച് മയത്തിൽ അരച്ചെടുക്കുക.

🍀ചോറിന്റേയും കഞ്ഞിയുടേയും കൂടെ കഴിക്കാൻ പറ്റുന്ന വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന രുചികരമായ നാടൻ ചമ്മന്തി റെഡിയായി.

🍀ഇപ്പോൾ മരം നിറയെ പുളി കായ്ച്ചു നിൽക്കുന്ന സമയം, അപ്പോ ഒന്നു ട്രൈ ചെയ്യാല്ലേ.

തയ്യാറാക്കിയത്: ദീപ നായർ (deepz)ബാംഗ്ലൂർ

COMMENTS

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

രോഗലക്ഷണമുള്ളവര്‍ പുറത്തിറങ്ങരുത്; പത്തിലധികം രോഗികളുണ്ടെങ്കില്‍ വലിയ ക്ലസ്റ്റര്‍: ആരോഗ്യമന്ത്രി.

ഏറ്റവും ശാസ്ത്രീയമായ മാനദണ്ഡങ്ങളാണ് കോവിഡ് നിയന്ത്രണങ്ങള്‍ തയാറാക്കാന്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേരളം പൂര്‍ണമായും അടച്ചിടേണ്ട സാഹചര്യത്തിലേക്ക് പോകേണ്ട എന്നതാണ് നിലപാട്. ജനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വലിച്ചെറിയാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല എന്നും...

സിപിഎം സമ്മേളനം നടന്നില്ലെങ്കിൽ ആകാശം ഇടിഞ്ഞുവീഴില്ല: വിഡി സതീശൻ.

സിപിഎം സമ്മേളനം നടന്നില്ലെങ്കിൽ ആകാശം ഇടിഞ്ഞുവീഴില്ല എന്ന് പ്രതിപക്ഷ നേതാവ്‌ വിഡി സതീശൻ പറഞ്ഞു. ഹൈക്കോടതി ഉത്തരവ് ന്റെപശ്ചാത്തലത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. കാസർകോട് ജില്ലയിൽ ഒരാഴ്ച 50 പേരിൽ കൂടുതലുള്ള പൊതുയോഗം...

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം 8, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ 6 വീതം, കൊല്ലം, കോട്ടയം 5 വീതം,...

കേരളത്തില്‍ 41,668 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ 41,668 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 7896, എറണാകുളം 7339, കോഴിക്കോട് 4143, തൃശൂര്‍ 3667, കോട്ടയം 3182, കൊല്ലം 2660, പാലക്കാട് 2345, മലപ്പുറം 2148, കണ്ണൂര്‍ 2015, ആലപ്പുഴ...
WP2Social Auto Publish Powered By : XYZScripts.com
error: