17.1 C
New York
Tuesday, September 21, 2021
Home Taste നേന്ത്രക്കായ വറുത്തത്

നേന്ത്രക്കായ വറുത്തത്

✍ദീപ നായർ (deepz) ബാംഗ്ലൂർ

എല്ലാവർക്കും നമസ്‌കാരം

കഴിഞ്ഞ നാലു വർഷമായി ഓണാഘോഷം പേരിനു മാത്രമാണല്ലോ. രണ്ടു വർഷം പ്രളയത്തിൽ മുങ്ങിയ ഓണമായിരുന്നു. കഴിഞ്ഞ വർഷവും ഈ വർഷവും ഓണത്തെ കുഞ്ഞൻ കൊറോണ വിഴുങ്ങി. നാട്ടിലുള്ളവർക്ക് പലപല ബുദ്ധിമുട്ടുകൾ. നമുക്കാണെങ്കിൽ നാട്ടിലേക്ക് പോകാൻ കഴിയാത്ത വിഷമം. ഈ കാലവും കഴിഞ്ഞു പോകും. ശുഭാപ്തി വിശ്വാസത്തോടെ നമുക്ക് ഓണാഘോഷത്തിലേക്ക് കടക്കാം.

ഓണക്കോടിയുടുത്തൂ ഭൂമി
മാവേലിമന്നനെ വരവേൽക്കാൻ
പച്ചപ്പട്ടിൽ സ്വർണ്ണക്കസവും
വർണ്ണങ്ങളേഴും നിര നിരന്നു ഒരുമയുടെ നന്മയുടെ നാളുകളെ ഓർമ്മിപ്പിക്കാൻ എതിരേൽക്കാൻ…….. അപ്പോ എല്ലാവരും ഒരുങ്ങിയില്ലേ ഓണമുണ്ണാൻ ആഘോഷിക്കാൻ.

ഓണത്തിന് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് കായ വറുത്തത് അല്ലേ. കുട്ടിക്കാലത്ത് ഓണനാളുകളിൽ അമ്മമ്മ കായയും ചേനയും വറുത്തു തയ്യാറാക്കുന്നതും മാങ്ങാ നാരങ്ങാ കറികൾ, ഇഞ്ചിപുളി എന്നിവ ഉണ്ടാക്കി ഭരണികളിൽ നിറച്ചുവയ്ക്കുന്നതും കൗതുകത്തോടെ നോക്കിയിരിക്കുമായിരുന്നു. കായ വറുത്തത് വീട്ടിലുണ്ടാക്കാൻ വളരെ എളുപ്പമാണ്. എങ്ങനെയാണെന്ന് നോക്കിയാലോ.

നേന്ത്രക്കായ വറുത്തത്

🍁ആവശ്യമുള്ള സാധനങ്ങൾ

🍁നേന്ത്രക്കായ-ഒരു കിലോ
🍁വെളിച്ചെണ്ണ-വറുക്കാൻ ആവശ്യമായത്
🍁ഉപ്പ്-പാകത്തിന്
🍁മഞ്ഞൾപ്പൊടി-1/4 ടീസ്പൂൺ
🍁വെള്ളം-ഒരു ഗ്ലാസ്

🍁ഉണ്ടാക്കുന്ന വിധം

🍁നേന്ത്രക്കായ നല്ലതുപോലെ കഴുകി വെള്ളം തുടച്ച് രണ്ടറ്റവും മുറിച്ചുമാറ്റി നീളത്തിൽ വരഞ്ഞ് തൊലി അടർത്തി മാറ്റുക

🍁വട്ടത്തിൽ കനം കുറച്ചോ നാലാക്കി കനം കുറച്ചോ മുറിച്ചെടുക്കുക.

🍁ഒരു ഗ്ലാസ്സ് വെള്ളത്തിൽ ഉപ്പും മഞ്ഞൾപ്പൊടിയും കലക്കി വയ്ക്കുക.

🍁എണ്ണ തിളപ്പിച്ച് കുറേശ്ശ മുറിച്ചുവച്ചിരിക്കുന്ന കായ ഇട്ടു വറുക്കുക. Medium flameil ആയിരിക്കണം.

🍁കായക്കഷണങ്ങൾ തമ്മിൽ മുട്ടുമ്പോൾ ശബ്ദം വരുന്ന പാകത്തിൽ കുറച്ച് ഉപ്പ് മഞ്ഞൾ വെള്ളം ഒഴിച്ചുകൊടുക്കുക. മുഴുവൻ വെള്ളവും പൊട്ടിക്കഴിയുമ്പോൾ കോരിയെടുത്ത് ടിഷ്യു പേപ്പർ വിരിച്ച പാത്രത്തിൽ ഇടുക. ചൂടാറിക്കഴിഞ്ഞ് വായു കടക്കാത്ത പാത്രത്തിൽ ആക്കി അടച്ചു വയ്ക്കുക. സദ്യയ്ക്ക് ഇലയുടെ ഇടത്തേയറ്റത്ത് മുകളിലായി വിളമ്പാനും ഇടയ്ക്കിടെ കൊറിക്കാനും സൂപ്പർ ടേസ്റ്റി കായ വറുത്തത് തയ്യാറായി.

🍁പാതി പഴുത്ത പഴം കൊണ്ടും ഇതുപോലെ ചെയ്യാം.

✍ദീപ നായർ (deepz) ബാംഗ്ലൂർ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സൗഹൃദം (കവിത) പ്രസന്ന മുകുന്ദൻ

നീളെനീളെക്കൊഴിയുന്നു രാത്രങ്ങൾകാലചക്രം ഉരുളുന്നു പിന്നെയും. പകലെരിയുന്നു രാവുപുലരുന്നുസ്വപ്നഗേഹങ്ങൾ നിദ്രവിട്ടുണരുന്നു. അഴലെഴുന്നൊരെൻ മനമാകവേഅലകടൽപോലെ ആലോലമാടുന്നു. ചേർത്തുവയ്ക്കുന്നു ...

എന്നാലായത് (കവിത) കേണൽ രമേശ്‌ രാമകൃഷ്ണൻ

ഇന്നലെ ‌ഞാനൊരുകൊതുകിനെ‌ കണ്ടു.എന്റെ രക്തം ‌ഊറ്റിക്കുടിച്ചിട്ടുംഞാനതിനെ അടിച്ചു ‌കൊന്നില്ല.നീല വെട്ട൦ പരത്തുന്ന ഒരു ഇലക്ട്രിക് ...

ഏകാന്ത സന്ധ്യ (കവിത)

പോകാനുമിടമില്ല കേൾക്കനുമാളില്ലജീവിത സമരത്തിൽ ഏകകൂട പിറപ്പുകൾ ചിറക് മുളച്ചപ്പോൾ ...

മതത്തെ ഞടുക്കിയ മനുഷ്യൻ (ലേഖനം)

ഇന്ന് ഗുരുവിന്റെ ശുദ്ധനിർവ്വാണ ദിനം. കാലദേശങ്ങൾക്കപ്പുറത്തു സമൂഹത്തെ സ്വാധീനിക്കുവാൻ കഴിഞ്ഞ മഹാത്മാക്കളുടെ വാഗ്മയചിത്രങ്ങൾ ഗുരുവിനെ അറിയാനാഗ്രഹിക്കുന്നവർക്ക് വളരെ സഹായകമാണ്. വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോർ ഗുരുവിനെകുറിച്ചു പറഞ്ഞത് ഇനിയും കേൾക്കാത്ത മലയാളികളുണ്ട്. ലോകത്തിന്റെ നാനാഭാഗങ്ങളിൽ മഹാകവി ചുറ്റിസഞ്ചരിച്ചിട്ടുണ്ടെന്നും...
WP2Social Auto Publish Powered By : XYZScripts.com
error: