ചേരുവകൾ
നെയ്മീൻ (മുറിച്ച് വൃത്തിയാക്കി 1/2 ഇഞ്ച് കനത്തിൽ കഷ്ണങ്ങളാക്കിയത്)-1/2 കി. ഗ്രാം
മുളകുപൊടി-2 ടേബിൾ സ്പൂൺ
മഞ്ഞൾപൊടി-1/2 ടീസ്പൂൺ
കുരുമുളകുപൊടി-1/2 ടീസ്പൂൺ
ഗരം മസാല-1/4 ടീസ്പൂൺ
പെരുഞ്ചീരകം പൊടിച്ചത്-1 ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
വെളുത്തുള്ളി, ഇഞ്ചി, കരിവേപ്പില എന്നിവ ഒന്നിച്ചെടുത്ത് അരച്ചത്-1(1/2) ടീസ്പൂൺ
നാരങ്ങാനീര്-1 ടേബിൾ സ്പൂൺ
വെളിച്ചെണ്ണ-കുഴക്കാൻ ആവശ്യത്തിന്
മീൻ വറുത്തെടുക്കാൻ ആവശ്യമായ വെളിച്ചെണ്ണ -1/4 കപ്പ്
തയ്യാറാക്കുന്ന വിധം
മീനില്‍ പുരട്ടാൻ ആവശ്യമായ എല്ലാ ചേരുവകളും കൂടി വെളിച്ചെണ്ണയിൽ നല്ലപോലെ കുഴച്ചെടുക്കുക. അതിലേക്ക് നെയ്മീൻ കഷണങ്ങൾ ഇട്ട് നന്നായി തേച്ചുപിടിപ്പിക്കുക. അതിനുശേഷം അരമണിക്കൂർ മാറ്റിവയ്ക്കുക. ഇനി ഒരു പാനിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് മീൻ വറുത്തെടുക്കാം. വെളിച്ചെണ്ണയിൽ വറക്കുന്നതുകൊണ്ട് നല്ല മണവും നല്ല രുചിയും ആസ്വദിക്കാം.