17.1 C
New York
Thursday, December 2, 2021
Home Taste നിലക്കടല ചുണ്ടൽ

നിലക്കടല ചുണ്ടൽ

തയ്യാറാക്കിയത്: ദീപ നായർ (deepz) ബാംഗ്ലൂർ✍

ല്ലാവർക്കും നമസ്‌കാരം

ലോകത്ത് പലയിടത്തും പലവിധ പ്രശ്നങ്ങൾ. ചില സ്ഥലങ്ങളിൽ പ്രകൃതി കലിതുള്ളി കാലംതെറ്റി ദുരിതപ്പെയ്ത്തുപെയ്യുന്നു.തൽഫലമായി വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, മറ്റു നാശനഷ്ടങ്ങൾ. ആഗോളതാപനം മൂലം അറബിക്കടലും ബംഗാൾ ഉൾക്കടലും അമിതമായി ചൂടാവുന്നതുകൊണ്ടാണ് ന്യൂനമർദ്ദം രൂപപ്പെടുന്നത്, തൽഫലമായി ശക്തമായ കാറ്റും മഴയും. ഇതിനെല്ലാം കാരണം ഞാനും നിങ്ങളുമടക്കമുള്ള മനുഷരാണ്. ജനസംഖ്യ വല്ലാതെ കൂടി. അതിനനുസരിച്ച് പ്രകൃതി ചൂഷണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. നമ്മൾ കുറേക്കൂടി പ്രകൃതിയോടിണങ്ങി ജീവിക്കുകയാണെങ്കിൽ ആവശ്യമില്ലാതെ പ്രകൃതിയെ വേദനിപ്പിക്കാതിരുന്നെങ്കിൽ നമുക്കു കുറേക്കൂടി സുഖമായി സമാധാനമായി ജീവിക്കാം എന്നെനിക്ക് തോന്നുന്നു. മരങ്ങൾ വച്ചുപിടിപ്പിച്ചും പ്രകൃതിവിഭവങ്ങൾ സൂക്ഷിച്ചുപയോഗിച്ചും പ്രകൃതിയെ സ്നേഹിക്കാം നമുക്ക്. സൗജന്യമായി ലഭിക്കുന്ന പ്രാണവായുവിനായി ലക്ഷങ്ങൾ മുടക്കിയിട്ടും കിട്ടാനില്ലാതെ നെട്ടോട്ടമോടിയതും ജീവനുകൾ പൊലിഞ്ഞതും ഓർമ്മയിലുണ്ടാവുന്നത് നല്ലതാണ്.

ഇന്ന് സിമ്പിൾ ആയ ഒരു നാലുമണിപ്പലഹാര വിശേഷങ്ങളാണ്. ഞാൻ പൂജാപ്രസാദമായും ഇതുണ്ടാക്കാറുണ്ട്. അടിപൊളി രുചിയാണ്. നിങ്ങളിൽ പലർക്കും അറിയുമായിരിക്കും. നിലക്കടല ഇഷ്ടമുള്ളവർ എന്തായാലും ഇതും ഇഷ്ടപ്പെടും തീർച്ച.

🌸നിലക്കടല ചുണ്ടൽ

🌸ആവശ്യമായ സാധനങ്ങൾ

🌸നിലക്കടല-1 കപ്പ്
🌸വെള്ളം-1 1/4 കപ്പ്
🌸ഉപ്പ്-പാകത്തിന്
🌸തേങ്ങ ചിരവിയത്-5ടേബിൾ സ്പൂൺ
🌸പച്ചമുളക്-3എണ്ണം
🌸വെളിച്ചെണ്ണ-4ടീസ്പൂൺ
🌸കടുക്-1ടീസ്പൂൺ
🌸ഉഴുന്നുപരിപ്പ്-1ടീസ്പൂൺ
🌸ഉണക്കമുളക്-1
🌸കറിവേപ്പില-1തണ്ട്

🌸തയ്യാറാക്കുന്ന വിധം

🌸കടല ഉപ്പും വെള്ളവും ചേർത്ത് പ്രഷർ കുക്കറിൽ വേവിച്ച് വെള്ളമൂറ്റി വയ്ക്കുക.

🌸തേങ്ങയും പച്ചമുളകും ഒന്നിച്ചാക്കി മിക്സിയിൽ ഒന്നു കറക്കി വയ്ക്കുക.

🌸വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് ഉഴുന്നുപരിപ്പ്, മുളക് ഇട്ട് മൂപ്പിച്ച് കറിവേപ്പില ചേർത്തിളക്കി കടലയും അരച്ച തേങ്ങയും ചേർത്തിളക്കി 2-3 മിനിറ്റ് അടച്ചുവച്ച് പാകം ചെയ്ത് അടുപ്പിൽ നിന്നും മാറ്റാം.

🌸പരാശക്തിക്ക് നേദിക്കാൻ/ വെറുതെ കഴിക്കാൻ നിലക്കടല ചുണ്ടൽ തയ്യാർ.

തയ്യാറാക്കിയത്: ദീപ നായർ (deepz)
ബാംഗ്ലൂർ✍

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഓർമ്മയിലെ ക്രിസ്തുമസ്:- ലേഖനമത്സരം – (2)

ആകാശത്തു മിന്നിത്തിളങ്ങുന്ന നക്ഷത്രഗണങ്ങളിൽ ക്രിസ്തുവിന്റെ വരവറിയിച്ച ദിവ്യതാരകം കൺചിമ്മി നോക്കുന്നുണ്ടോ എന്നറിയാൻ വിടർന്ന കണ്ണുകളിൽ ജിജ്ഞാസയും കൗതുകവും നിറച്ചു ഇടയ്ക്കിടെ മാനത്തെ കാഴ്ചകൾ ചികഞ്ഞു നോക്കിയിരുന്ന ബാല്യം✨️✨️✨️കേരളത്തിലെ തൃശൂരിലെ മുക്കാട്ടുകര എന്ന ഗ്രാമത്തിൽ,ഒരു...

ഓർമ്മയിലെ ക്രിസ്തുമസ്സ്:- ലേഖനമത്സരം – (1)

ഓർമ്മയിലെ ക്രിസ്തുമസിനെ കുറിച്ച് ചിന്തിക്കുമ്പോൾ.. എല്ലാ വർഷവും ക്രിസ്തുമസ് അടുക്കുമ്പോൾ എന്റെ മനസ്സിൽ ഓർക്കുന്ന ഒരു കാര്യം പറയാതിരിക്കാൻവയ്യ. അന്ന് എനിക്ക് ഏകദേശം പത്തു വയസാണ് പ്രായം. ഏതാണ്ട് നാല്പത്തിഅഞ്ചുവർഷങ്ങക്ക് മുമ്പ്....

സ്വപ്നങ്ങളേ..( ഗാനം )

സ്വപ്നങ്ങളേ..സ്വപ്നങ്ങളേ..മിഴിവാർന്ന സുന്ദര സ്വപ്നങ്ങളേ..//നിദ്രയിൽ മോഹനചിത്രങ്ങളേകിപറയാതെ പോകുവതെന്തേ..?ഒന്നും..പറയാതെ പോകുവതെന്തേ..?// ...

മോർബി ഡാം ദുരന്തം.! (ലേഖനം)

മനുഷ്യ മനഃസാക്ഷിയെ മരവിപ്പിച്ച കേരളത്തിലെ മഹാപ്രളയദുരന്തം 2018- മലയാളിക്ക് മറക്കാൻ കഴിയില്ല.. ഗുജറാത്തിലെ മോർബി അണക്കെട്ട് തകർന്നത് 1982-ൽ ഒരു നഗരത്തെ മാത്രമല്ല എത്രയോ പ്രദേശങ്ങളിലെ നിരപരാധികളേയും അനേകം വളർത്തുമൃഗങ്ങളേയും, ജനങ്ങളുടെ സർവ്വം സമ്പാദ്യത്തേയും...
WP2Social Auto Publish Powered By : XYZScripts.com
error: