തയ്യാറാക്കിയത് : മീനാക്ഷി സജി, കുമാരനല്ലൂർ
ചേരുവകൾ
ചെമ്മീൻ-1/2 കിലോ
സവാള-4 എണ്ണം
തക്കാളി-4 എണ്ണം
ഇഞ്ചി-ഒരു കഷണം
പച്ചമുളക്-5 എണ്ണം
വറ്റൽമുളക്-5 എണ്ണം
മുളകുപൊടി-3 ടേബിൾ സ്പൂൺ
കടുക്- ഒരു ടീസ്പൂൺ
മല്ലിപ്പൊടി-3 ടേബിൾ സ്പൂൺ
മഞ്ഞൾപൊടി-1/2 ടീസ്പൂൺ
തേങ്ങാപ്പാൽ- (ഒന്നാംപാൽ)-ഒരു കപ്പ്
വെളുത്തുള്ളി-10 അല്ലി
കറിവേപ്പില-4 തണ്ട്
വെളിച്ചെണ്ണ-ആവശ്യത്തിന്
ഉപ്പ്-ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചെമ്മീൻ കഴുകി വൃത്തിയാക്കിയതിനുശേഷം. അല്പം മുളകുപൊടിയും മഞ്ഞൾപൊടിയും ഉപ്പും ചേർത്ത് മൺചട്ടിയിൽ വേവിക്കുക. വേവാനാവശ്യമായ വെള്ളമേ ചേർക്കാവൂ. വെള്ളം വറ്റുന്നതുവരെ വേവിക്കണം. സവാള അരിഞ്ഞത്, ഇഞ്ചി അരിഞ്ഞത്, വെളുത്തുള്ളി അരിഞ്ഞത് എന്നിവ വെളിച്ചെണ്ണയിൽ വഴറ്റുക. വഴന്നുവരുമ്പോൾ അതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി , മല്ലിപ്പൊടി, ഉപ്പ് ഇവ ചേർത്ത് പച്ചമണം മാറുന്നതുവരെ വഴറ്റുക. അരിഞ്ഞുവച്ച തക്കാളി ചേർത്ത് വീണ്ടും വഴറ്റുക. വേവിച്ച ചെമ്മീൻ ഇതിലേക്കിട്ട് നന്നായി ഇളക്കി യോജിപ്പിക്കുക. തേങ്ങാപ്പാൽ ചേർക്കുക. ഒന്നു തിളയ്ക്കുമ്പോൾ വാങ്ങി വയ്ക്കുക. കറിയിലേക്ക് കടുകും വട്ടർ മുളകും താളിച്ച് ചേർക്കുക. കറിവേപ്പിലയിട്ട് ഏതാനും സമയം മൂടിവച്ചതിനു ശേഷം ഉപയോഗിക്കാം.