ചേരുവകൾ:
മുയലിറച്ചി -1 കി .ഗ്രാം
കുരുമുളക് -15 എണ്ണം
ചുവന്നുള്ളി – 5 എണ്ണം
വെളുത്തുള്ളി-6 എണ്ണം
പച്ചമുളക്-6 എണ്ണം
ഇഞ്ചി -ഒരു കഷണം
സവാള അരിഞ്ഞത്-3 എണ്ണം
തക്കാളി അരിഞ്ഞത്-2 എണ്ണം
മുളകുപൊടി-2 ടേബിൾസ്പൂൺ
മഞ്ഞൾപൊടി-1/2 ടീസ്പൂൺ
മല്ലിപ്പൊടി-11/2 ടേബിൾ സ്പൂൺ
ഗരം മസാല-1 ടീസ്പൂൺ
വെളിച്ചെണ്ണ-2 ടേബിൾ സ്പൂൺ
ഉപ്പ് ,കറിവേപ്പില-ആവശ്യത്തിന്
തേങ്ങ-ഒരു മുറി ചിരകിയത്
തയ്യാറാക്കുന്ന വിധം
തേങ്ങയും, കുരുമുളകും,ചുവന്നുള്ളിയും ചേർത്ത് വറുത്ത് അരച്ചെടുക്കുക. ഒരു പാത്രത്തിൽ എണ്ണയൊഴിച്ച് ചൂടാകുമ്പോൾ സവാള, പച്ചമുളക് എന്നിവ ചേർത്ത് വഴറ്റുക. വഴന്നുവരുമ്പോൾ ഇഞ്ചി, വെളുത്തുള്ളി എന്നിവ ചതച്ചത് ചേർക്കുക . മൊരിഞ്ഞുവരുമ്പോൾ തക്കാളിയും ചേർത്ത് പൊടികളും, ഉപ്പും, കറിവേപ്പിലയും കൂട്ടി ചേർത്ത് ഇളക്കുക. പാകമാകുമ്പോൾ ഇറച്ചിയും, തേങ്ങാക്കൂട്ടും പാകത്തിന് വെള്ളവും ചേർത്ത് വേവിച്ചെടുക്കണം. ഇറച്ചി വെന്ത് കറി നന്നായി കുറുകി കഴിയുമ്പോൾ ഇറക്കി വയ്ക്കാം.