17.1 C
New York
Saturday, October 16, 2021
Home Taste നാരങ്ങ സാദം - പുളി സാദം

നാരങ്ങ സാദം – പുളി സാദം

✍മേരി ജോസ്സി മലയിൽ, തിരുവനന്തപുരം.

സൂക്ഷിച്ചാൽ ദുഖിക്കേണ്ട”

“ട്രെയിനിൽ മൂന്നു സ്ത്രീകളെ മയക്കികിടത്തി വൻകവർച്ച.ഭക്ഷണത്തിൽ മയങ്ങാൻ ഉള്ള മരുന്ന് കലർത്തിയത് ആകാം എന്നാണ് പൊലീസ് സംശയിക്കുന്നത്.” ഈ വാർത്ത ഇന്നലെ വായിച്ചപ്പോഴാണ് തൊണ്ണൂറുകളിൽ ഞങ്ങളെല്ലാവരും കൂടി ബോംബെയ്ക്ക് പോയ ഒരു യാത്ര ഓർമ്മവന്നത്. യാത്രയ്ക്കുള്ള തയ്യാറെടുപ്പുകൾ ഒക്കെ നടത്തി കൊണ്ടിരിക്കുമ്പോഴാണ് ഞങ്ങളുടെ കുടുംബസുഹൃത്തായ ചിത്ര മാമി ചോദിക്കുന്നത്’ ഇന്ത സാദം എല്ലാം റെഡി പണ്ണിയോ? എന്ന്. ‘സാദമോ അതെന്താണ്’? എന്ന് ചോദിച്ചപ്പോഴാണ് അവർ പറയുന്നത്. ദീർഘദൂര യാത്ര പോകുമ്പോൾ കഴിക്കാനുള്ള ഫുഡ്, കുടിക്കാനുള്ള ജീരക തണ്ണി….. .എല്ലാം ഞങ്ങൾ കൈവശം കൊണ്ടുപോകും എന്ന്. അന്ന് മൂന്ന് ദിവസത്തോളം ട്രെയിനിൽ യാത്ര ചെയ്താലാണ് ബോംബെയിൽ എത്തുക. അത്രയും ദിവസത്തേക്ക് ഭക്ഷണം വീട്ടിൽ നിന്ന് കൊണ്ടുപോകാൻ പറ്റില്ലല്ലോ എന്ന് ഞങ്ങൾ സംശയം ചോദിച്ചു. അപ്പോഴാണ് ചിത്രമാമി ഈ പാചകക്കുറിപ്പുകൾ പറഞ്ഞുതന്നത്. നാരങ്ങ സാദവും പുളി സാദവും. നാലുദിവസം ഇരുന്നാലും കേടു വരില്ലത്രെ.

പാചകക്കുറിപ്പുകൾ താഴെ

നാരങ്ങ സാദം :-

വേണ്ടുന്ന സാധനങ്ങൾ-

ബസുമതി റൈസ്-ഒരു കിലോ.
നല്ലെണ്ണ-നാലു സ്പൂൺ
കടുക്-ഒരു സ്പൂൺ
ഉലുവ -കാൽ ടീസ്പൂൺ
കടലപ്പരിപ്പ്-ഒരു സ്പൂൺ കപ്പലണ്ടി -25 എണ്ണം
ഇഞ്ചി ചെറുതായി അരിഞ്ഞത് -ഒരു സ്പൂൺ. പച്ചമുളക് – ആറെണ്ണം. മഞ്ഞൾപൊടി-കാൽ ടീ സ്പൂൺ.
നാരങ്ങ-നാലെണ്ണം.

ണ്ടാക്കുന്ന വിധം:-

ബസുമതി റൈസ് കുക്കറിൽ വെയിറ്റ് ഇടാതെ വേവിച്ച് വാർത്ത് വയ്ക്കുക. പാനിൽ നല്ലെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക്, കറിവേപ്പില, ഉലുവ, കടലപ്പരിപ്പ്, വറ്റൽ ചുമന്ന മുളക് എന്നിവ ചേർക്കുക. മൊരിയുമ്പോൾ അരിഞ്ഞുവച്ചിരിക്കുന്ന ഇഞ്ചിയും പച്ചമുളകും ചേർത്ത് വഴന്നു വരുമ്പോൾ മഞ്ഞൾപൊടി കൂടിയിട്ട് ഓഫ് ചെയ്യുക.

വാർത്ത് വെച്ചിരിക്കുന്ന ചോറ് ഈ കൂട്ടുമായി മിക്സ് ചെയ്തതിനുശേഷം നാല് നാരങ്ങ പിഴിഞ്ഞ് അതിൻറെ നീര് ഒഴിക്കുക. നാരങ്ങാ സാദം തയ്യാർ. ചൂടാറുമ്പോൾ സമ്പടത്തിൽ ആക്കി യാത്രയ്ക്ക് കൊണ്ടു പോകാവുന്നതാണ്.

പുളി സാദം

വേണ്ടുന്ന സാധനങ്ങൾ:-

ബസ്മതി അരി -1കിലോ
നല്ലെണ്ണ – നാലു സ്പൂൺ. കടുക്-ഒരു സ്പൂൺ കറിവേപ്പില-ആവശ്യത്തിന്. ഉലുവ-അര ടീസ്പൂൺ. കായം-ചെറിയ കഷണം വറ്റൽ ചുവന്ന മുളക്-6 എണ്ണം മഞ്ഞൾപൊടി-അര ടീസ്പൂൺ
കപ്പലണ്ടി 25 എണ്ണം.

വാളൻപുളി – വലിയൊരു ഉണ്ട
വെള്ളം-നാല് ഗ്ലാസ്.

എള്ള്- 1ടീസ്പൂൺ

ശർക്കര -250 ഗ്രാം.

ഉണ്ടാക്കുന്ന വിധം:- ബസുമതി റൈസ് ഉപ്പിട്ട് വേവിച്ച് വാർത്ത് വയ്ക്കുക. പാനിൽ നല്ലെണ്ണ ചൂടാകുമ്പോൾ കടുക്, കറിവേപ്പില, ഉലുവ, കായം, ചുവന്ന വറ്റൽ മുളക് ചേർക്കുക. മൊരിയുമ്പോൾ കപ്പലണ്ടിയും ചേർത്ത് മഞ്ഞൾ പൊടി കൂടി ചേർക്കുക.വഴന്നുവരുമ്പോൾ വലിയ ഒരു ഉണ്ട പുളി മൂന്നാല് ഗ്ലാസ് വെള്ളത്തിൽ പിഴിഞ്ഞു അരിച്ച് ഒഴിക്കുക. ഉപ്പും ചേർക്കുക. വെട്ടി തിളച്ചുകഴിയുമ്പോൾ എള്ളും ശർക്കരയും കൂടി ചേർക്കുക. അതുകഴിഞ്ഞ് വാർത്തു വച്ചിരിക്കുന്ന ചോറ് ഇതുമായി മിക്സ് ചെയ്യുക. ഇതും ചൂടാറുമ്പോൾ ഒരു സമ്പടത്തിൽ ആക്കി വെച്ചാൽ മൂന്നാല് ദിവസം കേടാകാതെ ഇരിക്കും.

സാദം രണ്ടും ഉണ്ടാക്കാൻ എല്ലാവരും പഠിച്ചല്ലോ? അപ്പോൾ ഇനി കള്ളന്മാരെ പേടിക്കാതെ യാത്രയ്ക്ക് ഒരുങ്ങാം. സാദം വച്ച സമ്പടവും ജീരക തണ്ണിയും അലക്ഷ്യമായി വച്ചിട്ട് ശുചിമുറിയിൽ പോയിക്കളയരുത്. അടുത്ത ബന്ധുവിനെ ഏൽപ്പിച്ച് ഓരോരുത്തരായി പോയി വരണം. ചെറിയ ഒരു അശ്രദ്ധ മതി വലിയൊരു ദുരന്തം ഉണ്ടാകാൻ.
“സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട. “

✍മേരി ജോസ്സി മലയിൽ,
തിരുവനന്തപുരം.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പൂഞ്ഞാറില്‍ കെഎസ്ആര്‍ടിസി ബസ് റോഡിലെ വെള്ളത്തിൽ മുങ്ങി.

കോട്ടയം : പൂഞ്ഞാറില്‍ കെഎസ്ആര്‍ടിസി ബസ് മുങ്ങി പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിയ്ക്ക് മുന്നില്‍ കെഎസ്ആര്‍ടിസി ബസ് മുങ്ങി. ഈരാറ്റുപേട്ടയ്ക്ക് പോയ ബസ് പള്ളിയ്ക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പകുതിയോളം വെള്ളത്തില്‍ മുങ്ങിയത്. ഇവിടെ...

പത്തനംതിട്ട ഉൾപ്പടെ അഞ്ചു ജില്ലകളിൽ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.

പത്തനംതിട്ട : സംസ്ഥാനത്ത് അടുത്ത 24 മണിക്കൂര്‍  ജാഗ്രതാനിര്‍ദേശം. സംസ്ഥാനത്ത് അടുത്ത 24 മണിക്കൂര്‍  ജാഗ്രതാനിര്‍ദേശം.സംസ്ഥാനത്ത് അഞ്ചു ജില്ലകളിൽ റെഡ് അലേര്‍ട്ട്. ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ...

കൊട്ടിയൂർക്കാരുടെ കണ്ണിലുണ്ണി; ചന്ദ്രശേഖരൻ ചെരിഞ്ഞു.

കൊട്ടിയൂർ : നാലു പതിറ്റാണ്ടുകൾക്കു മുൻപ് ചന്ദ്രശേഖരൻ എന്ന ഇരുപത്തിയഞ്ചുകാരൻ ആന കൊട്ടിയൂരിൽ എത്തുമ്പോൾ നാട്ടുകാർക്കു പ്രത്യേക കൗതുകമൊന്നും തോന്നിയിരുന്നില്ല. എന്നാൽ വളരെപ്പെട്ടെന്നുതന്നെ കൊട്ടിയൂരിന്റെ കണ്ണിലുണ്ണിയായി ചന്ദ്രശേഖരൻ മാറി. പ്രസിദ്ധമായ വൈശാഖ ഉത്സവത്തിനും ക്ഷേത്രത്തിലെ...

മഴ ശക്തമാവുകയാണ് അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം: അറബിക്കടലിലെ ന്യൂനമർദ്ദത്തിന്റെ ഫലമായി കേരളത്തിലുണ്ടായ മഴ ശക്തമാവുകയാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മഴ ശക്തമാക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെക്കൻ-മദ്ധ്യ ജില്ലകളിൽ ഇതിനോടകം...
WP2Social Auto Publish Powered By : XYZScripts.com
error: