17.1 C
New York
Friday, December 8, 2023
Home Taste നമുക്ക് ഒരു സ്റ്റൈലൻ ചിക്കൻ ബിരിയാണി ഉണ്ടാക്കിയാലോ

നമുക്ക് ഒരു സ്റ്റൈലൻ ചിക്കൻ ബിരിയാണി ഉണ്ടാക്കിയാലോ

തയ്യാറാക്കിയത്: ദീപ നായർ, (deepz) ബാംഗ്ലൂർ

എല്ലാവർക്കും നമസ്‌കാരം

ഞാൻ വെജിറ്റേറിയൻ പോസ്റ്റ്‌ മാത്രേ ഇടൂ എന്ന് തെറ്റിദ്ധരിച്ചവർ ഉണ്ടോ ഇവിടെ. ആ ധാരണ തെറ്റാണ് ട്ടോ. ചിക്കൻ, മട്ടൺ, മുട്ട, മീൻ ഇവയൊക്കെ പാചകം ചെയ്യാറുണ്ട്. മീൻ കഴിക്കാറില്ല. ഇന്നും ഞാൻ വെജ് പോസ്റ്റ്‌ ഇട്ടിരുന്നെങ്കിൽ, ഹൊ! എനിക്ക് ആലോചിക്കാൻ പോലും വയ്യ😄

രസമുകുളങ്ങളെ തൊട്ടുണർത്തുന്ന ഇന്നത്തെ താരം ബിരിയാണി ആണ്.ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവും പ്രചാരത്തിലുള്ള ഭക്ഷ്യവിഭവം. ഗ്രാമ്പൂ,പട്ട,ഏലയ്ക്ക തുടങ്ങി എല്ലാ സുഗന്ധവ്യഞ്ജനങ്ങൾ, ബാസ്മതി\ജീരകശാല അരി, ഉള്ളി, വെളുത്തുള്ളി, ഇഞ്ചി, തക്കാളി,പച്ചമുളക്, തൈര്, എന്നിവയുടെ സമന്വയമാണ് ബിരിയാണി. പലതരം ബിരിയാണി വ്യത്യസ്ത രുചിയിൽ വിപണിയിൽ ഉണ്ട്.

കോളേജിൽ പഠിക്കുന്ന സമയത്ത് ഇടയ്ക്കിടെ എനിക്ക് വേണ്ടി ബിരിയാണി ചോറ്റു പാത്രത്തിൽ കൊണ്ടു വരുന്ന ഒരു കൂട്ടുകാരനും കൂട്ടുകാരിയും ഉണ്ടായിരുന്നു. അവർക്ക് അമ്മയുണ്ടാക്കുന്ന വെജിറ്റേറിയൻ ഊണ് ഇഷ്ടമായിരുന്നു. ഒരിക്കലും തിരിച്ചു കിട്ടാത്ത സുന്ദരമായ കാലം😔

കുറേ സ്ഥലങ്ങളിൽ നിന്നും ബിരിയാണി കഴിച്ചിട്ടുണ്ടെങ്കിലും പാലക്കാടൻ റാവുത്തർ ബിരിയാണിക്കാണ് എൻറെ മനസ്സിൽ ഒന്നാം സ്ഥാനം. അതിന്റെ രുചി ഒന്നു വേറെ തന്നെയാണ്. തലശ്ശേരി, തലപ്പാക്കട്ടി,ചെട്ടിനാട്, ഹൈദരാബാദി, ലക്നവി, നവാബി ഇത്രയും ബിരിയാണി രുചികൾ അറിഞ്ഞിട്ടുണ്ട്. പിന്നെ ഇതെല്ലാം കൂട്ടിക്കുഴച്ച് ഞാൻ വീട്ടിൽ ഉണ്ടാക്കുന്ന ബിരിയാണി.

എൻറെ സ്റ്റൈൽ ബിരിയാണി ഉണ്ടാക്കാൻ വേണ്ട സാധനങ്ങൾ

🌼ബിരിയാണി അരി-1 1/2 കപ്പ്
🌼വെള്ളം-2 1/2 കപ്പ്
🌼ഉപ്പ് പാകത്തിന്
🌼ഏലയ്ക്ക-1
🌼പട്ട-ഒരു ചെറിയ കഷണം
🌼ഗ്രാമ്പൂ-2

കറിക്ക്
🌼ചിക്കൻ -1/2 കിലോ (കറികട്ട്)
🌼തൈര്-4-5ടീസ്പൂൺ
🌼ഉപ്പ് പാകത്തിന്
🌼മുളകുപൊടി-1/2 ടീസ്പൂൺ
🌼മഞ്ഞൾ പൊടി-1/4ടീസ്പൂൺ
🌼ഗരംമസാലപ്പൊടി-1/2 ടീസ്പൂൺ
🌼ജീരകപ്പൊടി-1/4 ടീസ്പൂൺ
🌼കുരുമുളക് പൊടി-1/2 ടീസ്പൂൺ
🌼സവാള-3 എണ്ണം വലുത്
🌼വെളുത്തുള്ളി ഇഞ്ചി പേസ്റ്റ്-1ടീസ്പൂൺ
🌼തക്കാളി-2
🌼മല്ലിപ്പൊടി-1 ടീസ്പൂൺ
🌼എണ്ണ വറുക്കാൻ
🌼പുതിന മല്ലിയില ആവശ്യത്തിന്
🌼അണ്ടിപ്പരിപ്പ്-. ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

🌼അരി കഴുകി പറഞ്ഞ അളവ് വെള്ളവും ഉപ്പും കിഴിയിൽ കെട്ടി ഗരംമസാലയും ചേർത്ത് രണ്ട് വിസിൽ വരുന്നതു വരെ പ്രഷർ കുക്ക് ചെയ്യുക.
🌼ചിക്കൻ കഴുകി ഉപ്പ്, മഞ്ഞൾ, മുളക്, കുരുമുളക്, ജീരകം പൊടികൾ തൈര് ഇവ ചേർത്തിളക്കി 15-20മിനിറ്റ് വയ്ക്കുക.
🌼ഉള്ളി കനംകുറച്ച് നീളത്തിൽ അരിഞ്ഞത് എണ്ണ ചൂടാക്കി സ്വർണ വർണത്തിൽ വറുത്തു കോരിവയ്ക്കുക. അണ്ടിപ്പരിപ്പ് വറുത്തെടുക്കുക.
🌼 എണ്ണ ചൂടാക്കി വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് ചേർത്ത് വഴറ്റി പച്ചമണം മാറുമ്പോൾ തക്കാളി ചേർത്തിളക്കാം. കുഴഞ്ഞ പരുവത്തിൽ മല്ലിപ്പൊടി ചേർത്ത് മൂത്ത മണം വരുന്നതുവരെ വഴറ്റുക. പുതിന മല്ലിയില പകുതി ഉള്ളി വറുത്തതും പകുതി ചേർത്തിളക്കി ചിക്കൻ ചേർത്ത് അടച്ചുവച്ച് വേവിക്കുക.
🌼ചുവടു കട്ടിയുള്ള പാത്രത്തിൽ നെയ്യ്/എണ്ണ പുരട്ടി തയ്യാറാക്കിയ ചിക്കൻ കറി, പിന്നെ ചോറ്,കറി,ചോറ് എന്ന രീതിയിൽ നിരത്തി അടച്ച് ചൂടാക്കിയിട്ടിരിക്കുന്ന ചപ്പാത്തി/ദോശക്കല്ലിൻറെ മുകളിൽ വച്ച് ചെറുതീയിൽ 15മിനിറ്റ് വയ്ക്കാം.
🌼മൈക്രോവേവ് അവനിലാണെങ്കിൽ അതിനനുസരിച്ച പാത്രത്തിൽ മുകളിൽ പറഞ്ഞതുപോലെ ചോറും കറികളും നിരത്തി ഫോയിൽപേപ്പർ കൊണ്ട് സീൽ ചെയ്തു മൈക്രോവേവ്+കൺവെക്ഷനിൽ 6-8 മിനിറ്റ് ബേക്ക് ചെയ്യുക.
🌼വിളമ്പുന്ന പാത്രത്തിലേക്ക് മാറ്റി അണ്ടിപ്പരിപ്പ്, വറുത്ത ഉള്ളി,മല്ലിയില,പുതിനയില, വേവിച്ച മുട്ട എന്നിവ കൊണ്ട് അലങ്കരിക്കാം
🌼സാലഡ്, പുതിന ചട്നി, അച്ചാർ, പപ്പടം, ചിക്കൻ വറുത്തത് എന്നിവ കൂട്ടി കഴിക്കാം

മറ്റൊരു വിഭവവുമായി വീണ്ടും വരാം🙏
ദീപ നായർ (deepz)

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അയ്യനെ കണ്ടു കണ്‍നിറയെ: വന വിഭവങ്ങള്‍ കാഴ്ച്ചവെച്ച് കാടിന്‍റെ മക്കള്‍

പത്തനംതിട്ട --അയ്യനെ കണ്‍നിറയെ കാണാനും കൊണ്ടുവന്ന വന വിഭവങ്ങള്‍ കാഴ്ച്ചവെക്കാനും കഴിഞ്ഞ സന്തോഷത്തിലാണ് കാടിന്റെ മക്കള്‍. 107 പേരടങ്ങുന്ന സംഘമാണ് ദര്‍ശനത്തിനെത്തിയത്. തിരുവനന്തപുരം ജില്ലയിലെ അഗസ്ത്യാര്‍കൂട വന പ്രദേശങ്ങളിലെ ഉള്‍ക്കാടുകളില്‍ വിവിധ കാണി സെറ്റില്‍മെന്റുകളില്‍...

റിച്ച് പ്ലം കേക്ക് ഉണ്ടാക്കുന്ന വിധം (ക്രിസ്തുമസ്സ് സ്പെഷ്യൽ – 6) ✍റീന നൈനാൻ വാകത്താനം

ക്രിസ്തുമസ്സിന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് 'ക്രിസ്തുമസ് കേക്ക്' കേക്ക് ഇല്ലാതെ എന്തു ക്രിസ്തുമസ്സ് ആഘോഷം. ഇത്തവണത്തെ ക്രിസ്തുമസ്സ് നമുക്ക് സൂപ്പർ ടേസ്റ്റിൽ 'റിച്ച് പ്ലം കേക്ക് ' ഉണ്ടാക്കി ആഘോഷിക്കാം. SOAKING DRY FRUITS 🍇🫒🍑🍒🍓🍏🍎🍊🥭🥝🫐🍉 ⭐...

മുക്കാട്ടുകര ബെത് ലേഹം സ്കൂളിൽ പൂർവ്വവിദ്യാർത്ഥി സംഗമം

1979 മുതൽ 2023 വരെയുള്ള കാലഘട്ടത്തിൽ പഠിച്ചിറങ്ങിയ വിദ്യാർത്ഥികളും അവരുടെ പ്രിയ അധ്യാപകരും ഒരു വട്ടം കൂടി ഡിസംബർ 9 ശനിയാഴ്ച സ്കൂൾ മുറ്റത്ത് ഒത്തുചേരുന്നു. ഒരു വട്ടം കൂടി OSA സംഘടിപ്പിക്കുന്ന പൂർവ്വ...

“സ്വർഗീയ നാദം” ക്രിസ്തുമസ് ഗാനശുശ്രൂഷ ഡിസം:15നു മുഖ്യാതിഥി ഡോ:ജോസഫ് മാർ തോമാസ്ബിഷപ്പ് 

അറ്റ്ലാന്റാ: അറ്റ്ലാന്റാ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വർഗീയ നാദം എന്ന മ്യൂസിക് ബാന്റിന്റെ ക്രിസ്തുമസ് ഗാനശുശ്രൂഷ ഡിസംബർ 15 നു വെള്ളിയാഴ്ച വൈകിട്ട് ഈസ്റ്റേൺ ടൈം 8 30ന് നടത്തപ്പെടുന്നു. സൂം ഫ്ലാറ്റ് ഫോമിൽ സംഘടിപ്പിക്കുന്ന...
WP2Social Auto Publish Powered By : XYZScripts.com
error: