17.1 C
New York
Monday, September 27, 2021
Home Taste ചേമ്പില കടഞ്ഞത്

ചേമ്പില കടഞ്ഞത്

✍ദീപ നായർ (deepz) ബാംഗ്ലൂർ

എല്ലാവർക്കും നമസ്കാരം

ഇന്ന് കർക്കടകം ഒന്ന്. വർഷത്തിലെ അവസാന മാസം. കോരിച്ചൊരിയുന്ന മഴയുണ്ടാവാറുള്ള കർക്കടകത്തിൽ അന്തരീക്ഷ ഊഷ്മാവ് കുറയുന്നതു മൂലം പ്രതിരോധശേഷി കുറയും. ആയതിനാൽ ഭക്ഷണകാര്യത്തിൽ നന്നായി ശ്രദ്ധിക്കേണ്ടതുണ്ട്. ദഹിക്കാൻ എളുപ്പമുള്ള ഭക്ഷണം കഴിക്കണമെന്ന് ആയുർവേദം നിഷ്കർഷിക്കുന്നു. അതിൽ പ്രധാനപ്പെട്ടതാണ് മരുന്നുകഞ്ഞിയും പത്തിലക്കറിയും. മരുന്നുകഞ്ഞി കിറ്റുകൾ മാർക്കറ്റിൽ സുലഭമാണ്. മാത്രമല്ല പല സംഘടനകളും ക്ഷേത്രക്കമ്മറ്റികളും മറ്റും കർക്കിടകകഞ്ഞി വിതരണം നടത്താറുണ്ട്. പത്തിലകളും വീട്ടിലുണ്ടാവും. മുത്തച്ഛൻ ആയുർവ്വേദവൈദ്യൻ ആയിരുന്നതുകൊണ്ട് ഈ വക കാര്യങ്ങൾക്ക് വളരെയധികം പ്രാധാന്യം കൊടുത്തിരുന്നു. അമ്മയും അച്ഛനും ഇപ്പോഴും അതൊക്കെ അനുഷ്ഠിച്ചുപോരുന്നു.

പത്തിലക്കറിയിൽ പ്രധാനി ചേമ്പിലയാണ്. മഴക്കാലത്ത് തഴച്ചുവളരുന്ന ചേമ്പിന്റെ തളിരില പോഷകസമ്പുഷ്ടമാണ്. അതിലടങ്ങിയിരിക്കുന്ന അന്നജം ദഹനപ്രക്രിയ എളുപ്പമാക്കുന്നു. നാരുകളുടെ കലവറയാണ്. ബീറ്റാകരോട്ടിൻ, വിറ്റാമിൻ ഇ, കാൽസ്യം ഇവ ധാരാളമടങ്ങിയിട്ടുണ്ട്. ചേമ്പില കൊണ്ടുണ്ടാക്കുന്ന ഒരു കറി പരിചയപ്പെടാം.

🍁ചേമ്പില കടഞ്ഞത്

ആവശ്യമുള്ള സാധനങ്ങൾ

🍁ചേമ്പിന്റെ ഇളംതണ്ടും ഇലയും-മൂന്നാലെണ്ണം
🍁ചെറിയ ഉള്ളി-പത്തെണ്ണം
🍁ചീനിമുളക്-അഞ്ചാറെണ്ണം
🍁മഞൾപ്പൊടി-കാൽ ടീസ്പൂൺ
🍁മുളകുപൊടി-കാൽ ടീസ്പൂൺ
🍁ഉപ്പ് പാകത്തിന്
🍁വെള്ളം ആവശ്യത്തിന്
🍁വെളിച്ചെണ്ണ-രണ്ടു ടീസ്പൂൺ

പാകം ചെയ്യുന്ന വിധം

🍁ഇലയും തണ്ടും വൃത്തിയായി കഴുകി, തണ്ടിന്റെ പുറംതൊലി കളഞ്ഞ് പൊടിയായി മുറിച്ചു വയ്ക്കുക.

🍁ചെറതായി മുറിച്ച ഇലയും വെളിച്ചെണ്ണ ഒഴികെയുള്ള എല്ലാ ചേരുവകളും ചേർത്ത് അടച്ചുവച്ച് ചെറുതീയിൽ വേവിക്കുക.

🍁നന്നായി വെന്തു കഴിഞ്ഞാൽ മത്തു കൊണ്ട് ഉടച്ചെടുക്കുക.

🍁സ്റ്റൗവ് ഓഫ് ചെയ്ത് വെളിച്ചെണ്ണ ഒഴിച്ച് ഇളക്കി അടച്ചുവയ്ക്കുക.

🍁കഞ്ഞി, ചോറ് ഇവയുടെ കൂടെ കഴിക്കാൻ പറ്റിയ പോഷകമൂല്യമുള്ള കറി തയ്യാർ.

✍ദീപ നായർ (deepz) ബാംഗ്ലൂർ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

നീലഗിരി എക്സ്പ്രെസ്സ് (കഥ-ഭാഗം..2)

രാത്രി മുഴുവനും അവർ പരസ്പരം മലയാളവും തമിഴും കലർത്തി സംസാരിച്ചുകൊണ്ടിരുന്നു.. അവരുടെ പ്രണയം പൂത്തുലയുകയാണ്..അവളുടെ മൃദുലവും കോമളവുമായ വലതുകരം അവൻ അവന്റെ കൈകളിലേക്ക് കവർന്നെടുത്തു..അവൾ കൈ പിൻവലിക്കാതെ അവനിലേക്ക് കുറച്ചു കൂടി ചേർന്നിരുന്നു.. "എന്നെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (48)

ഐശ്വരത്തിന്റെ മിഴിതുറന്ന തുമ്പയും മഞ്ഞചാർത്തണിഞ്ഞ മുക്കുറ്റിയും കാർമേഘനിറംപടർത്തിയ കാക്കപ്പൂവും ഉടുത്തൊരുങ്ങി എത്തുമ്പോൾ അവർക്കുമുന്നേ തെച്ചിയും തിരുതാളിയും അവരുടെ വരവറിയിച്ചു തൊടിയിൽ ചിരിപൊഴിച്ചു നിൽക്കുന്ന പൊന്നിൽ ചിങ്ങമാസം വഴിതെറ്റാതെ എത്തിയിരിക്കുന്നു.. കാലം അതിന്റെ അനിവാര്യതയിൽ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (47)

ശ്രാവണം എന്ന സംസ്കൃതപദത്തിന്റെ തത്ഭവരൂപമാണ് ഓണമെന്ന് ചില ഭാഷാപണ്ഡിതൻമാർ അഭിപ്രായപ്പെടുന്നുണ്ട്. സംഘകാലകൃതികളായ പത്തുപാട്ടിലെ മധുരൈകാഞ്ചി എന്ന ഗ്രന്ഥത്തിൽ ഇന്ദ്രവിഴ എന്നു ആദ്യകാലത്തു വിളിപ്പേരുള്ള ഓണം കേരളത്തിലും തമിഴ്നാട്ടിലും ആഘോഷിച്ചിരുന്നതായി പറയുന്നു. ഓണത്തെക്കുറിച്ചുള്ള ചരിത്രപരാമർശങ്ങളും...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (46)

"'മാവേലി നാടു വാണീടും കാലംമാനുഷ്യരെല്ലാരുമൊന്നുപോലെആമോദത്തോടെ വസിക്കും കാലംഅപത്തങ്ങാർക്കു മൊട്ടില്ല താനും " എൻ്റെ സങ്കല്പത്തിലെ ഓണം - ഈ ആപത്തു കാലത്ത് വന്നെത്തിയ ഓണത്തെ വരവേറ്റുകൊണ്ട് മലയാളി മനസ്സിൽ എൻ്റെ സങ്കല്പത്തിലെ ഓണക്കാലത്തെപ്പറ്റി എഴുതാൻ കിട്ടിയ...
WP2Social Auto Publish Powered By : XYZScripts.com
error: