17.1 C
New York
Saturday, July 31, 2021
Home Taste ചെമ്മീൻ മൊയ്‌ലി കഴിച്ചിട്ടുണ്ടോ?

ചെമ്മീൻ മൊയ്‌ലി കഴിച്ചിട്ടുണ്ടോ?

തയ്യാറാക്കിയത്: വിവേക് പഞ്ചമൻ

അപ്പത്തിനും ബ്രഡിനുമൊപ്പം കഴിയ്ക്കാവുന്ന രുചികരമായ ചെമ്മീൻ കറി പരിചയപ്പെട്ടാലോ?

  1. വലിയ ചെമ്മീൻ – അര കിലോ
  2. ഡാൽഡാ – 50 ഗ്രാം
  3. പട്ട – 2 കഷണം, ഏലക്ക – 6 എണ്ണം, ഗ്രാമ്പൂ – 6 എണ്ണം, കുരുമുളക് – 10 എണ്ണം
  4. സവാള ചതുരമായി മുറിച്ചത് – 2 എണ്ണം, പച്ചമുളക് പിളർന്നത് – 6 എണ്ണം, വേപ്പില – 2 തണ്ട്, ഇഞ്ചി അരിഞ്ഞത് – 1 ടീ സ്പൂൺ, വെള്ളുള്ളി അരിഞ്ഞത് – 4 എണ്ണം
  5. തേങ്ങ – 1 എണ്ണം
  6. കശുവണ്ടി – 250 ഗ്രാം
  7. നെയ്യ് – 1 ടീ സ്പൂൺ
  8. തക്കാളി – 1 എണ്ണം
  9. കാപ്സിക്കം – 1 എണ്ണം

തയാറാക്കുന്ന വിധം

ചെമ്മീൻ വൃത്തിയാക്കിയ ശേഷം അൽപം ഉപ്പും മഞ്ഞൾപ്പൊടിയും ഇട്ടു വേവിക്കുക. വെന്ത വെള്ളം മാറ്റിവയ്ക്കുക. ചെമ്മീൻ അൽപം എണ്ണയിൽ ഫ്രൈ ചെയ്തു വയ്ക്കുക.

ഒരു പാനിൽ ഡാൽഡ ചൂടാക്കി 3–ാം ചേരുവ ഒന്നു ചതച്ചശേഷം ഇട്ട് വറുക്കുക. ഇതിലേക്ക് 4–ാം ചേരുവയിട്ട് വഴറ്റിയ ശേഷം ഒരു തേങ്ങയിൽനിന്നെടുത്ത കുറുകിയ തേങ്ങാപ്പാലും ചെമ്മീൻ വെന്ത വെള്ളവും പാകത്തിന് ഉപ്പും, വേണമെങ്കിൽ അര ചെറിയ സ്പൂൺ വിന്നാഗിരിയും ചേർത്ത് തിളച്ചുകഴിയുമ്പോൾ പകുതി കശുവണ്ടി അരച്ചു ചേർക്കുക. വീണ്ടും തിളച്ചുവരുമ്പോൾ ഇറക്കാം. നെയ്യിൽ ബാക്കി കശുവണ്ടി വറുത്തു ചേർക്കുക. ഒരു പ്ലേറ്റിൽ ചെമ്മീൻ ഫ്രൈ ചെയ്തുവച്ച് മീതെ മോലി ഒഴിച്ച് തക്കാളിയും കാപ്സിക്കവും കൊണ്ട് അലങ്കരിക്കുക. അപ്പത്തിനും ബ്രെഡിനുമൊപ്പം വിളമ്പാം.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

എഴുത്തച്ഛനെ നായർ ആക്കാനുള്ള ശ്രമം (ലേഖനം)

എഴുത്തച്ഛൻ മലയാള ഭാഷ പിതാവിനെ സവർണ്ണൻ ആക്കാനുള്ള ശ്രമത്തിന് ചരിത്രധിത കാലത്തോളം പഴക്കം ഉണ്ട്. കേരളത്തിൽ എഴുത്തച്ഛൻ വിഭാഗം ഒരു പ്രബല വിഭാഗമാണ്. ഹിന്ദു മതത്തിലെ, അത് നായർ ജാതിയെക്കാൾ മേൽക്കോയ്മ ഉണ്ടായിരുന്നു....

സ്ത്രീധന പീഡനവും കൊലയും:- റവ. ഫാദർ. കെ. കെ. ജോൺ എഴുതുന്ന ലേഖനപരമ്പര. (2)

ആൺ-പെൺ വ്യത്യാസമില്ലാതെ വിവാഹിതരാകുന്ന മക്കൾ കുടുംബമെന്ന മഹത്തായ സ്ഥാപനം ആരംഭിക്കാൻ ഇരുവരുടേയും മാതാപിതാക്കളും ബന്ധുമിത്രാദികളും ഉദാരമായി സംഭാവന ചെയ്യുന്നത് ഉദാത്തമായ ഒരാശയം തന്നെയാകുന്നു. 'വെളുക്കാൻ തേച്ചതു പാണ്ഡായി' എന്ന ചൊല്ലുപോലെ സദുദ്ദേശത്തോടുകൂടെ തുടക്കം...

ആള്‍കൂട്ടകൊലപാതകം വീണ്ടും ബോങ്ക്‌സില്‍: 42 വയസ്സുകാരന്‍ കൊല്ലപ്പെട്ടു

ബ്രോങ്ക്‌സ്(ന്യൂയോര്‍ക്ക്): പതിനഞ്ചോളം പേര്‍ കൂട്ടം ചേര്‍ന്ന് ആക്രമിച്ചതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ഗുറിയസ് ഗുലര്‍മെ42) മരിച്ചതായി ജൂലായ് 29 വ്യാഴാഴ്ച പോലീസ് അറിയിച്ചു. ന്യൂയോര്‍ക്ക് ബ്രോങ്ക്‌സില്‍ ആയിരുന്നു ആള്‍കൂട്ട കൊലപാതകം നടന്നത്. ഈ ആഴ്ചയില്‍...

മാസച്യുസെറ്റ്‌സില്‍ കോവിഡ് ബാധിതരില്‍ 74 ശതമാനവും വാക്‌സിനേറ്റ് ചെയ്തവര്‍

മാസച്യുസെറ്റ്‌സ്: സംസ്ഥാനത്ത് ഇപ്പോള്‍ പുതിയതായി കോവിഡ് സ്ഥിരീകരിച്ചവരില്‍ 74 ശതമാനവും പൂര്‍ണ്ണമായും വാക്‌സിനേറ്റ് ചെയ്തവരാണെന്ന് സി.ഡി.സി ജൂലായ് 30ന് പ്രസിദ്ധീകരിച്ച കണക്കുകള്‍ ചൂണ്ടികാണിക്കുന്നു. രണ്ടു ഡോസ് വാക്‌സീന്‍ സ്വീകരിച്ചവരുടെ നാസാ ദ്വാരത്തിലാണ് കൂടുതൽ വൈറസ്...
WP2Social Auto Publish Powered By : XYZScripts.com