ചേരുവകൾ
വരിക്ക ചക്കപ്പഴം – ഒരു ഇടത്തരം ചക്കയുടെ പകുതി (കുരുക്കളഞ്ഞത് )
ശർക്കര – 300 ഗ്രാം
റവ (വറുത്തത് ) – 1/2 കിലോ
നെയ്യ് – 4 ടേബിൾ സ്പൂൺ
തേങ്ങ കൊത്ത് – 1/2 കപ്പ്
ഏലക്ക പൊടി – 1 ടീസ്പൂൺ
ചുക്കുപൊടി – 3/4 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
നല്ല പഴുത്ത ചക്കച്ചുള മിക്സിയുടെ ജാറിലിട്ട് നന്നായി അരച്ചെടുക്കുക. പിന്നിട് ഒരു പാനിൽ ഒരു ടേബിൾ സ്പൂൺ നെയ്യ് ചേർത്ത് തേങ്ങാക്കൊത്ത് മൂപ്പിച്ചെടുക്കുക . അതിനു ശേഷം അതേ പാനിൽ 2 ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ച് അതിലേക്ക് അരച്ചെടുത്തിരിക്കുന്ന ചക്കപ്പഴം ചേർത്ത് നല്ലപോലെ വഴറ്റുക . പിന്നീട് അതിലേക്ക് 300 ഗ്രാം ശർക്കര ഉരുകി അരച്ചെടുത്തത് ഒഴിച്ച് നല്ലപോലെ വരട്ടുക . ശേഷം വറുത്തെടുത്ത തേങ്ങാക്കൊത്ത് ചേർക്കുക . ശേഷം ഏലയ്ക്കാപ്പൊടി ചുക്കുപൊടി ചേർത്ത് നന്നായി ഇളക്കി അടുപ്പിൽ നിന്ന് ഇറക്കി തണുക്കാൻ വയ്ക്കുക . തണുത്തതിനുശേഷം വറുത്തെടുത്ത റവ ചേർത്ത് നല്ലപോലെ കുഴക്കുക . വാഴയിലയിലോ വയനയിലയിലോ കുമ്പിൾ കുത്തി ഇഡലി ചെമ്പിൽ വേവിച്ച് എടുക്കാം . സ്വാദിഷ്ടമായ കുമ്പിളപ്പം റെഡി