17.1 C
New York
Thursday, August 18, 2022
Home Taste ചക്കകൊണ്ടുള്ള നാലുമണി പലഹാരം

ചക്കകൊണ്ടുള്ള നാലുമണി പലഹാരം

ദീപാ നായർ (deepz) ബാംഗ്ലൂർ

എല്ലാവർക്കും നമസ്‌കാരം

വർണ്ണപ്പകിട്ടാർന്ന പാറിപ്പറക്കുന്ന കുഞ്ഞുപൂത്തുമ്പികളില്ലാതെ കലപിലക്കൂട്ടങ്ങളും ചിണുങ്ങലുകളും കരച്ചിലുകളുമില്ലാതെ കൊടിതോരണങ്ങളും മിഠായിയുമില്ലാതെ വീണ്ടുമൊരു സ്കൂൾ പ്രവേശനോൽസവം. ജൂൺ ഒന്ന്, നമ്മൾ ഒരിക്കലും മറക്കാത്ത തിയ്യതി. മുടിയിൽ കെട്ടുന്ന റിബ്ബൺ മുതൽ ഉടുപ്പു വരെ അടിമുടി പുതിയതായിരിക്കും. പുതിയൊരു ലോകത്തേക്കുള്ള കാൽവയ്പ്പ്. ഭാവിയുടെ തറക്കല്ല്. കുട്ടികൾക്ക് എന്തുൽസാഹമായിരുന്നു സ്കൂളിലേക്ക് പോകാൻ.അത്യാവശ്യംചില കുട്ടികൾ അലറിക്കരയുമെങ്കിലും അവരും ആസ്വദിച്ചിരുന്നു. രണ്ടു വർഷമായി പ്രവേശനോത്സവം മാത്രമല്ല കളിയും പഠനവും മറ്റു കലാപരിപാടികളും എല്ലാം നാലു ചുവരുകൾക്കുള്ളിലൊതുക്കി പത്തൊമ്പതുകാരൻ കൊവിഡ്. കഴിഞ്ഞ പതിനഞ്ചു മാസത്തെ അടച്ചിരുപ്പ് കുട്ടികളുടെ മാനസികവും ശാരീരികവുമായ പല പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്. എല്ലാം പഴയപടി ആവുമ്പോൾ കുഞ്ഞുകുട്ടികൾ സ്കൂളിൽ പോകുമോ എന്ന ചോദ്യവും പലരേയും അലട്ടുന്നുണ്ട്.

മക്കളും പേരമക്കളുമൊക്കെ സ്കൂളിൽ നിന്നും വരുമ്പോൾ കൊടുക്കാൻ പറ്റുന്ന ഒരു സ്നാക്ക് ആണ് ഇന്നത്തെ വിഭവം. നമ്മുടെ പ്രിയപ്പെട്ട ചക്ക കൊണ്ടാണ് ഇതുണ്ടാക്കുന്നത്.

ചക്കകൊണ്ടുള്ള നാലുമണി പലഹാരം

🌼ആവശ്യമായ. സാധനങ്ങൾ

പച്ച ചക്കച്ചുള-10എണ്ണം
കടലമാവ്-1കപ്പ്
കുക്കിംഗ് സോഡ-1/4ടീസ്പൂൺ
മുളകുപൊടി-1/2 ടീസ്പൂൺ
കായപ്പൊടി-1/4 ടീസ്പൂൺ
ഉപ്പ് പാകത്തിന്
വെള്ളം കുഴക്കാൻ വേണ്ടത്
എണ്ണ-വറുക്കാൻ വേണ്ടത്

പാകം ചെയ്യുന്ന വിധം

ചക്കച്ചുള കുരു കളഞ്ഞ് 4-6 കഷണങ്ങൾ ആക്കുക.

പൊടികൾ ഒന്നിച്ചാക്കി പാകത്തിന് വെള്ളം ചേർത്ത് കട്ടിയുള്ള മാവ് തയ്യാറാക്കുക.

എണ്ണ ചൂടാക്കി ഓരോ കഷണങ്ങളുമിട്ട് സ്വർണ നിറമാകുമ്പോൾ വറുത്തു കോരുക. എല്ലാ കഷണങ്ങളും അതുപോലെ ചെയ്യുക.

രുചികരമായ നാലുമണി പലഹാരം തയ്യാർ.

ദീപ നായർ (deepz)✍

Facebook Comments

COMMENTS

- Advertisment -

Most Popular

കോട്ടയത്ത് യൂത്ത് കോണ്ഗ്രസ് പ്രവർത്തകരെ വീട്ടിൽ കയറി മർദ്ദിച്ച സിപിഎം പ്രാദേശിക നേതാക്കൾ അറസ്റ്റിൽ.

തൃക്കൊടിത്താനത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ വീട്ടിൽ കയറി മർദ്ദിച്ച സംഭവത്തൽ പഞ്ചായത്ത് മെമ്പർ അടക്കം സിപിഎം പ്രാദേശിക നേതാക്കൾ അറസ്റ്റിൽ. സിപിഎം ലോക്കൽ കമ്മിറ്റി അംഗവും പഞ്ചായത്ത് മെമ്പറുമായ ബൈജു വിജയൻ, പാർട്ടി...

ട്രോയ് സംവിധായകൻ വുൾഫ്ഗാങ് പീറ്റേഴ്‌സൻ അന്തരിച്ചു.

ലോസ് ആഞ്ചലസ് : ഹോളിവുഡിന് ഒട്ടേറെ സൂപ്പർഹിറ്റ്, ക്ലാസിക് സിനിമകൾ സമ്മാനിച്ച സംവിധായകൻ വുൾഫ്ഗാങ് പീറ്റേഴ്‌സൻ അന്തരിച്ചു; 81 വയസായിരുന്നു. പാൻക്രിയാസിൽ അർബുദം ബാധിച്ച് ഏറെ നാളായിചികിത്സയിലായിരുന്നു. ലോസ്ആഞ്ചലസിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ജര്‍മന്‍...

ഫിലാഡൽഫിയായിലെ ആദ്യത്തെ ഓണം ബഡി ബോയ്സിന്റെ ഓണം. മജീഷ്യൻ ഗോപിനാഥ് മുതുകാട് ദീപം തെളിയിച്ചു.

ഫിലാഡൽഫിയാ: ബഡി ബോയ്സ് ഫിലാഡൽഫിയായുടെ ഓണാഘോഷം നൂറുകണക്കിന് കുടുംബ സദസ്സുകളെ സാക്ഷിനിർത്തി മജീഷ്യൻ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു. അമേരിക്കയിലെയും കേരളത്തിലെയും ആദ്യത്തെ ഓണം എന്ന പ്രത്യേകതയും ഈ ഓണാഘോഷത്തിന് ഉണ്ട്. ഇതിൽ...

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രശസ്തമായ അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം നിർവഹിക്കും. പാർത്ഥസാരഥിയുടെ പിറന്നാൾ സദ്യക്കായി ചേനപ്പാടി കരക്കാർ ഇന്ന് ക്ഷേത്രത്തിൽ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: