കുട്ടികൾക്കും മുതിർന്നവർക്കും പ്രഭാത ഭക്ഷണം ആയും വൈകുന്നേരങ്ങളിൽ ചായയുടെ കൂടെ കഴിക്കാനും ഉള്ള ഒരു ഉഗ്രൻ പലഹാരം ആണ് ഞാൻ ഇന്നിവിടെ പരിചയപെടുത്തുന്നത്. എല്ലാവർക്കും എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒന്നാണ് ഇത് ……………………………
ഇതിനു വേണ്ട സാധനങ്ങൾ
- നന്നായി പഴുത്ത ചക്ക -അര കിലോ
- വറുത്തു പൊടിച്ച പച്ചരി അര കിലോ
- ശർക്കര –
കാൽ കിലോ (മധുരം കൂടുതൽ ഇഷ്ടം ഉള്ളവർക്ക് അല്പം കൂടുതൽ ശർക്കര ചേർക്കാം) - ഏലക്ക പൊടി ഒരു ടീസ്പൂൺ
- നെയ് 25ഗ്രാം
ഉണ്ടാകേണ്ട വിധം
നന്നായി പഴുത്ത ചക്കയും പൊടിച്ച അരി മാവും നന്നായി ചേർത്ത് നന്നായി കുഴക്കുക, അതിന് ശേഷം നെയ്യ് , ശർക്കര, പൊടിച്ച ഏലെക്കാ എന്നിവയും ചേർത്ത് ഒന്നുകൂടി കുഴച്ചു 5 മുതൽ 10മിനുട്ട് വരെ മാവ് പാകമാകുവാൻ വയ്ക്കുക. ഇനി ഇലയിൽ (വഴയില, പൊടിയണി ഇല ഇവയിൽ ഏതെങ്കിലും )
പരത്തി ഇല മടക്കി ഇഡ്ഡലി പാത്രത്തിൽ 30മിനുട്ട് ആവിയിൽ വേവിക്കുക.
ചെറിയ ചൂടോടെ വിളമ്പാവുന്നതാണ്
super👏