17.1 C
New York
Monday, September 20, 2021
Home Taste കർണ്ണാടക സ്പെഷ്യൽ സ്നാക്സ് - നിപ്പട്ട്

കർണ്ണാടക സ്പെഷ്യൽ സ്നാക്സ് – നിപ്പട്ട്

✍ദീപ നായർ (deepz) ബാംഗ്ലൂർ

എല്ലാവർക്കും നമസ്കാരം

നമ്മൾ മലയാളികൾ ഗൃഹാതുരതയെക്കുറിച്ചും പാരമ്പരാഗത കാര്യങ്ങളെക്കുറിച്ചും ഘോരഘോരം പ്രസംഗിക്കും, എഴുതും. എന്നിട്ട് ഭക്ഷണത്തിന്റെ കാര്യത്തിലും ജീവിതരീതിയുടെ കാര്യത്തിലും മറ്റുള്ളവരെ അന്ധമായി അനുകരിക്കും. മറ്റു സംസ്ഥാനങ്ങളിലുള്ളവർ അവനവന്റെ പാരമ്പര്യത്തെ ഭാഷയെ സംസ്കാരത്തെ മറന്നുകൊണ്ട് പ്രവർത്തിക്കാറില്ല. ഇപ്പോൾ കേരളത്തിലും കുറെയേറെ മാറ്റങ്ങൾ വന്നുതുടങ്ങിയിട്ടുണ്ട്.
ഇന്ന് ഞാനൊരു കറുമുറെ കൊറിക്കാൻ പറ്റുന്ന പലഹാരത്തിന്റെ പാചകവിധിയുമായാണ് വന്നിരിക്കുന്നത്. കർണ്ണാടക സ്പെഷ്യൽ നിപ്പട്ട്. പാലക്കാടൻ തേങ്ങാവടയുടെ ബന്ധത്തിൽ പെട്ട ഒരു പലഹാരം. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പടും എന്ന കാര്യത്തിൽ സംശയമില്ല.
കന്നഡക്കാരുടെ വീടുകളിൽ മിക്കപ്പോഴും ഉണ്ടാക്കാറുള്ള പരമ്പരാഗത ടേസ്റ്റി ക്രഞ്ചി സ്നാക്സ്. നിപ്പട്ട് ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ എന്തൊക്കയാണെന്നു നോക്കാം.

🌼നിപ്പട്ട്🌼

🍁ആവശ്യമായ സാധനങ്ങൾ

🌼അരിപ്പൊടി-150 ഗ്രാം
🌼മൈദ-50 ഗ്രാം
🌼റവ-50ഗ്രാം
🌼നിലക്കടല-50 ഗ്രാം
🌼പൊരികടല-50 ഗ്രാം
🌼കൊപ്ര-ഒരു കൊപ്രയുടെ കാൽ ഭാഗം
🌼ജീരകം-1ടീ സ്പൂൺ
🌼കറുത്ത എള്ള്-1 ടീസ്പൂൺ
🌼മുളകുപൊടി-1 ടീസ്പൂൺ
🌼ഉപ്പ്-പാകത്തിന്
🌼കായപ്പൊടി-1 ടീസ്പൂൺ
🌼കറിവേപ്പില-4 തണ്ട്
🌼മല്ലിയില-കുറച്ച്
🌼ചൂടുള്ള എണ്ണ-4ടീ സ്പൂൺ
🌼വെള്ളം-ആവശ്യത്തിന്
🌼പാചക എണ്ണ-ആവശ്യത്തിന്

🍁പാചകവിധി

🌼നിലക്കടല എണ്ണയില്ലാതെ വറുക്കുക. സ്റ്റൗവ് ഓഫാക്കിയതിനു ശേഷം വറുത്ത കടലയിലേക്ക് പൊരികടലയും കൊപ്ര കഷണമാക്കിയതും ജീരകവും ചേർത്തിളക്കി ചൂടാക്കി, ആറിയതിനു ശേഷം തരുതരുപ്പായി പൊടിച്ചു വയ്ക്കുക.

🌼ഒരു ബൗളിൽ മുകളിൽ പറഞ്ഞ അളവിൽ അരിപ്പൊടി ഇട്ട് അതിലേക്ക് മൈദ, റവ, പൊടിച്ചു വച്ച കടലപ്പൊടി, ഉപ്പ്, മുളകുപൊടി, കായപ്പൊടി, എള്ള്, കറിവേപ്പിലയും മല്ലിയിലയും ചെറുതായി മുറിച്ചത് ഇവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അതിലേക്ക് ചൂടുള്ള എണ്ണ ചേർത്ത് വിരലുകൾ കൊണ്ട് നല്ലതുപോലെ ഞെരടി യോജിപ്പിച്ച് പാകത്തിനു വെള്ളമൊഴിച്ച് കട്ടിയുള്ള മാവ് തയ്യാറാക്കുക.

🌼കുറേശ്ശ മാവെടുത്തുരുട്ടി എണ്ണമയം പുരട്ടിയ ചപ്പാത്തിപ്പലകയിലോ മാർബിളിലോ വച്ച് കൈ കൊണ്ട് പരത്തി കുക്കി കട്ടറു കൊണ്ടോ ചെറിയ പാത്രത്തിന്റെ അടപ്പു കൊണ്ടോ റൗണ്ട് ഷേപ്പാക്കുക. സ്റ്റഫ്ഡ് പറാത്തയുടെ കട്ടിയുണ്ടാവണം നിപ്പട്ടിന്. അങ്ങനെ മുഴുവൻ മാവും ചെയ്തു വയ്ക്കുക.

🌼ആവശ്യത്തിന് എണ്ണ ചൂടാക്കി പാനിന്റെ വലുപ്പമനുസരിച്ച് മൂന്നോ നാലോ വീതം ഇട്ട് വറുക്കുക. മീഡിയം ഫ്ലേമിൽ തിരിച്ചും മറിച്ചുമിട്ട് ഗോൾഡൻ ബ്രൗൺ കളറാകുമ്പോൾ കോരിയെടുത്ത് ഓയിൽ പേപ്പറിൽ നിരത്തുക.

🌼ടേസ്റ്റി ക്രഞ്ചി നിപ്പട്ട് തയ്യാർ

🌼സെർവിംഗ് ഡിഷിലേക്ക് മാറ്റി വറുത്ത കറിവേപ്പില കൊണ്ടലങ്കരിച്ച് ചൂടു ഫിൽറ്റർ കോഫിയുടെ കൂടെ സെർവ് ചെയ്യാം.

🌼ഈ അളവ് സാധനങ്ങൾ കൊണ്ട് 23 നിപ്പട്ടുണ്ടാക്കാം.

✍ദീപ നായർ (deepz) ബാംഗ്ലൂർ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മൗനസഞ്ചാരി (തുടർക്കഥ – ഭാഗം – 7)

ആൽബി പറയുന്നത് ശരിയാണ് തൻറെ മനസ്സ് ഇവിടെയെങ്ങും അല്ല അതൊരു ചുഴിയിലാണ്. എങ്ങനെയാണു ആ ചുഴിയിൽ അകപ്പെട്ടത്. വഴിമാറി സഞ്ചരിക്കണമെന്നുണ്ട്, കഴിയുന്നില്ല ശരീരം ഇവിടെ ആണെങ്കിലും തൻറെ ബോധം മുഴുവൻ വേറെ എവിടെയോ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (27)

കേരളീയരുടെ ദേശീയോത്സവവും നിറവിന്റെ പ്രതീകവുമാണ് ഓണം. ഇല്ലങ്ങളിലെ പത്തായവും അടിയാന്മാരുടെ വല്ലങ്ങളും നിറഞ്ഞുനിന്ന്മാനുഷരെല്ലാരുമൊന്നുപോലെ…എന്ന് പാടുന്ന, ഒത്തൊരുമയുടെ ഉത്സവമാണ് ഓണം.ലോകത്തെവിടെയായാലും മലയാളികൾ ജാതിമത ഭേദമന്യേ ഓണം ആഘോഷിക്കുന്നു. പണ്ടൊരിക്കല്‍ നാട് മുഴുവന്‍ അടക്കി ഭരിച്ചുകൊണ്ടിരുന്ന ഒരു...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (26)

ഓണം എന്നത് ആഘോഷം എന്നതിലുപരി വൈകാരികമായ ഒരു സങ്കല്പമാണ്. പ്രത്യാശയുടേയും പ്രതീക്ഷകളുടേയും ഓണം. ആബാലവൃദ്ധം ജനങ്ങളും ഒരുമയോടെയും സന്തോഷത്തോടെയും ജീവിക്കുന്ന നാട്. മഹാബലി ചക്രവർത്തിയുടെ ഭരണത്തിൽ കീഴിൽ എല്ലാവരും സമ്പത്സമൃദ്ധിയോടെ ജീവിച്ചിരുന്നു എന്ന...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (25)

ഓണമെന്നു കേൾക്കുമ്പോൾ തന്നെ ഒരുപിടി നിറമുള്ള ഓർമ്മകൾ മനസ്സിലേക്കോടിയെത്തുന്നു. നന്മയുടെ സാഹോദര്യത്തിന്റെ ജാതിമതരാഷ്ട്രീയഭേദങ്ങളില്ലാത്ത സമൃദ്ധവും സന്തോഷപ്രദവുമായ ഓണം. മണ്ണിലും മലയാളിയുടെ മനസ്സിലും വർണ്ണങ്ങൾ വിരിയുന്ന പൊന്നോണം, കേരളിയരുടെ ദേശീയാഘോഷം. കുഞ്ഞൻ കൊറോണയുടെ താണ്ഡവമില്ലാത്ത, രാഷ്ട്രീയക്കൊലപാതകങ്ങളില്ലാത്ത,...
WP2Social Auto Publish Powered By : XYZScripts.com
error: