ചേരുവകൾ.
കൊഞ്ച് – 1 കിലോ
മുളകുപൊടി – 3 ടേബിൾസ്പൂൺ
ഗരം മസാല – 1 ടേബിൾസ്പൂൺ
ചെറിയ ഉള്ളി – (ചുവന്നുള്ളി ) ചെറുതായി അരിഞ്ഞത് 100 ഗ്രാം
മഞ്ഞൾപൊടി – 1 ടീസ്പൂൺ
കുരുമുളക് – ( എരുവിന് ആവശ്യത്തിന് )
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ – ആവശ്യത്തിന്
കറിവേപ്പില – 4 തണ്ട്
വെള്ളം – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
കൊഞ്ച് നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കുക. അതിനുശേഷം മുങ്ങിക്കിടക്കുന്ന രീതിയിൽ വെള്ളം ഒഴിക്കുക. ഒരു ടീസ്പൂൺ മഞ്ഞൾ പൊടിയിടുക ആവശ്യത്തിന് ഉപ്പും ചേർത്ത് തിളപ്പിക്കുക. വേവാകുമ്പോൾ മുളകുപൊടി . കുരുമുളക് (Black pepper) നല്ലതുപോലെ ചതച്ചെടുക്കുക. ഗരം മസാല എന്നിവ ചേർക്കുക. അതിനു ശേഷം നന്നായി ഇളക്കുക. തുടർന്ന് ചെറിയ ഉള്ളി നന്നായി വഴറ്റിയശേഷം ഇതിലേക്ക് ചേർക്കുക. നന്നായി ഇളക്കി ഒരു 10 മിനിറ്റിനുശേഷം വാങ്ങിവെക്കുക.