തയ്യാറാക്കിയത് : മീനാക്ഷി സജി, കുമാരനല്ലൂർ
ചേരുവകൾ
1)കൂൺ-600ഗ്രാം
2) എണ്ണ -2 ടേബിൾ സ്പൂൺ
3) സവാള -2 എണ്ണം
4) ഇഞ്ചി -ഒരു
ചെറിയ കഷണം
5) വെളുത്തുള്ളി -4 അല്ലി
6) മുളകുപൊടി -2 ടീസ്പൂൺ
7)മഞ്ഞൾപൊടി -1/2 ടീസ്പൂൺ
8) ജീരകപ്പൊടി -1/2 ടീസ്പൂൺ
9) മല്ലിപ്പൊടി -1/2 ടീസ്പൂൺ
10) ഉപ്പ് -പാകത്തിന്
11) തക്കാളി -3 എണ്ണം
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ എണ്ണ ചൂടാക്കി സവാള ചെറുതായി അരിഞ്ഞതും ചേർത്തു വഴറ്റി ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ ഇഞ്ചി, വെളുത്തുള്ളി എന്നിവ അരിഞ്ഞതും ചേർത്ത് വഴറ്റുക. ഇതിലേക്ക് മുളകുപൊടി, ജീരകപ്പൊടി, മല്ലിപ്പൊടി, മഞ്ഞൾ ചേർത്ത് നന്നായി വഴന്നു വരുമ്പോൾ തക്കാളി ചെറുതായി അരിഞ്ഞതും ചേർത്ത് വേവിക്കുക. തക്കാളി നന്നായി ഉടഞ്ഞു കഴിയുമ്പോൾ കൂൺ ചേർത്തിളക്കി. വേവിക്കുക. ആവശ്യത്തിനു വെന്ത് കഴിയുമ്പോൾ ഇറക്കിവെക്കുക. കൂൺ മസാല റെഡി.