17.1 C
New York
Wednesday, August 17, 2022
Home Taste കുക്കർ ഉപ്പുമാവ് - ദീപ നായർ (deepz)

കുക്കർ ഉപ്പുമാവ് – ദീപ നായർ (deepz)

എല്ലാവർക്കും നമസ്‌കാരം

ഓർമ്മകൾ എന്നും നിറമുള്ളവയാണ്,സുഗന്ധം പരത്തുന്നവയാണ്, അല്ലേ..നമ്മളിൽ അധികം പേരും നാടും വീടും വിട്ട് കേരളത്തിനു പുറത്തും വിദേശത്തും ഒക്കെ താമസിക്കുന്നവരാണ്.നഗരജീവിതത്തിരക്കുകൾക്കിടയിൽ മുങ്ങിത്താഴുമ്പോഴും ഒരല്പ്പം സമയം വീണു കിട്ടിയാലുടൻ നമ്മളോർക്കുന്നത് നമ്മുടെ നാടിനേക്കുറിച്ചായിരിക്കും. നമ്മളെത്ര ദൂരെയാണെങ്കിലും ഗ്രാമഭംഗിയും പച്ചപ്പും സുഖശീതളച്ഛായയും സുന്ദരഗേഹവും സ്നേഹസമ്പന്നരായ വീട്ടുകാരും എന്നും നമ്മളിൽ ഗൃഹാതുരത ഉണർത്തിക്കൊണ്ടേയിരിക്കും. അതേപോലെ തന്നെ കുട്ടിക്കാലത്ത് കഴിച്ച പലഹാരങ്ങളുടേയും മറ്റും രുചി എത്ര കാലം കഴിഞ്ഞാലും നാവിലുണ്ടാവും. അങ്ങനെയല്ലേ.

കുട്ടിക്കാലത്ത് സ്നേഹനിധിയായ മുത്തശ്ശി ഉണ്ടാക്കിത്തന്നിരുന്ന നാടൻ പലഹാരങ്ങളുടെ രുചി ഇന്നും നാവിലൂറുന്നുണ്ട്. ദിവസവും സ്കൂളിൽ നിന്ന് വിശന്നുവരുമ്പോൾ കഴിക്കാൻ ഓരോ സാധനങ്ങളായിരിക്കും ഉണ്ടാവുക. അതിലൊന്നാണ് പൊടിയരി ഉപ്പുമാവ്. ഉണ്ടാക്കാനും കഴിക്കാനും ദഹിക്കാനും എളുപ്പമുള്ള ഉപ്പുമാവ്. ഇപ്പോൾ ഞാൻ അത് പ്രാതലായാണ് ഉണ്ടാക്കാറുള്ളത്. ഉണ്ടാക്കുന്നത് കുക്കറിലാക്കിയപ്പോൾ പേരും മാറ്റി.

കുക്കർ ഉപ്പുമാവ്

🌼ആവശ്യമായ സാധനങ്ങൾ

 1. പൊടിയരി-1 കപ്പ്
  2.വെളിച്ചെണ്ണ-5ടേബിൾ സ്പൂൺ
  3.കടുക്-ഒരു ടീസ്പൂൺ
  4.ഉഴുന്നുപരിപ്പ്-രണ്ടു ടീസ്പൂൺ
  5.ഉണക്കമുളക്-3-4എണ്ണം
  6.കറിവേപ്പില-ഒരോ തണ്ട്
  7.തേങ്ങ ചിരവിയത്-ഒരു കപ്പ്
  8..ഉപ്പ്-പാകത്തിന്
  9.വെള്ളം-മൂന്നു കപ്പ്

🌼പാകം ചെയ്യുന്ന വിധം

പ്രഷർ കുക്കറിൽ വെളിച്ചെണ്ണയൊഴിച്ച് ചൂടാകുമ്പോൾ കടുക് പൊട്ടിച്ച് ഉഴുന്നുപരിപ്പും മുളകും മൂപ്പിച്ച് കറിവേപ്പില ഇടുക.

പൊടിയരി കഴുകി കുക്കറിലിട്ടിളക്കി വെള്ളമൊഴിച്ച് പാകത്തിന് ഉപ്പിട്ട് ഒരു വിസിൽ വരുമ്പോൾ സിമ്മിലാക്കി പത്തു മിനിറ്റ് വച്ചു സ്റ്റൗവ് ഓഫ് ചെയ്യുക.

പ്രഷർ പോയി കഴിഞ്ഞാൽ തേങ്ങ ചിരവിയത് ചേർത്തിളക്കി സെർവിങ്ങ് ഡിഷിലേക്ക് മാറ്റാം. ചട്നിയുടെ കൂടെയോ അല്ലാതെയോ വിളമ്പാം. എന്താ ട്രൈ ചെയ്യാ ല്ലേ ഈ സിമ്പിൾ breakfast.

ദീപ നായർ (deepz)

Facebook Comments

COMMENTS

- Advertisment -

Most Popular

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രശസ്തമായ അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം നിർവഹിക്കും. പാർത്ഥസാരഥിയുടെ പിറന്നാൾ സദ്യക്കായി ചേനപ്പാടി കരക്കാർ ഇന്ന് ക്ഷേത്രത്തിൽ...

പതിമൂന്നുകാരന് പ്രകൃതിവിരുദ്ധ പീഡനം : വയോധികന് 51 കൊല്ലം കഠിനതടവ്

പത്തനംതിട്ട : പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ 63 കാരന് 51 വർഷം കഠിനതടവും, ഒന്നര ലക്ഷം രൂപ പിഴയും. കുളക്കട തുരുത്തീലമ്പലം ദിവ്യ സദനം വീട്ടിൽ പത്രോസിന്റെ മകൻ രാജു (63)വിനെയാണ്...

നിരണം ചുണ്ടൻ നീരണിഞ്ഞു:നെഹ്​റു ട്രോഫി വള്ളംകളിയിലാണ് നിരണം ചുണ്ടൻ ആദ്യമായി പങ്കെടുക്കുക

തിരുവല്ല: പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ആദ്യത്തെ ചുണ്ടൻ വള്ളമായ നിരണം ചുണ്ടൻ നീരണിഞ്ഞു. ജനകീയ കൂട്ടായ്മയിൽ നിർമ്മാണം പൂർത്തിയാക്കിയ വള്ളത്തിന്‍റെ നീരണിയൽ ചടങ്ങ് ശിൽപി കോയിയ്ക്കൽമുക്ക് ഉമാമഹേശ്വരൻ ആചാരിയുടെ മുഖ്യ കാർമ്മികത്വത്തിൽ പമ്പയാറ്റിലെ...

കരിപ്പൂരിൽ വീണ്ടും പൊലീസ് സ്വര്‍ണം പിടികൂടി; രണ്ടുപേർ പിടിയിൽ

കരിപ്പൂർ: കസ്റ്റംസിനെ വെട്ടിച്ച് അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് പൊലീസ് പിടികൂടി. കാപ്‌സ്യൂള്‍ രൂപത്തിലാക്കി കൊണ്ടുവന്ന 53 ലക്ഷം രൂപയുടെ സ്വര്‍ണമിശ്രിതമാണ് പിടിച്ചെടുത്തത്. രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ഷാര്‍ജയില്‍നിന്നെത്തിയ കോഴിക്കോട് നാദാപുരം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: