17.1 C
New York
Monday, September 27, 2021
Home Taste ഒരു കപ്പ് ചെറുപയർ കൊണ്ട് ഒരു അടിപൊളി ലഡ്ഡു

ഒരു കപ്പ് ചെറുപയർ കൊണ്ട് ഒരു അടിപൊളി ലഡ്ഡു

തയ്യാറാക്കിയത്: മീനാക്ഷി സജി കുമാരനെല്ലൂർ

ചേരുവകൾ

ചെറുപയർ – 250 ഗ്രാം

ബദാം – 50 ഗ്രാം

അണ്ടിപ്പരിപ്പ് – 50 ഗ്രാം

ശർക്കര – 100 ഗ്രാം

നെയ്യ് – 2 ടേബിൾ സ്പൂൺ

ഏലയ്ക്കാപ്പൊടി – 1 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം
ആദ്യം ചെറുപയർ നല്ലതുപോലെ വറുത്തെടുത്ത് തണുക്കുമ്പോൾ പൊടിച്ചെടുക്കണം. ശേഷം അണ്ടിപ്പരിപ്പും ബദാമും ചെറുതായിട്ട് മിക്സിയിൽ ഒന്ന് പൊടിച്ചെടുത്ത് മാറ്റിവെക്കണം. അതിനുശേഷം ശർക്കര കാൽ ഗ്ലാസ് വെള്ളം ചേർത്ത് ഉരുക്കി അരിച്ചു മാറ്റി വെക്കണം. ശേഷം ഒരു പാനിൽ 2 ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ച് നന്നായി ചൂടായി വരുമ്പോൾ പൊടിച്ചു വച്ചിരിക്കുന്ന ബദാമും അണ്ടിപ്പരിപ്പും അതിലേക്ക് ഇട്ട് നന്നായി ചൂടാക്കണം. ശേഷം പൊടിച്ചെടുത്തിരിക്കുന്ന ചെറുപയർപൊടി ചേർത്ത് നന്നായിട്ട് യോജിപ്പിച്ചെടുക്കുക. അതിലേക്ക് ശർക്കര പാനിയും ഏലയ്ക്കാപ്പൊടിയും ചേർത്ത് നന്നായിട്ട് ഇളക്കി യോജിപ്പിക്കുക. ശേഷം ഇത് ചെറിയ ഉരുളകളാക്കി എടുക്കുക

രുചികരമായ ചെറുപയർ ലഡ്ഡു റെഡി.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (46)

"'മാവേലി നാടു വാണീടും കാലംമാനുഷ്യരെല്ലാരുമൊന്നുപോലെആമോദത്തോടെ വസിക്കും കാലംഅപത്തങ്ങാർക്കു മൊട്ടില്ല താനും " എൻ്റെ സങ്കല്പത്തിലെ ഓണം - ഈ ആപത്തു കാലത്ത് വന്നെത്തിയ ഓണത്തെ വരവേറ്റുകൊണ്ട് മലയാളി മനസ്സിൽ എൻ്റെ സങ്കല്പത്തിലെ ഓണക്കാലത്തെപ്പറ്റി എഴുതാൻ കിട്ടിയ...

ഫോമാ: സന്നദ്ധ സേവനത്തിന്റെ ഒരു വർഷം പിന്നിടുമ്പോൾ

ഇപ്പോളത്തെ ഫോമാ ദേശീയ നിർവ്വാഹക സമിതി അധികാരമേറ്റിട്ട് ഒരു വർഷം. ചരിത്രത്തിൽ  എങ്ങും കണ്ടിട്ടില്ലാത്ത  ഏറ്റവും  ദുർഘടമായ വെല്ലുവിളികളിലൂടെ ലോമമെമ്പാടുമുള്ള ജനത കടന്നുപോകുന്ന ഏറ്റവും ദുരിതപൂർണ്ണമായ കോവിഡ് മഹാമാരിയുടെ കാലത്താണ് ശ്രീ അനിയൻ ജോർജ്ജ്...

സദാചാരം (കഥ) ശ്രീദേവി സി. നായർ

ജനാല വഴി ഞാൻ , സായംകാല വെയിലിൽ കുളിച്ചു നില്ക്കുന്ന കുന്നിൻ ചരിവും നോക്കി വെറുതെ നില്ക്കെ , കുന്നിൻ ചരിവിൽ നിന്നും ഒരു പ്രകാശം കറങ്ങിക്കറങ്ങി മുൻപിൽ വന്നു നിന്നു. മോൻ അത്യാവശ്യമായി...

പ്രണയവർണ്ണങ്ങൾ (നുറുങ്ങുകഥ)

രാജുനാരായണൻ ഒരു അനാട്ടമി പ്രൊഫസ്സറാണ്.ഐഎസ് ഭീകരന്മാർ അദ്ദേഹത്തെ ഒരു കോൺസെൻട്രേഷൻ ക്യാമ്പിൽ തടവിൽ പാർപ്പിച്ചു. ഭാര്യയും , കുഞ്ഞുങ്ങളും എവിടെയാണെന്ന് അദ്ദേഹത്തിന് അറിയില്ല. ഓരോ ദിനവും ഒരു അടിമയെപ്പോലെ അദ്ദേഹം ജീവിതം തള്ളിനീക്കി. ഒരു ശിശിരത്തിലായിരുന്നു...
WP2Social Auto Publish Powered By : XYZScripts.com
error: