ചേരുവകൾ
ഏത്തപ്പഴം -1/2 കിലോ
ശർക്കര -150 ഗ്രാം
റവ -250 ഗ്രാം (വറുത്തത്)
ഏലക്കാപൊടി-1 ടീസ്പൂൺ
തേങ്ങകൊത്ത്-1/2 കപ്പ്
നെയ്യ്- 2 ടേബിൾ സ്പൂൺ
വയനയില – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ശർക്കര ഒരു പാത്രത്തിലിട്ട് അതിലേക്ക് അര ഗ്ലാസ് വെള്ളമൊഴിച്ച് ഉരുക്കി അരിച്ചെടുക്കുക. ശേഷം ഏത്തപ്പഴം ആവിയിൽ നന്നായി വേവിച്ചെടുക്കുക. ശേഷം തേങ്ങാക്കൊത്ത് ഒരു ടേബിൾ സ്പൂൺ നെയ്യിൽ വറുത്തുകോരുക. പിന്നീട് വേവിച്ചെടുത്ത ഏത്തപഴം തണുത്ത വരുമ്പോൾ ഒരു പാത്രത്തിലിട്ട് ഉടച്ചെടുക്കുക. ഇതിലേക്ക് വറുത്തെടുത്ത റവയും ശർക്കരപ്പാനിയും ഒരു ടേബിൾ സ്പൂൺ നെയ്യും ചേർത്ത് നന്നായി കുഴച്ചെടുക്കുക. അതിലേക്ക് ഏലയ്ക്കാപൊടിയും വറുത്തുവച്ചിരിക്കുന്ന തേങ്ങാക്കൊത്തും ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം 10 മിനിറ്റ് മാറ്റിവെക്കണം. അതിനുശേഷം വാഴയിലയിലോ ,വയനയിലയിലോ കുമ്പിൾ കുത്തി ഏത്തയ്ക്കാ മിശ്രിതം നിറച്ച് 15 മിനിറ്റ് ആവിയിൽ വേവിച്ചെടുക്കണം.
രുചികരമായ ഏത്തപ്പഴം കുമ്പിളപ്പം റെഡി.