17.1 C
New York
Saturday, September 18, 2021
Home Taste ഈന്തപ്പഴം നാരങ്ങ അച്ചാർ

ഈന്തപ്പഴം നാരങ്ങ അച്ചാർ

ചേരുവകൾ

ഈന്തപ്പഴം – 1/4 കിലോ

നാരങ്ങ – 1/2 കിലോ

വെളുത്തുള്ളി -15 അല്ലി

ഇഞ്ചി – ഒരു ചെറിയ കഷണം (അരിഞ്ഞത്)

മുളകുപൊടി – 3 ടേബിൾസ്പൂൺ

മഞ്ഞൾപൊടി – 1/4ടീസ്പൂൺ

കായപ്പൊടി – 1/2ടീസ്പൂൺ

ഉലുവ – 1 ടീസ്പൂൺ

കടുക് – 1 (1/2) ടീസ്പൂൺ

നല്ലെണ്ണ – 1/4 കപ്പ്

പച്ചമുളക് – 4 എണ്ണം (അരിഞ്ഞത്)

കറിവേപ്പില – 2 തണ്ട്

വിനാഗിരി – ആവശ്യത്തിന്

ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

നാരങ്ങ ആവിയിൽ വെച്ച് വേവിച്ചെടുക്കുക ശേഷം നാരങ്ങ ചെറിയ കഷണങ്ങളായി അരിഞ്ഞ് ആവശ്യത്തിനു ഉപ്പും ഒരു ടേബിൾ സ്പൂൺ മുളകുപൊടിയും ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം അര മണിക്കൂർ മാറ്റി വയ്ക്കുക. അതിനുശേഷം ഒരു ടീസ്പൂൺ കടുകും ഒരു ടീസ്പൂൺ ഉലുവയും വറുത്ത് പൊടിച്ചെടുക്കുക. ശേഷം ഒരു പാൻ വച്ച് അത് ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് കടുകിട്ട് പൊട്ടിക്കുക. ശേഷം ഇഞ്ചി ,വെളുത്തുള്ളി പച്ചമുളക് ,കറിവേപ്പില ഇവ ചേർത്ത് നന്നായി മൂപ്പിക്കുക. ഇതിൽ മഞ്ഞൾപ്പൊടി ചേർത്ത് നല്ലപോലെ യോജിപ്പിക്കുക. ശേഷം മുളകുപൊടി ചേർത്ത് പച്ചമണം മാറ്റുക. ഇതിലേക്ക് നേരത്തെ പൊടിച്ചെടുത്ത ഉലുവ , കടുക്, കായപ്പൊടി ഇവ ചേർത്ത് നന്നായി യോജിപ്പിക്കുക. അതിനു ശേഷം കുറച്ചു വിനാഗിരി ഒഴിച്ച് നല്ലതുപോലെ എണ്ണ തെളിഞ്ഞു വരുമ്പോൾ ചെറുതായി അരിഞ്ഞ ഈന്തപ്പഴവും നാരങ്ങയും ചേർത്ത് കൊടുക്കുക. ഇവ നല്ലതുപോലെ യോജിപ്പിക്കുക. ആവശ്യമെങ്കിൽ കുറച്ചു കൂടി ഉപ്പ് ചേർത്തു കൊടുക്കുക അഞ്ചുമിനിറ്റ് കഴിഞ്ഞ് തീ ഓഫ് ചെയ്യുക.
നമ്മുടെ സ്വാദിഷ്ടമായ നാരങ്ങ ഈന്തപ്പഴം അച്ചാർ റെഡി തണുത്തതിനുശേഷം കുപ്പിയിലേക്ക് മാറ്റുക. കുറച്ചുദിവസം കഴിഞ്ഞ് ഉപയോഗിക്കുക.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പാവയ്ക്ക തക്കാളി കറി

പാവയ്ക്ക കരൾരോഗങ്ങൾ, ആസ്മ, ചുമ, ജലദോഷം, മുഖക്കുരു, പ്രമേഹം അങ്ങനെ ഒരുകൂട്ടം രോഗങ്ങളെ പടിയടച്ച് പിണ്ഡം വയ്ക്കാൻ കപ്പാസിറ്റി ഉള്ള ആളാണ് നമ്മുടെ പാവയ്ക്ക. പക്ഷേ പണ്ടുമുതലേ പാവം പാവയ്ക്കയ്ക്ക് ഒരു വില്ലൻ പരിവേഷം...

സിന്ധു നദി.. (നദികൾ സ്നേഹപ്രവാഹങ്ങൾ)

നദിയും, കാറ്റും, സംഗീതവുമെല്ലാം ഒരേപോലെയാണ്. അത്, വർണ - വർഗ്ഗഭാഷാഭേദമില്ലാതെ ദേശാതിർത്തികൾ ഭേദിച്ചു സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു. ചൈനയുടെ പുത്രിയായി മാനസസരസിൽ പിറന്ന്, ഭാരതത്തിലെ കാശ്മീരിൽ വളർന്ന്, പാകിസ്ഥാന് ജീവജലമേകുന്ന സ്നേഹനിധിയായ സുന്ദരിയാണ്സിന്ധു നദി. ലോകത്തിന്റെ വിശുദ്ധതടാകം...

ഓർമ്മയിലെ മുഖങ്ങൾ – കേരള വ്യാസൻ – (കുഞ്ഞിക്കുട്ടൻ തമ്പുരാൻ)

ചരിത്രപ്രസിദ്ധമായ കൊടുങ്ങല്ലൂരിന് സാഹിത്യ ചരിത്രത്തിൽ ഒരു സ്ഥാനം നേടികൊടുത്തത് കേരള വ്യാസൻ എന്നറിയപ്പെടുന്ന കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാനാണ്‌ .ഒരുലക്ഷത്തി ഇരുപത്തയ്യായിരം ശ്ളോകങ്ങളുള്ള മഹാഭാരതം 874 ദിവസം കൊണ്ട് മലയാളത്തിലേക്ക് തർജ്ജമ ചെയ്ത അത്ഭുത...

ഓർമ്മച്ചെപ്പ് തുറന്നപ്പോൾ..(ബാല്യം മധുരം..4)

ആർ ആർ വി ഹൈസ്കൂൾ രാജ രവി വർമ്മ ഹൈസ്കൂൾ കിളിമാനൂർ അന്നും ഇന്നും എന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഓർമ്മകൾ സമ്മാനിച്ച സ്ഥലമാണ്‌. എന്റെ അമ്മ ആർ ആർ വി ഹൈസ്കൂളിലെ അദ്ധ്യാപികയായിരുന്നു....
WP2Social Auto Publish Powered By : XYZScripts.com
error: