17.1 C
New York
Tuesday, January 25, 2022
Home Taste ഇതാ ഒരു രുചിയേറിയ വെറൈറ്റി ചട്നി..

ഇതാ ഒരു രുചിയേറിയ വെറൈറ്റി ചട്നി..

✍ദീപ നായർ (deepz)ബാംഗ്ലൂർ

എല്ലാവർക്കും നമസ്‌കാരം

ചട്നി/ചമ്മന്തി പലതരമുണ്ട്. എണ്ണിയാൽ തീരാത്തത്ര രുചികളിലുണ്ട്. ചോറിന്റെ കൂടെ കഴിക്കാൻ, കഞ്ഞിയുടെ കൂടെക്കഴിക്കാൻ, ഇഡ്ഡലിക്കും ദോശയ്ക്കും പറ്റുന്നത്, സ്നാക്ക്സിന്റെ കൂടെക്കഴിക്കാൻ, സ്റ്റാർട്ടേഴ്സിന്റെ കൂടെക്കഴിക്കാൻ അങ്ങനെയങ്ങനെ നീളുന്നു വെറൈറ്റി ചട്നികൾ. ഇഡ്ഡലിയുടേയും ദോശയുടേയും കൂടെക്കഴിക്കാൻ പറ്റുന്ന രുചികരമായ ഒരു ചട്നി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നു നോക്കാം.

വെറൈറ്റി ചട്നി..

🌴ആവശ്യമായ സാധനങ്ങൾ

🌴നാളികേരം-1 മുറി
🌴പഴുത്ത നാടൻ തക്കാളി- 2എണ്ണം
🌴ഉണക്കമുളക്-10-12 എണ്ണം
🌴ഉപ്പ്-പാകത്തിന്
🌴വെളിച്ചെണ്ണ-2 ടീസ്പൂൺ
🌴വെള്ളം-ആവശ്യത്തിന്
🌴വെളിച്ചെണ്ണ-2ടീസ്പൂൺ
🌴കടുക്-1/2 ടീസ്പൂൺ
🌴കറിവേപ്പില-1തണ്ട്
🌴ഉണക്കമുളക്-1

🌴തയ്യാറാക്കുന്ന വിധം

🌴വെളിച്ചെണ്ണ ചൂടാക്കി മുളകു വറുത്തെടുക്കുക. അതേ എണ്ണയിൽ നാളികേരവും തക്കാളിയും ഇട്ട് നന്നായി വറുത്തെടുക്കുക. നാളികേരം നിറം മാറിവരണം. ചൂടാറിയതിനു ശേഷം ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് നന്നായി അരയ്ക്കുക. പാത്രത്തിലേക്ക് മാറ്റി ആവശ്യമെങ്കിൽ മാത്രം കുറച്ചു വെള്ളം ചേർത്ത് വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് കറിവേപ്പിലയും, മുളകും ചേർത്തിളക്കി ചട്നിയിലേക്ക് ഒഴിച്ചിളക്കി യോജിപ്പിക്കുക. വ്യത്യസ്തമായ ഒരു ചട്നി തയ്യാർ.

✍ദീപ നായർ (deepz)ബാംഗ്ലൂർ

COMMENTS

1 COMMENT

Leave a Reply to Sailaja Cancel reply

Please enter your comment!
Please enter your name here

- Advertisment -

Most Popular

തീ​യ​റ്റ​റു​ക​ൾ അ​ട​യ്ക്കാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രേ തീ​യ​റ്റ​ർ ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫി​യോ​ക് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു.

ഞാ​യ​റാ​ഴ്ച​ക​ളി​ലെ അ​ട​ച്ചി​ൽ ഉ​ത്ത​ര​വും സി ​കാ​റ്റ​ഗ​റി​യി​ൽ ഉ​ൾ​പ്പെ​ട്ട തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ മു​ഴു​വ​ൻ തീ​യ​റ്റ​റു​ക​ളും അ​ട​യ്ക്കാ​നു​ള്ള ഉ​ത്ത​ര​വും ചോ​ദ്യം ചെ​യ്താ​ണ് ഹ​ർ​ജി. രൂ​ക്ഷ​മാ​യ കോ​വി​ഡ് വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ന്ന് മു​ത​ലാ​ണ് തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ തീ​യ​റ്റ​റു​ക​ൾ അ​ട​യ്ക്കാ​ൻ...

മലപ്പുറത്തെ ശൈശവ വിവാഹം; ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസെടുത്തു.

മലപ്പുറത്ത് 16 കാരിയെ വിവാഹം കഴിപ്പിച്ച സംഭവത്തില്‍ ഭര്‍ത്താവിനും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കുമെതിരെ കേസെടുത്ത് പൊലീസ്. ചൈല്‍ഡ് മാര്യേജ് ആക്ട്, പോക്സോ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. 5 മാസം ഗര്‍ഭിണിയായ കുട്ടിയെ ചൈല്‍ഡ്...

കശ്മീരിൽ വീരമൃത്യു വരിച്ച മലയാളി സൈനികന് ശൗര്യ ചക്ര; നായിബ് സുബൈദാർ ശ്രീജിത്തിന് രാജ്യത്തിന്‍റെ ആദരം.

കശ്മീരിൽ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച നായിബ് സുബൈദാർ എം ശ്രീജിത്തിന് ശൗര്യചക്ര. കോഴിക്കോട് സ്വദേശിയാണ് എം ശ്രീജിത്ത്. ആറ് പേർക്കാണ് ശൗര്യചക്ര നൽകി രാജ്യം ആദരമർപ്പിക്കുന്നത്. മലയാളിയായ ആർ ആർ ശരത്തിന് മരണാനന്തര...

കേരളത്തില്‍ 55,475 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ 55,475 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 9405, തിരുവനന്തപുരം 8606, തൃശൂര്‍ 5520, കൊല്ലം 4452, കോഴിക്കോട് 4432, കോട്ടയം 3672, പാലക്കാട് 3550, മലപ്പുറം 3138, കണ്ണൂര്‍ 2578, ആലപ്പുഴ...
WP2Social Auto Publish Powered By : XYZScripts.com
error: