ചേരുവകൾ
ബീഫ്-1 കി. ഗ്രാം
സവാള-3 എണ്ണം
പച്ചമുളക്-4 എണ്ണം
ഇഞ്ചി -ഒരു കഷണം
വെളുത്തുള്ളി-8 അല്ലി
തക്കാളി- 2 എണ്ണം
മഞ്ഞൾപൊടി-1/2 ടീസ്പൂൺ
മല്ലിപ്പൊടി-2 ടേബിൾ സ്പൂൺ
ഗരം മസാല- 1 ടേബിൾ സ്പൂൺ
കരിവേപ്പില -2 തണ്ട്
ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
ഇറച്ചി ആവശ്യത്തിന് ഉപ്പും ചേർത്ത് വെള്ളം ഒഴിച്ച് ചെറിയ തീയിൽ വേവിക്കുക.പാത്രത്തിൽ എണ്ണ ചൂടാക്കി സവാള വഴറ്റുക. നന്നായി വഴറ്റിയതിനു ശേഷം പച്ചമുളക് നെടുകെ പിളർന്നതും ഇഞ്ചിയും വെളുത്തുള്ളി ചതച്ചതും ചേർത്ത് വഴറ്റുക. തുടർന്ന് തക്കാളി അരിഞ്ഞത് ചേർക്കണം. മുളകുപൊടി, മല്ലിപ്പൊടി, ഗരംമസാല എന്നിവ എണ്ണ തെളിയും വരെ വഴറ്റുക. വെന്ത കഷണങ്ങൾ മേലെ പറഞ്ഞ ചേരുവകളുടെ കൂടെ ചേർത്ത് നന്നായി ഇളക്കിയശേഷം ഇറക്കിവെക്കുക.
ഇതാ നിങ്ങളുടെ സ്വാദിഷ്ടമായ അടിപൊളി ബീഫ് കറി റെഡി