17.1 C
New York
Thursday, December 2, 2021
Home Taste ഇഞ്ചൻ പുളി ഉണ്ടാക്കുന്ന വിധം

ഇഞ്ചൻ പുളി ഉണ്ടാക്കുന്ന വിധം

മേരി ജോസ്സി മലയിൽ, തിരുവനന്തപുരം

വേണ്ടുന്ന സാധനങ്ങൾ –

ഇഞ്ചി -40gm
ഉള്ളി -10എണ്ണം
പച്ചമുളക് -6എണ്ണം
വെളുത്തുള്ളി -10എണ്ണം
വാളൻപുളി കട്ടിയിൽ പിഴിഞ്ഞെടുത്തത് -4ഗ്ലാസ്‌
കടുക്, കറിവേപ്പില, ഉലുവ, ചുമന്ന മുളക്(വലുത് 4എണ്ണം )
മുളകുപൊടി -1ടീ സ്പൂൺ
മഞ്ഞൾ പൊടി -1ടീ സ്പൂൺ
ശർക്കര അല്ലെങ്കിൽ പഞ്ചസാര -ആവശ്യത്തിന്.
വെളിച്ചെണ്ണ, ഉപ്പ് -ആവശ്യത്തിന്.

ഉണ്ടാക്കുന്ന വിധം :-

മൺചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക്, ഉലുവ, കറിവേപ്പില, ചുമന്ന മുളക് മൂപ്പിക്കുക. ഇഞ്ചി, ഉള്ളി, പച്ചമുളക്, വെളുത്തുള്ളി കൊത്തിയരിഞ്ഞത് ചേർക്കുക. വഴന്നു വരുമ്പോൾ മുളകുപൊടി, മഞ്ഞൾ പൊടി ചേർക്കുക. കട്ടിയിൽ പിഴിഞ്ഞു വച്ച പുളിവെള്ളം ചേർക്കുക. വറ്റി വരുമ്പോൾ ശർക്കരയോ പഞ്ചസാരയോ ചേർക്കുക. തണുക്കുമ്പോൾ കുപ്പിയിലാക്കി സൂക്ഷിക്കാം. ഒരാഴ്ച ഫ്രിഡ്ജിന് പുറത്തു വച്ചാലും കേടു വരില്ല. 😋

മേരി ജോസ്സി മലയിൽ, തിരുവനന്തപുരം

COMMENTS

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഓർമ്മയിലെ ക്രിസ്തുമസ്:- ലേഖനമത്സരം – (2)

ആകാശത്തു മിന്നിത്തിളങ്ങുന്ന നക്ഷത്രഗണങ്ങളിൽ ക്രിസ്തുവിന്റെ വരവറിയിച്ച ദിവ്യതാരകം കൺചിമ്മി നോക്കുന്നുണ്ടോ എന്നറിയാൻ വിടർന്ന കണ്ണുകളിൽ ജിജ്ഞാസയും കൗതുകവും നിറച്ചു ഇടയ്ക്കിടെ മാനത്തെ കാഴ്ചകൾ ചികഞ്ഞു നോക്കിയിരുന്ന ബാല്യം✨️✨️✨️കേരളത്തിലെ തൃശൂരിലെ മുക്കാട്ടുകര എന്ന ഗ്രാമത്തിൽ,ഒരു...

ഓർമ്മയിലെ ക്രിസ്തുമസ്സ്:- ലേഖനമത്സരം – (1)

ഓർമ്മയിലെ ക്രിസ്തുമസിനെ കുറിച്ച് ചിന്തിക്കുമ്പോൾ.. എല്ലാ വർഷവും ക്രിസ്തുമസ് അടുക്കുമ്പോൾ എന്റെ മനസ്സിൽ ഓർക്കുന്ന ഒരു കാര്യം പറയാതിരിക്കാൻവയ്യ. അന്ന് എനിക്ക് ഏകദേശം പത്തു വയസാണ് പ്രായം. ഏതാണ്ട് നാല്പത്തിഅഞ്ചുവർഷങ്ങക്ക് മുമ്പ്....

സ്വപ്നങ്ങളേ..( ഗാനം )

സ്വപ്നങ്ങളേ..സ്വപ്നങ്ങളേ..മിഴിവാർന്ന സുന്ദര സ്വപ്നങ്ങളേ..//നിദ്രയിൽ മോഹനചിത്രങ്ങളേകിപറയാതെ പോകുവതെന്തേ..?ഒന്നും..പറയാതെ പോകുവതെന്തേ..?// ...

മോർബി ഡാം ദുരന്തം.! (ലേഖനം)

മനുഷ്യ മനഃസാക്ഷിയെ മരവിപ്പിച്ച കേരളത്തിലെ മഹാപ്രളയദുരന്തം 2018- മലയാളിക്ക് മറക്കാൻ കഴിയില്ല.. ഗുജറാത്തിലെ മോർബി അണക്കെട്ട് തകർന്നത് 1982-ൽ ഒരു നഗരത്തെ മാത്രമല്ല എത്രയോ പ്രദേശങ്ങളിലെ നിരപരാധികളേയും അനേകം വളർത്തുമൃഗങ്ങളേയും, ജനങ്ങളുടെ സർവ്വം സമ്പാദ്യത്തേയും...
WP2Social Auto Publish Powered By : XYZScripts.com
error: