17.1 C
New York
Saturday, August 13, 2022
Home Taste അട ദോശ/കറപിറ ദോശ/അടത്തട്ടി/മൾട്ടി ഗ്രെയിൻ ദോശ

അട ദോശ/കറപിറ ദോശ/അടത്തട്ടി/മൾട്ടി ഗ്രെയിൻ ദോശ

ദീപ നായർ (deepz) ബാഗ്ലൂർ✍

എല്ലാവർക്കും നമസ്കാരം

ഇന്നത്തെ വിഭവം എന്തായിരിക്കും എന്ന് ആലോചിച്ചു ആകാംക്ഷയോടെ കാത്തിരിക്കുകയായിരിക്കും നിങ്ങളൊക്കെ അല്ലേ. ഇനിയിപ്പോ അല്ലെങ്കിൽ തന്നെ ആണെന്നങ്ങട് വിചാരിച്ചു ട്ടോ.

പ്രാതൽ അഥവാ പ്രഭാത ഭക്ഷണം വളരെ പ്രധാനമാണ്. ഒരിക്കലും പ്രാതൽ ഒഴിവാക്കാൻ പാടില്ല എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. തലച്ചോറിന്റെ ശരിയായപ്രവർത്തനത്തിന് പ്രാതൽ മുഖ്യ പങ്കു വഹിക്കുന്നു. പ്രാതൽ കഴിക്കാതിരുന്നാൽ ക്ഷീണവും ഉന്മേഷ കുറവും അനുഭവപ്പെടാറുണ്ട്.

ആവൂ! ബോറടിച്ചു തുടങ്ങി ല്ലേ കൊട്ടുവായ ഇടുന്നത് എനിക്ക് കാണാം. ഇന്നൊരു പ്രാതൽ വിഭവം ആണ്. Simple and powerful ഈ വാചകം അറിയാത്തവർ ഉണ്ടാവില്ലല്ലോ. അതുപോലെ Simple powerful and healthy ആയിട്ടുള്ള ഒരു പ്രാതൽ ആണ് ഇന്നത്തെ വിഭവം. അരിയും പരിപ്പു വർഗങ്ങളും ചേർത്തുണ്ടാക്കുന്ന ദോശ. ഞങ്ങടെ നാട്ടിൽ കറപിറ ദോശ എന്നാണ് പറയാറ്. കാരണം കറപിറോന്നാണ് അരച്ചെടുക്കുക. മയത്തിൽ അരയ്ക്കരുത്. ചൂടായ ദോശക്കല്ലിൽ ഒരു കയിൽ മാവൊഴിച്ച് പരത്തി വെളിച്ചെണ്ണ തളിച്ച് ഒരുഭാഗം മൊരിഞ്ഞു വരുമ്പോൾ മറിച്ചിട്ട് കുറച്ചു നേരം കഴിഞ്ഞ് ദോശക്കല്ലിൽ നിന്നും വാങ്ങി പ്ലേറ്റിൽ വച്ച് വെളിച്ചെണ്ണയിൽ ചാലിച്ച പൊടിയുടെ കൂടെ ചൂടോടെ കഴിക്കാൻ എന്താ രസം, എന്താ രുചി. വായിൽ വെള്ളമൂറുന്നു ല്ലേ 😜.

പാലക്കാട്, തൃശൂർ ജില്ലയിലുള്ളവർക്ക് പരിചിതമാണല്ലോ ഈ വിഭവം. ഇനി പാചകവിധി നോക്കാം.

അട ദോശ/കറപിറ ദോശ/അടത്തട്ടി/മൾട്ടി ഗ്രെയിൻ ദോശ

🌻ആവശ്യമുള്ള സാധനങ്ങൾ

🌻 ഉണക്കലരി – 1 കപ്പ്
🌻 ഉഴുന്ന് – 1/2 കപ്പ്
🌻തുവരപ്പരിപ്പ് – 1/2 കപ്പ്
🌻 കടലപ്പരിപ്പ് – 1/2 കപ്പ്
🌻ചെറുപയർ – 1/2 കപ്പ്
🌻 ജീരകം – 1 ടീ സ്പൂൺ
🌻 കുരുമുളക് -1 ടീ സ്പൂൺ
🌻 ഉണക്കമുളക് – 6-8 എണ്ണം
🌻 ചെറിയ ഉള്ളി – 10-12
🌻 ഉപ്പ് പാകത്തിന്
🌻 കറിവേപ്പില 2-3 തണ്ട്
🌻 വെളിച്ചെണ്ണ/നല്ലെണ്ണ ദോശയുണ്ടാക്കാൻ വേണ്ടത്.

🌻ഉണ്ടാക്കുന്ന വിധം

🌻 അരിയും പരിപ്പുകളും നന്നായി കഴുകി ജീരകവും, കുരുമുളകും മുളകും ചേർത്ത് മൂന്നു നാലു മണിക്കൂർ കുതിർത്ത് ഉള്ളിയും കറിവേപ്പിലയും ചേർത്ത് കറപിറാന്ന് അരച്ചെടുക്കുക (coarsely).
🌻അരച്ച മാവു കൊണ്ട് സാധാരണ dosa ഉണ്ടാക്കുന്നത് പോലെ ഉണ്ടാക്കുക. ദോശ നല്ലകട്ടിയുണ്ടാവും
🌻 പൊടി അല്ലെങ്കിൽ ഉള്ളി ചമ്മന്തിയും കൂട്ടി കഴിക്കാം.
🌻വീട്ടിൽ മുരിങ്ങ ഇല ഉണ്ടെങ്കിൽ നന്നായി കഴുകി എടുത്തു കുറച്ചു ദോശയുടെ മേലെ വിതറി എണ്ണ തൂവി മൊരിച്ചെടുത്താൽ അതിഗംഭീരം.
🌻അപ്പോ ഒന്നു try ചെയ്യ്വോല്ലോ ല്ലേ.
🌻 അടുത്ത ആഴ്ച മറ്റൊരു വിഭവവുമായി കാണുന്നതു വരെ 🙏
🌻 നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളാണ് എന്റെ പ്രചോദനം. 🙏

ദീപ നായർ (deepz) ബാഗ്ലൂർ✍

Facebook Comments

COMMENTS

- Advertisment -

Most Popular

ഹര്‍ ഘര്‍ തിരംഗ: ദേശീയ പതാകയുടെ പ്രഭയില്‍ പത്തനംതിട്ട ജില്ല

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന ഹര്‍ഘര്‍ തിരംഗ പ്രചാരണത്തിന് തുടക്കം കുറിച്ച് വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പത്തനംതിട്ടയില്‍ നിര്‍വഹിച്ചു. പി...

ഫിലാഡൽഫിയയിലെ സ്കൂൾ ഡിസ്ട്രിക്റ്റ് പുതിയ അധ്യയന വർഷത്തിന്റെ ആദ്യ 10 ദിവസങ്ങളിൽ മാസ്കുകൾ നിർബന്ധമാക്കി

ഫിലാഡൽഫിയ -- ഫിലാഡൽഫിയയിലെ സ്കൂൾ ഡിസ്ട്രിക്റ്റ് പുതിയ അധ്യയന വർഷത്തിനായുള്ള ആരോഗ്യ സുരക്ഷാ പ്രോട്ടോക്കോൾ പുറത്തിറക്കി. വെള്ളിയാഴ്ച സൂപ്രണ്ട് ഡോ. ടോണി വാട്ടിംഗ്ടണും മറ്റ് ജില്ലാ ഉദ്യോഗസ്ഥരും പദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങളിൽ തീരുമാനമെടുത്തു. സിറ്റിയിലെ കൊവിഡ്...

പിടിച്ചെടുത്ത രേഖകൾ ഉടൻ പരസ്യപ്പെടുത്തണമെന്ന് ട്രംപ്

  വാഷിംഗ്ടൺ ഡി.സി.: യാതൊരു മുന്നറിയിപ്പും, വാറണ്ടും ഇല്ലാതെ ഫ്ളോറിഡായിലുള്ള വസതിയിൽ അതിക്രമിച്ചു കയറി പിടിച്ചെടുത്തുവെന്ന് പറയപ്പെടുന്ന രേഖകൾ ഉടൻ പരസ്യപ്പെടുത്തണമെന്ന് ഡൊണാൾഡ് ട്രംപ് ഒരു പ്രസ്താവനയിൽ ആവശ്യപ്പെട്ടു. രാഷ്ട്രീയ എതിരാളികളെ നിശ്ശബ്ദരാക്കുന്നതിന് റാഡിക്കൽ ഇടതുപക്ഷ...

ഭവനരഹിതനെ തൊഴിക്കുകയും, തള്ളിയിടുകയും ചെയ്ത പാരാ മെഡിക്ക്സിനെ ക്രിമിനൽ കേസ്സിൽ ഉൾപ്പെടുത്തണമെന്ന് ഗ്രാന്റ് ജൂറി

ഡാളസ്: അംഗവൈക്യല്യമുള്ളതും , ഭവനരഹിതനുമായ 46 വയസ്സുകാരനെ റോഡിലിട്ടു പുറംകാലിന് തൊഴിക്കുകയും, ചവിട്ടുകയും, തള്ളിയിടുകയും ചെയ്ത പാരാ മെഡിക്കൽ സ്റ്റാഫിനെ ക്രിമിനൽ കേസ്സിൽ ഉൾപ്പെടുത്തുന്നതിന് ഡാളസ് കൗണ്ടി ഗ്രാന്റ് ജൂറി വിസമ്മതിച്ചു. 2019 ലായിരുന്നു...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: