17.1 C
New York
Monday, September 27, 2021
Home Taste അടിപൊളി രുചിയിൽ പോർക്ക് വിന്താലു

അടിപൊളി രുചിയിൽ പോർക്ക് വിന്താലു

✍മേരി ജോസ്സി മലയിൽ, തിരുവനന്തപുരം.

വേണ്ടുന്ന സാധനങ്ങൾ-

പോർക്ക്–ഒരു കിലോ.
മുളകുപൊടി-ഒരു ടീസ്പൂൺ.
മല്ലിപ്പൊടി-രണ്ട് ടീസ്പൂൺ.
മഞ്ഞൾപ്പൊടി- കാൽടീസ്പൂൺ.
ജിഞ്ചർ ഗാർലിക് പേസ്റ്റ്–50 ഗ്രാം.
സവാള 6 എണ്ണം.
തക്കാളി 4എണ്ണം.
വിനിഗർ 2 കപ്പ്.
തിളപ്പിച്ച വെള്ളം- 4 ഗ്ലാസ്.
ഉപ്പ് ആവശ്യത്തിന്.
എണ്ണ, കറിവേപ്പില, മല്ലിയില.

ഉണ്ടാക്കുന്നവിധം:-

മുളകുപൊടി, മഞ്ഞൾപൊടി മല്ലിപ്പൊടി, ജിൻജർ ഗാർലിക് പേസ്റ്റ് ഇവ വെള്ളം തൊടാതെ വിനാഗിരിയിൽ അരച്ചെടുക്കുക. അഞ്ചാറ് സബോള നീളത്തിൽ അരിഞ്ഞത് വെളിച്ചെണ്ണയിൽ വഴറ്റി കോരിയതിനുശേഷം കറിവേപ്പിലയും ഈ അരപ്പും ഇട്ട് വഴറ്റുക. എണ്ണ തെളിയുമ്പോൾ 4 തക്കാളി കൊത്തിയരിഞ്ഞത് ചേർക്കുക. പിന്നെയും എണ്ണ തെളിയുമ്പോൾ ഇറച്ചിയും ഉപ്പും 4 ഗ്ലാസ് തിളച്ച വെള്ളവും കുക്കറിൽ ചേർക്കുക. നല്ല തീയിൽ വെച്ച് ആവി വരുമ്പോൾ സിമ്മിൽ ഇടുക. (10 മിനിറ്റ് വെയിറ്റ് വെച്ചാലും മതി) 20 മിനിട്ട് കഴിയുമ്പോൾ പുളി ഇല്ലെങ്കിൽ കുറച്ച് വിനാഗിരി കൂടി ചേർക്കുക. മുമ്പ് വറുത്തുകോരിയ സബോള ചേർത്ത് വിളമ്പുന്നതിന് മുമ്പ് മല്ലിയില തൂകി അലങ്കരിക്കുക. പോർക്ക് വിന്താലു റെഡി.

മേരി ജോസ്സി മലയിൽ, തിരുവനന്തപുരം.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഫോമാ: സന്നദ്ധ സേവനത്തിന്റെ ഒരു വർഷം പിന്നിടുമ്പോൾ

ഇപ്പോളത്തെ ഫോമാ ദേശീയ നിർവ്വാഹക സമിതി അധികാരമേറ്റിട്ട് ഒരു വർഷം. ചരിത്രത്തിൽ  എങ്ങും കണ്ടിട്ടില്ലാത്ത  ഏറ്റവും  ദുർഘടമായ വെല്ലുവിളികളിലൂടെ ലോമമെമ്പാടുമുള്ള ജനത കടന്നുപോകുന്ന ഏറ്റവും ദുരിതപൂർണ്ണമായ കോവിഡ് മഹാമാരിയുടെ കാലത്താണ് ശ്രീ അനിയൻ ജോർജ്ജ്...

സദാചാരം (കഥ) ശ്രീദേവി സി. നായർ

ജനാല വഴി ഞാൻ , സായംകാല വെയിലിൽ കുളിച്ചു നില്ക്കുന്ന കുന്നിൻ ചരിവും നോക്കി വെറുതെ നില്ക്കെ , കുന്നിൻ ചരിവിൽ നിന്നും ഒരു പ്രകാശം കറങ്ങിക്കറങ്ങി മുൻപിൽ വന്നു നിന്നു. മോൻ അത്യാവശ്യമായി...

പ്രണയവർണ്ണങ്ങൾ (നുറുങ്ങുകഥ)

രാജുനാരായണൻ ഒരു അനാട്ടമി പ്രൊഫസ്സറാണ്.ഐഎസ് ഭീകരന്മാർ അദ്ദേഹത്തെ ഒരു കോൺസെൻട്രേഷൻ ക്യാമ്പിൽ തടവിൽ പാർപ്പിച്ചു. ഭാര്യയും , കുഞ്ഞുങ്ങളും എവിടെയാണെന്ന് അദ്ദേഹത്തിന് അറിയില്ല. ഓരോ ദിനവും ഒരു അടിമയെപ്പോലെ അദ്ദേഹം ജീവിതം തള്ളിനീക്കി. ഒരു ശിശിരത്തിലായിരുന്നു...

ലോക നദി ദിനം (ലേഖനം)

കളകളാരവത്തോടെ മലനിരകളെ പൂണൂല് ചാർത്തി സമ്യദ്ധിയുടെ പളുങ്കു നൽകി തന്റെ പ്രിയനാം സാഗരത്തിലലി യുമ്പോൾ ആശ്വാസത്തിന്റെ ആത്മ സംതൃപ്തിയോടെ പുഴകൾ കടലിനെ പുൽകി അതിലേയ്ക്ക് ചേർന്ന് ഒന്നായി മാറുന്നുന്നു..നീരാവിയായ്,,,മേഘമായ്.. പിന്നെ മഴയായി വീണ്ടും...
WP2Social Auto Publish Powered By : XYZScripts.com
error: