17.1 C
New York
Tuesday, September 21, 2021
Home Taste അടിപൊളി മാങ്ങാക്കറി

അടിപൊളി മാങ്ങാക്കറി

എല്ലാവർക്കും നമസ്‌കാരം

പൂക്കളും പൂക്കളമൊരുക്കലും പൂത്തുമ്പിയും പൂവിളിയും ആർപ്പുവിളികളും ഊഞ്ഞാലും ഓണക്കോടിയും ആഘോഷവും സദ്യയും ഓണക്കളികളും ഓണവില്ലും ഓണനിലാവും അങ്ങനെയൊന്നൊന്നായ് മനസ്സിലേക്കണയുകയായി.

കൂട്ടുകാരൊത്ത് പാടത്തും തൊടിയിലും പൂക്കളിറുത്തു നടന്നതും പൂത്തുമ്പിയെ പിടിക്കാനോടിയതും നിറമുള്ള പൂക്കൾ കൊണ്ട് പൂക്കളം തീർത്തതും ഓണക്കോടിയുടുത്ത് ഊഞ്ഞാലിൽ മാനം മുട്ടെ ആടിയതും രുചിയൂറുന്ന ഓണസദ്യ ഉണ്ടതും മുറുക്കിച്ചുവക്കാൻ വേണ്ടി മുറുക്കിയതും വായ പൊള്ളിയതും എല്ലാം ഓർമ്മച്ചെപ്പു തുറന്നെത്തി നോക്കുന്നു.

ഓണസദ്യയിൽ മുമ്പൻ. ഇലയുടെ ഇടത്തേയറ്റത്തായി ഒരിത്തിരി വിളിമ്പുമെങ്കിലും ഇവനില്ലെങ്കിൽ സദ്യ അപൂർണ്ണം. മണത്തിലും രുചിയിലും നിറത്തിലും സൂപ്പറിവൻ മാങ്ങാക്കറി. മുറ്റത്തു നിൽക്കുന്ന എല്ലായ്പ്പോഴും കായ്ക്കുന്ന ഒട്ടുമാവിൽ നിന്നും പറിച്ചുകൊണ്ടുവന്ന് പൊടിയായി മുറിച്ച് ഉണ്ടാക്കുന്ന അടിപൊളി മാങ്ങാക്കറി. സദ്യ മാങ്ങാക്കറി ഉണ്ടാക്കുന്ന രീതി നോക്കാം.

അടിപൊളി മാങ്ങാക്കറി

ആവശ്യമായ സാധനങ്ങൾ

🌼പുളിപ്പുള്ള മാങ്ങ-ഒരെണ്ണം
🌼നല്ലെണ്ണ-അഞ്ച് ടേബിൾ സ്പൂൺ
🌼കടുക്-1/2 ടീസ്പൂൺ
🌼കായപ്പൊടി-കാൽ ടീസ്പൂൺ
🌼വറുത്തു പൊടിച്ച ഉലുവപ്പൊടി-കാൽ ടീസ്പൂൺ
🌼മുളകുപൊടി-രണ്ട് ടീസ്പൂൺ
🌼ഉപ്പ്-പാകത്തിന്
🌼ഉണക്കമുളക്-ഒരെണ്ണം

പാകംചെയ്യുന്ന വിധം

🌼മാങ്ങ പൊടിയായി മുറിച്ചു വയ്ക്കുക.

🌼നല്ലെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് മുളക് ഇട്ടു വഴറ്റി സ്റ്റൗ ഓഫാക്കുക. അതിലേക്ക് കായപ്പൊടി, ഉലുവപ്പൊടി, മുളകുപൊടി, ഉപ്പ് ഇവ യഥാക്രമം ചേർത്തിളക്കി ആറാൻ വയ്ക്കുക. ആറിക്കഴിഞ്ഞ് മാങ്ങ ചേർത്തിളക്കി ഉപ്പു നോക്കി ചേർക്കണമെങ്കിൽ ചേർക്കുക. പിറ്റേന്നത്തേക്ക് ഉപയോഗിക്കാം. ഇതാണ് എന്റെ വീട്ടിലുണ്ടാക്കുന്ന സദ്യ മാങ്ങാക്കറി. ഒന്നു ട്രൈ ചെയ്യാല്ലേ.

ആറുന്നതിനു മുമ്പ് മാങ്ങ ചേർക്കരുത്. രുചിയാകെ മാറും

✍ദീപ നായർ (deepz) ബാംഗ്ലൂർ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഏകാന്ത സന്ധ്യ (കവിത)

പോകാനുമിടമില്ല കേൾക്കനുമാളില്ലജീവിത സമരത്തിൽ ഏകകൂട പിറപ്പുകൾ ചിറക് മുളച്ചപ്പോൾ ...

മതത്തെ ഞടുക്കിയ മനുഷ്യൻ (ലേഖനം)

ഇന്ന് ഗുരുവിന്റെ ശുദ്ധനിർവ്വാണ ദിനം. കാലദേശങ്ങൾക്കപ്പുറത്തു സമൂഹത്തെ സ്വാധീനിക്കുവാൻ കഴിഞ്ഞ മഹാത്മാക്കളുടെ വാഗ്മയചിത്രങ്ങൾ ഗുരുവിനെ അറിയാനാഗ്രഹിക്കുന്നവർക്ക് വളരെ സഹായകമാണ്. വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോർ ഗുരുവിനെകുറിച്ചു പറഞ്ഞത് ഇനിയും കേൾക്കാത്ത മലയാളികളുണ്ട്. ലോകത്തിന്റെ നാനാഭാഗങ്ങളിൽ മഹാകവി ചുറ്റിസഞ്ചരിച്ചിട്ടുണ്ടെന്നും...

മുഹമ്മദ്‌ പേരാമ്പ്ര എന്ന അഭിനയപ്രതിഭ..

മുഹമ്മദ് പേരാമ്പ്ര എന്നറിയപ്പെടുന്ന അമ്മദ് എന്നനാടകനടൻ്റെ പച്ചയായ ജീവിതാഅനുഭവങ്ങൾ എഴുതുമ്പോൾ രണ്ടാമത്തെ ബെല്ലോടെ നാടകം ആരംഭിക്കും എന്ന അനൗൺസ്മെൻ്റ് കേൾക്കാം. ജീവിച്ചഭിനയിച്ച, ജീവിതംകണ്ട കലാകാരൻ.മലയോരമേഖലയുടെ പേരും പ്രശസ്തിയും ഉയർത്തിക്കൊണ്ട് അവാർഡുകളുടെയും ആദരവുകളുടെയും നടുവിൽ. തിരൂർ...

ലളിതഗാനം (ഹരിദാസ് പല്ലാരിമംഗലം)

പകൽകിനാവിൻ പടിപ്പുരയെത്തി ...
WP2Social Auto Publish Powered By : XYZScripts.com
error: