1.വലിയ കഷ്ണങ്ങൾ ആക്കിയ പച്ചമാങ്ങ മഞ്ഞൾപ്പൊടിയും ഉപ്പും അൽപ്പം മുളകുപൊടിയും ചേർത്ത് നന്നായി തിരുമ്മി വെക്കുക.
2.ഒരു മണ് ചട്ടിയിൽ ഒരുപിടി അരിഞ്ഞ ഉള്ളി, സവാള ഒരെണ്ണം അരിഞ്ഞത്, ഇഞ്ചി ചതച്ചതും, 5പച്ചമുളക് കീറിയത് എന്നിവ അൽപ്പം വെളിച്ചെണ്ണ ഒഴിച്ച് മുളകുപൊടി ,മല്ലിപ്പൊടി, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് നന്നായി കൈകൊണ്ടു തിരുമ്മിയെടുക്കുക .
- ഇതിലേയ്ക്ക് മാങ്ങ ചേർത്ത് നന്നായി ഒന്നുകൂടെ കൈകൊണ്ടു മിക്സ് ചെയ്യാം.
4.ചട്ടിയിൽ രണ്ടാം തേങ്ങാപാലൊഴിച്ചു മീഡിയം തീയിൽഅടച്ചു വേവിക്കുക. വെന്ത ശേഷം തീയ് കുറച്ചു ഒന്നാം പാൽ ചേർത്തിളക്കാം.
- കടുക്, വറ്റൽമുളക്, കറിവേപ്പില വെളിച്ചെണ്ണയിൽ മൂപ്പിച്ചു താളിച്ചു വാങ്ങിവയ്ക്കുക.
ഹായ്!!! എന്താ രുചി…
ജ്യോതിദേവി മേനോൻ
