ആകാശം നോക്കി ഏകനായി ഇരിക്കുന്ന കുട്ടിയെ ശാസ്ത്രജ്ഞൻ ആകും എന്ന് അച്ഛനുമമ്മയും പരസ്പരം പറഞ്ഞു ചിരിച്ച് സന്തോഷിച്ചു.
പ്ലസ് ടു കാലഘട്ടത്തിലെ ഹോസ്റ്റൽ ജീവിതം അവനെ വീണ്ടും മൗനിയാക്കി.
അന്നും അവർ അവന്റെ പിഎച്ച്ഡി യെ പറ്റിയും സിവിൽ സിർവീസ് പരീക്ഷകളെ പറ്റിയും സ്വപ്നം കണ്ടു.
ദുഃഖ ഗർത്തങ്ങളിലെ കറുപ്പിൽ അവന്റെ സ്വപ്‌നങ്ങൾ മുത്തും പവിഴവും തപ്പി നടന്നു.
ചിലപ്പോൾ നീലിച്ച, ചിലപ്പോൾ പച്ചിച്ച, ചിലപ്പോൾ പാൽ നുര പോലെ വെളുത്ത കടലിന്റെ ആഴങ്ങളിൽ അവൻ സ്നേഹം തേടി. സ്വർഗ്ഗത്തിൽ ചിറകു വിരിച്ചു പറന്നു നടന്നു.
കോളേജ് കാലഘട്ടത്തിൽ അവർ വീണ്ടും അവനെ കുറിച്ചു സ്വപ്‌നങ്ങൾ നെയ്തു.
അവധിക്കു വന്ന അവന്റെ മുറിയിൽ ആദ്യമായ് കടന്നു ചെന്ന അമ്മയുടെ കണ്ണിൽ ഇരുട്ടു പരക്കുമ്പോൾ സിറിഞ്ചിൽ നിന്നും ഞരമ്പിലേയ്ക്ക് പടർന്ന മാരക ലഹരിയിൽ അവൻ സ്വർഗ്ഗം തേടുകയായിരുന്നു.
ലഹരി മുക്ത കേന്ദ്രത്തിൽ ബോധമണ്ഡലങ്ങളുടെ കണക്കെടുക്കുന്നു ഇന്നവൻ.
നല്ല ആശയം ഉള്ള കുട്ടിക്കഥ.
നല്ല അവതരണം
നല്ല കഥ
കഥ വലിയ ഒരു സന്ദേശം നൽകുന്നു. മൗനമായി ശാന്തനായി കാണപ്പെടു മ്പോഴും ആരോടും ഉള്ളു തുറക്കാതെ ജീവിത യാത്രയിൽ മുന്നേറുന്നതായി ഭാവിച്ച് അവസാനം എത്തിയ ഇടം കാണിക്കുന്നത് ലക്ഷ്യം പിഴച്ചു എന്നു തന്നെ.