Wednesday, May 20, 2026
Homeകഥ/കവിതകണ്ടതുമില്ല കേട്ടതുമില്ല (കവിത) ✍ സുജ പാറുകണ്ണിൽ

കണ്ടതുമില്ല കേട്ടതുമില്ല (കവിത) ✍ സുജ പാറുകണ്ണിൽ

സുജ പാറുകണ്ണിൽ

ആന ചവിട്ടിക്കൊന്നൊരാൾരൂപമായ്
ആൾക്കൂട്ടത്തിൻ നടുവിൽ അയാൾ
കിടക്കവേ, വീണുകിട്ടിയൊരപ്പകഷ്ണം
ആഘോഷമാക്കി ചാനലുകൾ
പ്രാണന്റെ പകുതിയും മക്കളും
ഇടമുറിയാതെ
അലമുറയിടവേ
വെറുമൊരു മനുഷ്യനല്ലേ സാധാരണ
മനുഷ്യനല്ലേ എന്ന് വേണ്ടപ്പെട്ടവർക്ക്
പുച്ഛം
കഥയായ്, കവിതയായ്, പ്രസംഗമായ്
വിശപ്പറിയാത്ത മൃഗസ്നേഹികൾ
അരികൊമ്പനായ്
കണ്ണീർ വീഴ്ത്തവെ,
ഒട്ടിയ വയറും,
ഒഴിഞ്ഞ കലവും,
പുകയാത്ത അടുപ്പുമായ് ഒരമ്മയും
മക്കളും അച്ഛനെയോർത്ത്
വിതുമ്പുന്നത്
ഒരു മൃഗസ്നേഹിയും കണ്ടതുമില്ല
കേട്ടതുമില്ല.

സുജ പാറുകണ്ണിൽ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com