ഈ സീസണിലെ ആദ്യ തോൽവിയുമായി ലിവർപൂൾ. ക്രിസ്റ്റൽ പാലസാണ് നിലവിലെ ചാമ്പ്യൻമാരെ 2-1ന് വീഴ്ത്തിയത്. ഒൻപതാം മിനിറ്റിൽ ഇസ്മായിൽ സാർ പാലസിനെ മുന്നിൽ എത്തിച്ചു.
കളിയുടെ അവസാനം 87 ആം മിനിറ്റിൽ ഫെഡറിക്കോ കിയേസയിലൂടെ ലിവർപൂൾ ഒപ്പമെത്തി. എന്നാൽ, സ്റ്റോപ്പേജ് ടൈമിന്റെ അവസാനം 97 ആം മിനിറ്റിൽ എഡി എൻകെറ്റിയ ക്രിസ്റ്റൽ പാലസിന് ത്രസിപ്പിക്കുന്ന ജയം സമ്മാനച്ച് സ്കോർ ചെയ്യുകയായിരുന്നു.



