പ്രീമിയർ ലീഗിൽ വീണ്ടും തോറ്റ് ചെൽസി. സ്റ്റാംഫോഡ് ബ്രിഡ്ജിൽ ബ്രൈറ്റനോട് 3-1നാണ് ബ്ലൂസ് പരാജയപ്പെട്ടത്. 24 ആം മിനിറ്റിൽ എൻസോയുടെ ഗോളിൽ ലീഡ് എടുത്ത ചെൽസി സെക്കന്റ് ഹാഫിന്റെ അവസാന പകുതിയിൽ മൂന്നു ഗോളുകൾ വഴങ്ങിയാണ് തോൽവി ഏറ്റുവാങ്ങിയത്.
53 ആം മിനിറ്റിൽ ചെൽസി ഡിഫൻഡർ ചലോബാ റെഡ് കാർഡ് കണ്ട് പുറത്തു പോയതാണ് കളിയുടെ ഗതിയാകെ മാറ്റിയത്. ബ്രൈറ്റനായി ഡാനി വെൽബാക്ക് ഇരട്ട ഗോളുകൾ നേടി. ഡി കുയ്പ്പറുടെ വകയായിരുന്നു മറ്റൊരു ഗോൾ. 77 ആം മിനിറ്റിൽ ഗോൾ മടക്കിയ ബ്രൈറ്റൻ സ്റ്റോപ്പേജ് ടൈമിൽ രണ്ടെണ്ണം കൂടി നേടി വിജയം പിടിച്ചെടുക്കുകയായിരുന്നു.



